പൊട്ടിക്കലിന്റെ അദൃശ്യ അപകടം വ്യക്തമാക്കുന്ന ശൂന്യാകാശത്ത് നിന്ന് ദൃശ്യമായ ഭീകരമായ മീഥേന്‍ മേഘം

ഏറ്റവും പുതിയ തെളിവായ കഴിഞ്ഞ മാസം മുതല്‍ ഉപഗ്രഹം ഉപയോഗിച്ച് ശൂന്യാകാശത്ത് നിന്ന് തന്നെ കാണാവുന്ന മീഥേന്‍ plume നെ സൂചിപ്പിച്ചുകൊണ്ട് ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ഉദ്‌വമനം പിടിച്ചു നിര്‍ത്തണമെന്ന് പരിസ്ഥിതി നീതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ജനുവരി 21 ന് geoanalytics സ്ഥാപനമായ Kayrros SAS ലൂസിയാനയില്‍ കണ്ടെത്തിയ അദൃശ്യമായ ഈ ഹരിതഗൃഹവാതകത്തിന്റെ plume ന് 90 കിലോമീറ്റര്‍ നീളമുണ്ട്.

കഴിഞ്ഞ ഒക്റ്റോബറിന് ശേഷം അമേരിക്കയില്‍ ഉപഗ്രഹമുപയോഗിച്ച് കണ്ടെത്തിയ ഏറ്റവും വലിയ വാതക സാന്ദ്രതയാണ് ഈ മിഥേന്‍ plume ന്.

plume ന്റെ വലിപ്പത്തില്‍ നിന്ന് മണിക്കൂറില്‍ 105 ടണ്‍ എന്ന തോതിലായിരിക്കാം ഇവിടെ നിന്ന് വാതകം ചോരുന്നത്.

— സ്രോതസ്സ് commondreams.org | Julia Conley | Feb 16, 2022

ശൂന്യാകാശത്തു നിന്ന് കണ്ട വലിയ മീഥേന്‍ മേഘത്തെക്കുറിച്ച് ലൂസിയാന അന്വേഷണം തുടങ്ങി

ഉപഗ്രഹത്തില്‍ നിന്ന് കഴിഞ്ഞ മാസം അമേരിക്കയുടെ മേലെ കണ്ട വലിയ മീഥേന്‍ മേഘത്തെക്കുറിച്ച് ലൂസിയാന അന്വേഷണം തുടങ്ങി.

Kayrros SAS ജനുവരി 21 ന് കണ്ടുപിടിച്ച അദൃശ്യ വാതകത്തിന്റെ മേഘത്തെക്കുറിച്ച് U.S. Pipeline and Hazardous Materials Safety Administration നെ Bloomberg News ബന്ധപ്പെട്ടതിന് ശേഷമാണ് സംസ്ഥാനം അന്വേഷണം തുടങ്ങിയത്. ആ geoanalytics സ്ഥാപനത്തിന്റെ കണക്ക് പ്രകാരം മണിക്കൂറില്‍ 105 ടണ്‍ മീഥേനാണ് ചോരുന്നത്. 90 കിലോമീറ്ററോളം നീളത്തില്‍ അത് വ്യാപിച്ച് കിടക്കുന്നു. Sentinel-5P ഉപഗ്രഹമാണ് ഒക്റ്റോബര്‍ മുതല്‍ ശക്തിയുള്ള ഈ ഹരിതഗൃഹ വാതക മേഘത്തെ spotted. Energy Transfer LP, Kinder Morgan Inc, Boardwalk Pipelines LP എന്നിവരുടെ ഉടമസ്ഥതയിലുള്ള വാതക പൈപ്പ് ലൈനിന് 7 കിലോമീറ്ററിന് അടുത്ത് നിന്നാണ് ഉദ്‌വമനം വരുന്നത്. അത് സജീവമായ എണ്ണ പ്രകൃതിവാതക കിണറുകള്‍ക്ക് സമീപമാണ് എന്ന് Kayrros വിശകലനം പറയുന്നു.

— സ്രോതസ്സ് bloomberg.com | Feb 15, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )