1971 ല്‍ Belfast ല്‍ വെച്ച് ബ്രിട്ടീഷ് സൈനികര്‍ അന്യായമായി വെടിവെക്കുകയും താരതമ്യമില്ലാത്ത ശക്തി ഉപയോഗിക്കുകയും ചെയ്ത് 10 പേരെ കൊന്നു. അതില്‍ 9 പേരും നിരപരാധികളായിരുന്നു. ഈ സംഭവം, വടക്കന്‍ അയര്‍ലാന്റിന്റെ “Troubles” സമയത്ത്, അക്രമത്തിന്റെ കുതിച്ചുകയറ്റിത്തിന് തിരികൊടുത്തു എന്ന് ഒരു ജഡ്ജി നേതൃത്വം കൊടുത്ത അന്വേഷണം കണ്ടെത്തി. ഒരു കത്തോലിക്ക പുരോഹിതനും, പട്ടാളക്കാര്‍ക്ക് ചായ വിളമ്പിയ ഒരു അമ്മയും ഇരകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മൂന്ന് ദശാബ്ദത്തിലെ രക്തച്ചൊരിച്ചിലിലെ “ഏറ്റവും ദുരന്തപരമായ ദിവസങ്ങളിലൊന്ന്” എന്നാണ് അയര്‍ലാന്റിന്റെ വിദേശകാര്യ മന്ത്രിയായ Simon Coveney അതിനെക്കുറിച്ച് പറഞ്ഞത്. ജഡ്ജി Siobhan Keegan അവരുടെ കണ്ടെത്തലുകള്‍ പുറത്തുവിട്ടത് ഇരകളുടെ കുടുംബങ്ങള്‍ സ്വാഗതം ചെയ്തു.
— സ്രോതസ്സ് reuters.com | May 11, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.