നായ ആഹാരത്തിന്റെ പാരിസ്ഥിതിക ആഘാതം വലുതാണ്. നായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നതും കൂടുതൽ ഇറച്ചി ആഹാരമായി കൊടുക്കുന്നതും കൊണ്ട് അത് കൂടിവരുകയാണ്. കണക്കാക്കപ്പെട്ട ആഘാതം വലുതായി മാറുന്നുണ്ട്. മനുഷ്യ പോഷകാഹാരത്തിന് കുറഞ്ഞ ആവശ്യകതയുള്ള ശവശരീരഭാഗങ്ങളാണ് മൃഗങ്ങളുടെ ഉപോല്പന്നങ്ങൾ. എന്നാൽ അത് വളർത്തുമൃഗങ്ങളുടെ ആഹാരമായി സാധാരണയായി ഉപയോഗിക്കുന്നു.
ഉൽപ്പന്നങ്ങൾ തമ്മിൽ ഉദ്‍വമനത്തിന്റെ കാര്യത്തിൽ 65-മടങ്ങ് വ്യത്യാസം വരെയുണ്ട് എന്നാണ് ഫലം കാണിക്കുന്നത്. പ്രധാന ഇറച്ചിക്കാണ് ഏറ്റവും ആഘാതം. ബ്രിട്ടണിലെ നായ്കളുടെ വാണിജ്യ ആഹാരത്തിലെ ഘടകങ്ങൾ ബ്രിട്ടണിലെ ആഹാര വ്യവസ്ഥയുടെ GHG ഉദ്‍വമനത്തിന്റെ 2.3–3.7 % വരും. ബ്രിട്ടണിന്റെ മൊത്തം ഉദ്‍വമനത്തിന്റെ 0.9–1.3 % ആണ് അത്. ബ്രിട്ടണിലെ ഉദ്‍വമനത്തിൽ നിന്ന് കണക്ക് കൂട്ടിയാൽ ആഗോള നായ എണ്ണത്തെ തീറ്റിപ്പോറ്റാൻ വേണ്ട ഉദ്‍വമനം 469–792 Mt CO2 ന് തുല്യമാണ്.
— സ്രോതസ്സ് sciencedirect.com | 20 Jan 2026
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.