ഞങ്ങള്‍ ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ്. ഞങ്ങള്‍ Project Nimbus നെ അപലപിക്കുന്നു.
വൈവിദ്ധ്യമുള്ള പശ്ചാത്തലത്തില്‍ നിന്നുള്ള ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ് ഇത് എഴുതുന്നത്. ഞങ്ങള്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ ഞങ്ങളുടെ എല്ലാ ഉപയോക്താക്കളോടൊപ്പം ഏതൊരു സ്ഥലത്തേയും ജനങ്ങളേയും സേവിക്കുകയും അവരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ കമ്പനികളെ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികള്‍ എന്ന നിലയില്‍ ഈ കേന്ദ്ര മൂല്യങ്ങളുടെ ലംഘനത്തിനെതിരെ ശബ്ദിക്കാനുള്ള ധാര്‍മ്മികമായ ബാധ്യത ഞങ്ങള്‍ക്ക് ഉണ്ട്. ഈ കാരണത്താല്‍ Project Nimbus നിര്‍ത്തിവെക്കാനും ഇസ്രായേല്‍ സൈന്യവുമായുള്ള ബന്ധം അവസാനിപ്പിക്കാനും ആമസോണിന്റേയും ഗൂഗിളിന്റേയും നേതാക്കളോട് അഭ്യര്‍ത്ഥിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതുവരെ ഗൂഗിളിലെ 90 ല്‍ അധികം ജോലിക്കാരും ആമസോണിലെ 300 ല്‍ അധികം ജോലിക്കാരും ഈ കത്തില്‍ ആഭ്യന്തരമായി ഒപ്പുവെച്ചിട്ടുണ്ട്. പകവീട്ടലിനോട് ഭയമുള്ളതിനാല്‍ ഞങ്ങള്‍ പേരുകള്‍ വെളിപ്പെടുത്തുന്നില്ല.
— സ്രോതസ്സ് theguardian.com | 12 Oct 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.