അമേരിക്കയുടെ ഉപരോധം കാരണം ഇറ്റലിയിലെ സാങ്കേതികവിദ്യ കൂട്ടായ്മയായ Autistici/Inventati പ്രവർത്തനം അവസാനിപ്പിച്ചു

തങ്ങളുടെ എല്ലാ സ്വതന്ത്ര ഓൺലൈൻ സേവനങ്ങളും പൂർണ്ണമായും അടച്ചുപൂട്ടുകയാണെന്ന് 6 സെപ്റ്റംബർ 2026 ന് ഇറ്റലിയിലെ സാങ്കേതികവിദ്യ കൂട്ടായ്മയായ Autistici/Inventati പ്രഖ്യാപിച്ചു. ഈ സംഘം കഴിഞ്ഞ 25 വർഷങ്ങളായി സാമൂഹ്യ പ്രസ്ഥാനങ്ങൾ, സ്വതന്ത്ര പുസ്തകക്കടകൾ, കമ്മറ്റികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർക്ക് സ്വതന്ത്ര, സ്വകാര്യത കേന്ദ്രീകൃത ആശയവിനിമയ infrastructure നൽകിയിരുന്ന വാണിജ്യേതര ഡിജിറ്റൽ നട്ടെല്ലായിരുന്നു. 26 ഓഗസ്റ്റ് 2026 ന് അമേരിക്കയുടെ ആഗോള ഭീകരവാദി സംഘടനകളുടെ പട്ടികയിൽ ചേർക്കപ്പെട്ടതിന് ശേഷം 11 ദിവസം കഴിഞ്ഞാണ് അവർ പ്രവർത്തനം നിർത്തിവെക്കാൻ തീരുമാനിച്ചത്. വാണിജ്യവൽക്കരിക്കാത്ത സുരക്ഷിതമായ ഡിജിറ്റൽ ഉപകരണങ്ങൾ നൽകുക എന്ന ആരംഭത്തിലെ ലക്ഷ്യം രാഷ്ട്രത്തിന്റെ അനുപാതമില്ലാത്ത അടിച്ചമര്‍ത്തല്‍ കാരണം അസാദ്ധ്യമായിരിക്കുകയാണ്. ഇറ്റലിയിലും അന്തർദേശീയവുമായി 16,000 email inboxes, 10,000 blogs, 5,500 mailing lists, 1,500 websites ലഭ്യമല്ലാതെയായി.

— സ്രോതസ്സ് pollar.news | 7 Sep 2026

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക