ആഗോളമായി ഫോസിലിന്ധനങ്ങള്‍ക്ക് $5.9 ലക്ഷം കോടി ഡോളര്‍ സബ്സിഡി കിട്ടുന്നത്. അത് GDP യുടെ 6.8% ആണ്. 2025 ആകുമ്പോഴേക്കും അത് GDPയുടെ 7.4% ആകും. 2020 ല്‍ 8% സബ്സിഡിയും 6% നികുതി ഇളവുകളും ആയിരുന്നു. ബാക്കിയുള്ളത് വിലയിലുള്‍പ്പെടുത്താത്ത പാരിസ്ഥിതിക വിലകളാണ്. ഈ വര്‍ഷം അമേരിക്കന്‍ സര്‍ക്കാര്‍ ഫോസിലിന്ധന കമ്പനികള്‍ക്ക് $73000 കോടി ഡോളര്‍ പണം നേരിട്ടും അല്ലാത്തതുമായ സബ്സിഡികള്‍ക്കായി നല്‍കി. 2025 ല്‍ അത് $85000 കോടി ഡോളര്‍ ആയി കൂടും. 2027 വരെയെങ്കിലും ഇപ്പോഴത്തെ സബ്സിഡി തുടരണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ കഴിഞ്ഞ മാസം വോട്ട് എടുത്ത് തീരുമാനിച്ചു. ദക്ഷതയുള്ള ഇന്ധനവില CO2 ഉദ്‌വമനത്തെ 36% കുറക്കും. അതേ സമയം ആഗോള GDPയിലെ വരുമാനം 3.8% വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഒപ്പം വായൂ മലിനീകരണം കൊണ്ടുള്ള 9 ലക്ഷം മരണങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.
— സ്രോതസ്സ് imf.org | Sep 24, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.