Israel’s Apartheid against Palestinians: Cruel System of Domination and Crime against Humanity എന്ന Amnesty International ന്റെ പുതിയ റിപ്പോര്‍ട്ട്, പാലസ്തീന്‍കാരുടെ മേലെയുള്ള ഇസ്രായേലിന്റെ വംശവെറി ഭരണകൂടത്തിന്റെ നിഷ്ഠൂരമായ യാഥാര്‍ത്ഥ്യത്തിന്റെ നിയമപരമായി വിശദമായ രേഖ നല്‍കുന്നതാണ്. എങ്ങനെയാണ് അന്തര്‍ദേശീയ സമൂഹം ഇസ്രായേലിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്നും അതില്‍ പറയുന്നു. പാലസ്തീന്‍കാരുടേയും ഇസ്രായേലിലെ അവകാശ സംഘങ്ങളുടേയും ഐക്യ രാഷ്ട്ര സഭയുടേയും വര്‍ദ്ധിച്ച് വരുന്ന പുതിയ സംഭാവന പാലസ്തീന്‍കാരെ അടിച്ചമര്‍ത്തുന്ന ഇസ്രായേലിന്റെ വ്യവസ്ഥാപിതമായ സ്വഭാവത്തിന്റേയും പാലസ്തീന്‍കാരെ അവരുടെ അവകാശത്തില്‍ നിന്ന് നീക്കം ചെയ്യാനായി ഇസ്രായേലിലെ നിയമവും നയങ്ങളും എങ്ങനെയാണ് പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നതിന്റേയും നിര്‍ണ്ണായകമായ തെളിവുകള്‍ ആണ് നല്‍കുന്നത്. ഇസ്രായേല്‍ രാഷ്ട്രം അനിഷേധ്യമായി വംശവെറി ഭരണവ്യവസ്ഥയാണ് എന്ന് അത് തീര്‍ച്ചപ്പെടുത്തുന്നു.
Jewish Voice for Peace ന്റെ Executive Director ആയ Stefanie Fox പറയുന്നു, “ഇസ്രായേല്‍ പാലസ്തീന്‍കാരില്‍ അടിച്ചേല്‍പ്പിക്കുന്ന മനുഷ്യത്വ വിരുദ്ധമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ വേണം അമേരിക്കയിലെ ADL, AJC, Jewish Federations തുടങ്ങിയ യഹൂദ സ്ഥാപനങ്ങള്‍ അവരുടെ മഹാഅന്യായം പ്രകടിപ്പിക്കാന്‍. അതിന് പകരം ഇസ്രായിലിന്റെ വംശവെറി ഭരണത്തിന്റെ വിശാലവമായ തെളിവുകള്‍ ശേഖരിച്ചത് എങ്ങനെയോ യഹൂദര്‍ക്കെതിരാണെന്ന് അവര്‍ അവകാശപ്പെടുന്നു. ആധിപത്യത്തിന്റേയും അക്രമത്തിന്റേയും ഇസ്രായേല്‍ ഭരണത്തിന് വേണ്ടി പ്രതിരോധം നിര്‍മ്മിക്കുന്നത് യഹൂദരുടെ സുരക്ഷയുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യമാണ്. ഭാവിയിലെ എല്ലാവര്‍ക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരത്തില്‍ പങ്ക് ചേരുക മാത്രമാണ് വംശവെറിയോടുള്ള ഒരേയൊരു പ്രതികരണം എന്ന് അമേരിക്കയിലെ വലിയ കൂട്ടം യഹൂദര്‍ മനസിലാക്കുന്നു.”
— സ്രോതസ്സ് jewishvoiceforpeace.org | 01 Feb 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.