Jorge Videla യുടെ ഏകാധിപത്യ കാലത്ത് (1976-1981) കാണാതായ Alicia Cardoso, Dante Guede, Roberto Lopez, Liliana Galletti, Mario Galuppo, Federico Lüdden, Manuel Saavedra, Martin Toursarkissian എന്നീ ശാസ്ത്രജ്ഞര്‍ക്ക് അര്‍ന്റീനയുടെ പ്രസിഡന്റ് Alberto Fernandez ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
8 ഗവേഷകരുടെ വിവരങ്ങള്‍ വിശദമാക്കുന്ന രേഖകള്‍ സദസിന് വിശദമാക്കുന്ന അവസരത്തില്‍ “ഏകാധിപതി Jorge Videla എന്തിനെയെങ്കിലും ഭയന്നിരുന്നെങ്കില്‍ അത് ‘ചിന്തയെ’ ആണ് എന്ന് Fernandez പറഞ്ഞു.
തങ്ങളുടെ രാഷ്ട്രീയ അംഗത്വം പരിഗണിക്കാതെ എല്ലാ അര്‍ജന്റീനക്കാരും ഒത്തുചേര്‍ന്ന് ഏകാധിപത്യത്തിന്റെ നിഷ്ഠൂരതയെ അപലപിക്കണമെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. അങ്ങനെ ചെയ്യാത്തവര്‍ അര്‍ജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ വിസമ്മതിക്കുകയാണ്.
Memory Commission of the National Council for Scientific and Technical Research (CONICET) നടത്തിയ അന്വേഷണം കാരണമാണ് ഈ ശ്രദ്ധാഞ്ജലി സാദ്ധ്യമായത്. ഏകാധിപത്യ സമയത്ത് കാണാതായ ഗവേഷകരുടെ പട്ടിക അവര്‍ തയ്യാറാക്കി.
Maria Martinez de Peron ന്റെ ഭരണകൂടത്തെ മറിച്ചിട്ട മാര്‍ച്ച് 24, 1976 ന്റെ അട്ടിമറിയെ National Remembrance Day for Truth and Justice എന്ന പേരില്‍ വ്യാഴാഴ്ച അര്‍ജന്റീന ആചരിച്ചത്.
മനുഷ്യാവകാശ സംഘടനകളുടെ അഭിപ്രായത്തില്‍ സൈന്യത്താല്‍ രാഷ്ട്രീയ, സാമൂഹയ പ്രവര്‍ത്തകര്‍, ട്രേഡ് യൂണിയനുകള്‍, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍, കലാകാര്‍ ഉള്‍പ്പടെ ഏകദേശം 30,000 ആളുകള്‍ കാണാതാകപ്പെടുകയോ, പീഡിപ്പിക്കപ്പെടുകയോ, കൊലചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.
ഏകാധിപത്യ സമയത്ത് നിയന്ത്രണമില്ലാത്ത വിദേശ വ്യാപാരവും, മൂലധനം തുറന്ന് കൊടുക്കുന്നതിന്റേയും ഫലമായി അര്‍ജന്റീനയിലെ പൊതു കടം US$4000 കോടി ഡോളറായി വര്‍ദ്ധിച്ചു, ധാരാളം ധനകാര്യ സ്ഥാപനങ്ങള്‍ പാപ്പരായി.
— സ്രോതസ്സ് telesurenglish.net | 24 Mar 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.