ചാരസോഫ്റ്റ്‍വെയർ ആയ പെഗസസ് ഉപയോഗിച്ച് തങ്ങളുടെ ജോലിക്കാരിൽ കൂടതൽപേരുടേയും ഫോണുകൾ ഹാക്ക് ചെയ്തു എന്ന് El Salvador ലെ പ്രധാന മാധ്യമമായ El Faro പറഞ്ഞു. മനുഷ്യാവകാശപ്രവർത്തകർ, മാധ്യമപ്രവർത്തകർ, പ്രതിഷേധക്കാർ തുടങ്ങിയവരെ നിരീക്ഷിക്കാനായി സർക്കാർ അതുപയോഗിക്കുന്നു. Pegasus നിർമ്മിച്ച ഇസ്രായേലിലെ സ്ഥാപനമായ NSO Group നെ നിയന്ത്രണമില്ലാത്ത ആഗോള ചാരസോഫ്റ്റ്‍വെയർ കമ്പോളത്തെ മെരുക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയുടെ സർക്കാർ കരിംപട്ടികയിൽ ഉൾപ്പെടുത്തിയതിന് മാസങ്ങൾക്കകം ആണ് ഇത് കണ്ടെത്തിയത്.
El Faro ന്റെ ജോലിക്കാരുടെ ഫോണുകൾ University of Torontoയുടെ Munk School ന്റേയും Access Now ന്റേയും Citizen Lab പരിശോധിച്ചു. 22 റിപ്പോർട്ടർമാർ, എഡിറ്റർമാർ മറ്റ് ജോലിക്കാർ തുടങ്ങിയവരുടെ ഫോണുകളിൽ ജൂലൈ 2020 – നവംബർ 2021 കാലത്ത് ഈ ചാരസോഫ്റ്റ്‍വെയർ സ്ഥാപിക്കപ്പെട്ടിരുന്നു. രാജ്യത്തെ ഗുണ്ടകളുമായി സൽവഡോർ സർക്കാരിന്റെ ബന്ധവും, അഴിമതി വിവാദങ്ങളും El Faro അന്വേഷിച്ചുകൊണ്ടിരുന്ന സമയമായിരുന്നു ഇത്. പ്രാദേശിക ഗുണ്ടകളുമായുള്ള ബന്ധത്തെ സർക്കാർ വിസമ്മതിച്ചു.
— സ്രോതസ്സ് nytimes.com | Jan. 12, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.