36,000 ല്‍ അധികം പേരില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്ന് മദ്യപാനവും തലച്ചോറിന്റെ വ്യാപ്തത്തിന്റെ കുറവും തമ്മിലുള്ള ബന്ധം കണ്ടെത്തി. ദിവസം ശരാശരി ഒരു യൂണിറ്റ് മദ്യത്തില്‍ (അതായത് പകുതി ബിയര്‍) കുറവ് പോലും കഴിക്കുന്നവരില്‍ പോലും ഈ കുറവ് ഉണ്ടാകുന്നു. അതില്‍ കൂടുതല്‍ കഴിക്കുന്നതിനനുസരിച്ച് വ്യാപ്തത്തിലെ കുറവ് വര്‍ദ്ധിക്കുന്നു. അമിത മദ്യപാനം വലിയ നാശമാണുണ്ടാക്കുന്നത്. അമിതമായി മദ്യപിക്കുന്നവരുടെ തലച്ചോറിന്റെ ഘടനയും വലിപ്പവും മാറുകയും ബുദ്ധിക്ക് ഹാനിയുണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ലഘുവായതെന്ന് കരുതപ്പെട്ടിരുന്ന — ആഴ്ചയില്‍ കുറച്ച് ബിയറുകളും വൈനുകളും — അളവ് പോലും തലച്ചോറിന് അപകട സാദ്ധ്യതയുണ്ടാക്കുന്നു എന്നാണ് പുതിയ പഠനം പറയുന്നത്. ലഘുവായതോ ഇടത്തരമോ ആയ മദ്യ ഉപഭോഗത്തിന് തലച്ചോറിന്റെ മൊത്തം വ്യാപ്തം കുറയുന്നതുമായി ബന്ധമുണ്ട്. Nature Communications ജേണലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.
— സ്രോതസ്സ് University of Pennsylvania | Mar 4, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.