1961 ല്‍ കൊല്ലപ്പെട്ട സ്വാതന്ത്ര്യ നേതാവ് Patrice Lumumba യുടെ slain ന് Democratic Republic of Congo മൂന്ന് ദിവസത്തെ ദേശീയ ദുഖാചരണത്തിന് തയ്യാറെടുക്കുന്നു. തിങ്കളാഴ്ച മുമ്പത്തെ കോളനി ശക്തിയായിരുന്ന ബല്‍ജിയം അദ്ദേഹത്തിന്റെ ഒരു പല്ല് തിരികെ കൊടുക്കുന്നു. ലുമുമ്പയുടെ ശരീരം മുറിക്കുകയും ആസിഡില്‍ ലയിപ്പിക്കുകയും ചെയ്ത സമയത്ത് സഹായം കൊടുത്ത ബല്‍ജിയക്കാരനായ പോലീസുകാരന്‍ ഒരു trophy യായി എടുത്തതാണ് ആ പല്ല്. ലുമുമ്പയുടെ ശേഷിക്കുന്ന ഏക ശരീരഭാഗമാണ് ആ പല്ല് എന്ന് കരുതുന്നു. 1960 ലെ കോംഗോയിലെ ആദ്യത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ കൊല്ലാനായി CIA ഉത്തരവിട്ടു. അവര്‍ക്ക് അത് പൂര്‍ത്തിയാക്കാനായില്ല. അതിന് ശേഷം അമേരിക്കയും ബല്‍ജിയവും പണം രാജ്യത്ത രാഷ്ട്രീയ എതിരാളികളിലേക്ക് ഒഴുക്കി. അവര്‍ അദ്ദേഹത്തെ കൊല്ലുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ലുമുംബയുടെ പല്ല് അടങ്ങിയ ശവപ്പെട്ടി ബ്രസല്‍സില്‍ നിന്ന് Kinshasa ലേക്ക് ഇന്ന് പോകും എന്ന് കരുതുന്നു.
— സ്രോതസ്സ് democracynow.org | Jun 22, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.