ബർലിൻ നിവാസികൾ ഭവന വമ്പനെ വോട്ടെടുപ്പിൽ പുറത്തു തള്ളി

ജർമ്മനിയുടെ തലസ്ഥാനമായ ബർർലിനിലെ സമ്മതിദായകർ പുതിയ ജർമ്മൻ സർക്കാരിനെ തെരഞ്ഞെടുക്കുകയാണ്. അതിനോടൊപ്പം തങ്ങളുടെ വീടുകൾ വിൽക്കാൻ വലിയ റിയൽ എസ്റ്റേറ്റ് കമ്പനികളെ നിർബന്ധിക്കണോ വേണ്ടയോ എന്നതിന്റെ ഒരു ജനഹിത പരിശോധനയിലും അവർ പങ്കെടുത്തു.

56.4% “വേണം” വോട്ടുകൾ കിട്ടി. അതേ സമയം 39% “വേണ്ട” വോട്ടുകളേ കിട്ടിയുള്ളു.

“Expropriate Deutsche Wohnen and Co.” എന്ന ഒരു പ്രാദേശികമായ പരിപാടിയുടെ ഫലമായാണ് ഈ വോട്ടെടുപ്പ് നടന്നത്. വിജയകരമായ ഈ വോട്ടെടുപ്പിന്റെ ഫലമായി ബർലിനലെ സെനറ്റ് ഇത് സംബന്ധിച്ച ഒരു നിയമം ഉണ്ടാക്കും. 3,000 ൽ അധികം വീടുകളുള്ള റിയൻ എസ്റ്റേറ്റ് കമ്പനികളെ ഏറ്റെടുക്കാൻ അത് അനുവദിക്കും. ഈ പ്രസ്ഥാനം പറയുന്നതനുസരിച്ച്, കമ്പനികൾക്ക് അവരുടെ ആസ്തികളുടെ “കമ്പോള മൂല്യത്തെക്കാൾ താഴ്ന്ന” പ്രതിഫലം കൊടുക്കും.

തലസ്ഥാന നഗരത്തിൽ ഭരണത്തിലുള്ള ഇടതുപക്ഷ coalition-സർക്കാർ കൊണ്ടുവന്ന ഒരു വാടക പരിധി ജർമ്മനിയുടെ ഭരണഘടനാ കോടതി റദ്ദാക്കിയതിന് ശേഷമാണ് ഈ വോട്ടെടുപ്പ് നടത്തിയത്. വീടിനും വാടക വീടിനും ഉള്ള ഉയർന്ന വില കാരണം ബർലിൻ നിവാസികളുടെ ഒരു വലിയ പ്രശ്നമാണ് ഇത്.

— സ്രോതസ്സ് dw.com | Sep 26, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ