ഗതാഗത മലിനീകരണം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു

ഡീസൽ കത്തിയ പുകയുമായുള്ള വെറും രണ്ട് മണിക്കൂറിന്റെ സമ്പർക്കം കാരണം തലച്ചോറിന്റെ functional connectivity കുറയുന്നു എന്ന് Environmental Health ൽ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ പരസ്പരം ഇടപെടുകയും ആശയവിനിമയം ചെയ്യുകയും ചെയ്യുന്നതിന്റെ അളവാണത്. വായൂ മലിനീകരണം കാരണമുണ്ടാകുന്ന തലച്ചോറ് ശൃംഖലയുടെ മാറ്റങ്ങളെകുറിച്ചുള്ള മനുഷ്യരിലെ ആദ്യത്തെ തെളിവ് ഈ പഠനം നൽകുന്നു. തലച്ചോറിന്റെ default mode network (DMN) ലെ മാറ്റങ്ങളാണ് ഗവേഷകർ പഠിച്ചത്. ഓർമ്മ, ആന്തരിക ചിന്ത തുടങ്ങിയ കാര്യങ്ങളിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതാണ് അത്. ഡീസൽ പുക ഏറ്റ പങ്കെടുത്തവരുടെ DMN ന്റെ വിപുലമായ ഭാഗത്ത് functional connectivity കുറഞ്ഞു എന്ന് fMRI വ്യക്തമാക്കി. സമ്പർക്കം ദീർഘകാലത്തേക്കാണെങ്കിൽ അതിന്റെ ഫലം ദൂരവ്യാപകമായതാണ്.

— സ്രോതസ്സ് University of British Columbia | Jan 24, 2023

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ