കാറുകളും ഫാക്റ്ററികളും PM2.5 എന്ന് വിളിക്കുന്ന സൂഷ്മ കണികകളെ പുറത്തുവിടുന്നു. അതിന് ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്സ് രോഗത്തിനുമായി ബന്ധമുണ്ട്. മനുഷ്യ രോമത്തേക്കാളും വളരെ സൂഷ്മമായ ഈ കണികകള്‍ വലിയ പ്രശ്നമാണ്. ഒരിക്കല്‍ അത് ശ്വസിച്ചാല്‍ അവ മൂക്കിലൂടെ കടന്ന് അങ്ങ് തലച്ചോറ് വരെ എത്തും. പൊടി, മറ്റ് കടന്നുകയറുന്നവര്‍ എല്ലാവേയും സാധാരണ തടഞ്ഞ് നിര്‍ത്തി തലച്ചോറിനെ സംരക്ഷിക്കുന്ന രക്ത-തലച്ചോറ് മറയിലൂടെയും ഇവ കടന്ന് പോകും. Alzheimer’s & Dementia: The Journal of the Alzheimer’s Association എന്ന ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തിയത്.
— സ്രോതസ്സ് University of Southern California | Oct 7, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.