ആഗോള അസമത്വത്തെക്കുറിച്ചുള്ള Oxfam International ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2020 ല്‍ കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരുടെ സമ്പത്ത് ഇരട്ടിയായി. ശതകോടീശ്വരന്‍മാരുടെ ഈ വളര്‍ച്ച ലോകത്തെ ബാക്കിയുള്ളവര്‍ക്ക് മാരകവും ദൈര്‍ഘ്യമുള്ള മഹാമാരിയും ആയ ഫലമാണുണ്ടാക്കുന്നത്. 99% പേരുടേയും വരുമാനം താഴ്ന്നു. 16 കോടി പേര്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങി. ശതകോടി ഏറ്റവും ദരിദ്രരായവര്‍ക്ക് ജീവന്‍ രക്ഷ വാക്സിനുകള്‍ ലഭ്യമല്ലാതെയായി.
ലോകത്തെ തീവ്ര അസമത്വം പ്രതിദിനം കുറഞ്ഞത് 21,000 പേരുടെയെങ്കിലും മരണത്തിന് കാരണമാകുന്നു എന്ന് Inequality Kills എന്ന പുതിയ റിപ്പോര്‍ട്ട് പറയുന്നു. അതായത് ഓരോ നാല് സെക്കന്റിലും ഒരു മനുഷ്യന്‍ മരിക്കുന്നു. അള്‍ട്രാ സമ്പന്നരായ Elon Musk, Jeff Bezos, Mark Zuckerbeg, Warren Buffett പോലെ വിരലിലെണ്ണാവുന്ന ചിലരുടെ സമ്പത്ത് മണിക്കൂറുകള്‍ തോറും വര്‍ദ്ധിക്കുകയാണ്.
മൊത്തത്തില്‍, ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരുടെ ഭാഗ്യം $70000 കോടി ഡോളറില്‍ നിന്ന $1.5 ലക്ഷം കോടി ഡോളറിലേക്ക് വര്‍ദ്ധിച്ചു എന്ന് Forbes ല്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് Oxfam കണ്ടെത്തി. രണ്ട് വര്‍ഷം മുമ്പ് മഹാമാരി അടിക്കുന്നതിന് ശേഷം പ്രതിദിനം $120 കോടി ഡോളര്‍ വെച്ച് വര്‍ദ്ധിച്ചു.
— സ്രോതസ്സ് , oxfam.org | Jon Queally | Jan 17, 2022
[കളിസ്ഥലം നിരപ്പല്ലാതത്തതിനാലാണ് ചിലര്‍ക്ക് എളുപ്പം ഗോളടിക്കാന്‍ കഴിയുന്നത്. ആ സത്യം തിരിച്ചറിയുകയാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനം.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#classwar