Centre of Indian Trade Unions (CITU) ഉം All India Kisan Sabha (AIKS) ഉം All India Agricultural Workers Unions (AIAWU) ഉം ചേര്‍ന്ന് ബുധനാഴ്ച ജനുവരി 19 ന് ‘കിസാന്‍-തൊഴിലാളി ഏകതാ ദിനം’ ആചരിച്ചു. 1982 ലെ ഏകദിന പൊതു പണിമുടക്കിന്റെ 40ാം വാര്‍ഷികമായിരുന്നു അത്. രാജ്യത്തെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു അത്. സ്വതന്ത്ര ഇന്‍ഡ്യയില്‍ ആദ്യമായി കര്‍ഷകരും ഗ്രാമ-നഗര തൊഴില്‍ സേനയും ഒത്ത് ചേര്‍ന്ന് യൂണിയന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ സമരം നടത്തിയ ദിവസമാണത്. എല്ലാ വര്‍ഷവും ഈ ദിവസം ജില്ലാ തലത്തിലും മറ്റും രാജ്യം മൊത്തം കര്‍ഷക-തൊഴിലാളി ഐക്യത്തിനായി പ്രകടനങ്ങളും ജാഥകളും നടത്തി വരുന്നു.
— സ്രോതസ്സ് newsclick.in | 18 Jan 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.