ദശലക്ഷക്കണക്കിന് ഇന്‍ഡ്യന്‍ സ്ത്രീകള്‍ക്ക് Rs. 84,000 കോടി രൂപ മൂല്യം വരുന്ന പ്രസവാനുകൂല്യത്തിനുള്ള അവരുടെ നിയമപരമായ അവകാശം കഴിഞ്ഞ 7 വര്‍ഷങ്ങളായി യൂണിയന്‍ സര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യത്തിനുള്ള വകുപ്പ് 2013 ല്‍ National Food Security Act ല്‍ കൊണ്ടുവന്നു. നിയമത്തിന്റെ ഭാഗം 4 പ്രകാരം എല്ലാ ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലകൊടുക്കുന്ന അമ്മമാര്‍ക്കും പോഷകാഹാരത്തിനും കുറഞ്ഞത് Rs. 6,000 രൂപ വരുന്ന പ്രസവാനുകൂല്യത്തിനുള്ള അര്‍ഹതയുള്ളവരാക്കി. കേന്ദ്ര സര്‍ക്കാര്‍ അത് ഗഡുക്കളായി നല്‍കും.
നിയമപരമായ ഈ പ്രതിബദ്ധത ബഡ്ജറ്റിലേക്ക് കൂടുതല്‍ പണം വകയിരുത്താന്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ 7 വര്‍ഷങ്ങളായി അത് Rs. 98,000 കോടി രൂപ വരും. എന്നാല്‍ മൊത്തം ഏഴുവര്‍ഷത്തേക്കും കൂടി ഒരു വര്‍ഷത്തെ തുകമാത്രമാണ് വകയിരിത്തിയത്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ കഴിഞ്ഞ 7 വര്‍ഷങ്ങളില്‍ ഇന്‍ഡ്യയിലെ അമ്മമാര്‍ക്ക് Rs. 84,000 കോടി രൂപ നഷ്ടപ്പെട്ടു.
— സ്രോതസ്സ് newsclick.in | Bharat Dogra | 11 Jan 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.