വെള്ളിയാഴ്ത രാത്രിയില്‍ Edwardsville ല്‍ അടിച്ച കൊടുംകാറ്റില്‍ ആമസോണിന്റെ പണ്ടകശാല തകരുകയും ആറ് തൊഴിലാളികള്‍ മരിക്കുകയും ചെയ്തു എന്ന് Edwardsville Fire Department പറഞ്ഞു. 45 പേര്‍ രക്ഷപെട്ടു. ആമസോണിന്റെ കെട്ടിടത്തിന്റെ ഭിത്തികള്‍ അകത്തേക്ക് തകര്‍ന്ന് വീണു. മേല്‍ക്കൂരയും. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തിലെ കാറ്റാണ് അടിച്ചത്.
ആമസോണിന്റെ ഒരു പ്രതിനിധിയും ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ പങ്കെടുത്തില്ല. കൊടുംകാറ്റ് ബാധിച്ചവരെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്നും കൊടുംകാറ്റുണ്ടാകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ protocols തങ്ങള്‍ക്ക് ഉണ്ടെന്നും ഞായറാഴ്ച ആമസോണ്‍ പ്രതിനിധി News 4 നോട് പറഞ്ഞു.
ആമസോണിലെ ജോലിക്കാര്‍ക്ക് യൂണിയന്‍ ഇല്ല. എന്നാല്‍ Retail, Wholesale and Department Store Union പ്രസിഡന്റ് Stuart Appelbaum ആമസോണിനെ ശകാരിച്ചുകൊണ്ടൊരു പത്രപ്രസ്ഥാവന നടത്തി. കൊടുംകാറ്റുണ്ടെന്ന് അറിഞ്ഞിട്ടും ആമസോണ്‍ ജോലിക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം അതില്‍ പറയുന്നു.
വീണ്ടും വീണ്ടും ആമസോണ്‍ അവരുടെ ജോലിക്കാരുടെ ജീവന് മേലെ അടിവരയിടുകയാണ്. ഇത്തരത്തിലെ വലിയ കൊടുംകാറ്റ് സംഭവിക്കുന്ന അവസരത്തില്‍ ജോലിക്കാരെ നിര്‍ബന്ധിപ്പിച്ച് പണിയെടുപ്പിക്കുന്നത് ന്യായീകരിക്കാനാവാത്തതാണ്.
— സ്രോതസ്സ് kmov.com | Dec 17, 2021
[അയ്യോ മുതലാളിയെ കുറ്റംപറയല്ലേ…]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.