ന്യൂസ്‌ക്ലിക്കിനും സ്ഥാപകന്റെ പേരിലുമുള്ള ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

അനധികൃതമായി വിദേശഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്കിനും സ്ഥാപകനായ പ്രബീർ പുരകായസ്തയുടെയും പേരിൽ രജിസ്റ്റർ ചെയ്തിരുന്ന ഇ.ഡി. കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. ഡൽഹി പോലീസിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ എഫ്.ഐ.ആറും ഇ.ഡി.യുടെ ഇ.സി.ഐ.ആറും ഹൈക്കോടതിയിലെ ജസ്റ്റിസ് നീനാ ബൻസാൽ കൃഷ്ണയാണ് റദ്ദാക്കിയത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവർത്തനത്തിനെതിരേയുള്ള അധികാര ദുർവിനിയോഗമാണെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഏകദേശം ഒന്നരവർഷമായി ഇ.ഡി. അന്വേഷണങ്ങൾ നടത്തുകയാണ്. എന്നാൽ, ഇതുവരെ കുറ്റകരമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കോടതി ഉത്തരവിലുണ്ട്‌.

2023 ഒക്ടോബറിൽ പ്രബീർ പുരകായസ്തയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ച് 2024 മേയിൽ സുപ്രീംകോടതി അദ്ദേഹത്തെ മോചിപ്പിച്ചു.

— സ്രോതസ്സ് mathrubhumi.com | 11 Jun 2026

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ