ഓരോ ദിവസവും പ്രീ സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുന്ന 250 കുട്ടികളിൽ പകുതിയും കറുത്ത ആൺകുട്ടികളാണ്

രാജ്യം മൊത്തം പ്രീസ്കൂൾ കുട്ടികളെ പുറത്താക്കുന്നതിന്റെ തോത് K–12 വിദ്യാർത്ഥികളെ പുറത്താക്കുന്നതിന്റെ മൂന്നര മടങ്ങ് കൂടുതലാണ്. ഈ തോത് ഇതിലും കൂടുതലായിരിക്കും, കാരണം സ്വകാര്യ പ്രീസ്കൂളുകൾ തന്നത്താനാണ് പുറത്താക്കപ്പെടുന്നവരുടെ പട്ടിക പുറത്തുവിടുന്നത്. അത് കുറവ് കൃത്യതയുള്ള നമ്പരാണ്. അതുപോലെ അവർക്ക് നിയമപരമായ നിർബന്ധമൊന്നുമില്ല. പൊതു സ്കൂളുകൾക്ക് അങ്ങനെയല്ല. പ്രീസ്കൂളുകളിലെ പുറത്താക്കൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത പ്രതിഭാസമാണ്. അടുത്ത കാലത്ത് അത് വർദ്ധിച്ച് വരുന്നു. National Survey of Children’s Health ന്റെ 2017 ലെ ഡാറ്റ അനുസരിച്ച് അമേരിക്കയിൽ ഓരോ ദിവസവും 250 കുട്ടികളെ പ്രീസ്കൂളുകളിൽ നിന്ന് പുറത്താക്കുകയോ suspend ചെയ്യുകയോ ചെയ്യുന്നു.

അതിൽ കൂടുതലായി കറുത്ത ആൺകുട്ടികളെയാണ് കൂടുതലും പുറത്താക്കുന്നത്. 2021 ൽ പുറത്താക്കിയ 17,000 പ്രീസ്കൂൾ കുട്ടികളിൽ പകുതിയും കറുത്ത ആൺകുട്ടികളാണ്. എന്നാൽ അവരുടെ പ്രതിനിധാനം മൊത്തം കുട്ടികളുടെ 20% മാത്രമാണ്.

— സ്രോതസ്സ് scientificamerican.com | Sara Novak | Jan 12, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ