ജറുസലേമിലെ ഒരു പ്രൊട്ടസ്റ്റന്റ് സെമിത്തേരിയിലെ ഹീനമാക്കല്‍ വ്യക്തമായും വിദ്വേഷക്കുറ്റമാണെന്ന് ജറുസലേമിലെ Anglican Archbishop ആയ Hosam Naoum പറഞ്ഞു. ഇസ്രായേലിന്റെ ചരിത്രത്തിലേക്കും ഏറ്റവും വലതുപക്ഷമായ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷം ആണിത് സംഭവിക്കുന്നത്. ഞായറാഴ്ച ജറുസലേമിലെ പ്രൊട്ടസ്റ്റന്റ് Mount Zion സെമിത്തേരിയില്‍ രണ്ട് പേര്‍ കടന്ന് കയറുകയും 30 ല്‍ അധികം ശവക്കല്ലറകള്‍ ഹീനമാക്കി. സുരക്ഷാ ടേപ്പുകളിലെ വീഡിയോയില്‍ നിന്ന് ഒരാള്‍ യഹൂദരൂപമുള്ളയാളാണ്. 1848 ല്‍ ആരംഭിച്ച ശവപ്പറമ്പ് പ്രാദേശിക സമൂഹമാണ് സംരക്ഷിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് കൊല്ലപ്പെട്ട് 73 പാലസ്തീന്‍ പോലീസുകാരേയും അടക്കിയിരിക്കുന്നത് അവിടെയാണ്. മുമ്പത്തെ ജറുസലേം ബിഷപ്പായിരുന്ന Samuel Gobat ഉള്‍പ്പടെയുള്ള ധാരാളം ക്രിസ്ത്യന്‍ നേതാക്കളേയും അവിടെ അടക്കിയിരിക്കുന്നു.
— സ്രോതസ്സ് Jews For Justice For Palestinians | Jan 5, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.