ഏറ്റവും മുകളിലെ 10% ആസ്തി കൈവശമുള്ളവരും ഏറ്റവും താഴത്തെ 10% പേരും തമ്മിലുള്ള വിടവ് ഇന്‍ഡ്യയിലെ ഗ്രാമത്തില്‍ 500 മടങ്ങാണ്. എന്നാല്‍ നഗരത്തില്‍ അത് ഞെട്ടിക്കുന്ന 50,000 മടങ്ങാണെന്ന് 2017 ല്‍ Oxfam നടത്തിയ പഠനത്തില്‍ പറയുന്നു. Oxfam India യുടെ ‘Inequality Kills: India Supplement 2022’ എന്ന പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് കൂടുതല്‍ ഇന്‍ഡ്യയിലെ മോശമാകുന്ന അസമത്വമാണ്.
അസമത്വം എക്കാലവും ഇന്‍ഡ്യയില്‍ വ്യാപിച്ചിരുന്നുവെങ്കിലും നരേന്ദ്രമോഡി സര്‍ക്കാരിന്റെ 8 വര്‍ഷത്തില്‍ അത് വര്‍ദ്ധിക്കുകയാണുണ്ടായത്. പൊതുജന ക്ഷേമ പരിപാടികളുടെ ചിലവില്‍ കോര്‍പ്പറേറ്റ് വമ്പന്‍മാരെ പ്രോത്സാഹിപ്പിക്കുന്നത് വര്‍ദ്ധിതമായ അസത്വത്തിന്റെ കാരണമാണ്.
98 ഏറ്റവും സമ്പന്ന കുടുംബങ്ങള്‍ക്ക് 4% സമ്പത്ത് നികുതി ചുമത്തിയാല്‍ ആരോഗ്യ വകുപ്പിനെ രണ്ട് വര്‍ഷം പ്രവര്‍ത്തിപ്പിക്കാനോ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി 17 വര്‍ഷം നടത്താനുള്ള പണം കിട്ടും എന്ന് റിപ്പോര്‍ട്ട് പറയുന്നു. അതുപോലെ 98 ശതകോടീശ്വര കുടുംബങ്ങള്‍ക്ക് വെറും 1% സമ്പത്ത് നികുതി ചുമത്തിയാല്‍ ആയുഷ്മാന്‍ ഭാരത് 7 വര്‍ഷം പ്രവര്‍ത്തിപ്പിക്കാനുള്ള പണം കിട്ടും.
— സ്രോതസ്സ് newsclick.in | Tikender Singh Panwar | 19 Jan 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.