MHC (major histocompatibility complex) class I തന്‍മാത്രയാണ് വൈറസുകള്‍ക്കെതിരായ പ്രതിരോധ പ്രതികരണത്തിലെ കേന്ദ്ര ആയുധം. ഒരു വൈറസ് ഒരു കോശത്തെ ബാധിക്കുമ്പോള്‍ ബാധിച്ച കോശം അതിന്റെ ഉപരിതലത്തില്‍ viral antigens ന്റെ ഒരു expression നിര്‍മ്മിച്ച് cytotoxic T കോശങ്ങള്‍ എന്ന പ്രതിരോധ കോശങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഈ പ്രതിരോധ കോശങ്ങള്‍ അണുബാധയേറ്റ കോശത്തോടൊപ്പം അതിനകത്തെ വൈറസിനേയും നശിപ്പിക്കുന്നു. SARS-CoV-2 വൈറസിലെ ORF 6 എന്ന് വിളിക്കുന്ന ഒരു പ്രോട്ടീന്‍ അണുബാധയേറ്റ കോശത്തിലെ MHC class I പാതയെ പ്രവര്‍ത്തിപ്പിക്കുന്ന NLRC5 എന്ന പ്രോട്ടീനെ അമര്‍ച്ച ചെയ്യുന്നു. കോശത്തിന്റെ സന്ദേശസംവിധാനത്തിന് ORF6 കുഴപ്പമുണ്ടാക്കുന്നതിനാല്‍ അത് NLRC5 expression നെ ഓഫ് ചെയ്യുന്നു. NLRC5 ന്റെ പ്രവര്‍ത്തനത്തേയും ORF6 തടയുന്നു. അണുബാധയുണ്ടാക്കുന്ന HIV, MERS ഉള്‍പ്പടെയുള്ള വൈറസുകളും കോശങ്ങളുടെ MHC class I പാതയെ ലക്ഷ്യം വെക്കുന്നവയാണ്.
— സ്രോതസ്സ് Hokkaido University | Dec 7, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.