ഗാസയിലെ ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ അന്തർദേശീയമായി രാജ്യങ്ങൾ അപലപിക്കുന്നതിനിടക്ക് അമേരിക്കയുടെ Secretary of State ആയ Antony Blinken ഇസ്രായേലിലെത്തി അവിടുത്തെ ഉദ്യോഗസ്ഥരെ കാണും. ഒക്റ്റോബർ 7 ന്റെ ഹമാസ് ആക്രമണത്തിന് ശേഷമുള്ള ഇസ്രായേലിന്റെ പ്രതിരോധത്തിന് അവർക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ അമേരിക്ക തള്ളിക്കളയുന്നു.
ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി വർദ്ധിപ്പിക്കാനുള്ള ബൈഡൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി State Department ൽ നിന്ന് Josh Paul എന്ന ഉദ്യോഗസ്ഥൻ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് പ്രസിദ്ധമായിരുന്നു. അദ്ദേഹം എഴുതി, “നമുക്ക് ഒരേ സമയം കൈയ്യേറ്റത്തെ എതിർക്കുകയും അതിനോടൊപ്പം നിൽക്കുകയും ചെയ്യാനാവില്ല. നമുക്ക് ഒരേ സമയം സ്വാതന്ത്ര്യത്തിനും അതിനെതിരേയും നിൽക്കാനാകില്ല. മെച്ചപ്പെട്ട ലോകത്തിന് വേണ്ടി നിൽക്കുകയും അതേ സമയം മോശമായ കാര്യത്തിനായി സംഭാവന നൽകുകയും ചെയ്യാനാവില്ല. ഇസ്രായേലെടുക്കുന്ന പ്രതികരണവും അതിന്റ അമേരിക്കയുടെ പിൻതുണയും കൈയ്യേറ്റം തുടരനാനുള്ള നിലപാടും ഇസ്രായേലുകാർക്കും പാലസ്തീൻകാർക്കും കൂടുതൽ കഷ്ടപ്പാടിലേക്ക് നയിക്കും എന്ന് എന്റെ ആത്മാവിന്റെ കാമ്പ് വരെ ഞാൻ വിശ്വസിക്കുന്നു. ദീർഘകാലത്തെ അമേരിക്കയുടെ താൽപ്പര്യം അതല്ല.”
— സ്രോതസ്സ് democracynow.org | Nov 03, 2023
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.