കഴിഞ്ഞ 3 വര്‍ഷം 3.92 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു എന്ന് സര്‍ക്കാര്‍

കഴിഞ്ഞ 3 വര്‍ഷത്തില്‍ 3.92 ലക്ഷത്തിലധികം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. അതില്‍ 1.7 ലക്ഷം പേരും അമേരിക്കന്‍ പൌരത്വമാണ് എടുത്തത് എന്ന് ലോക് സഭയില്‍ സര്‍ക്കാര്‍ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം കൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിക്കുന്നത് എന്ന് സംസ്ഥാനങ്ങള്‍ക്കായുള്ള യൂണിയന്‍ മന്ത്രി Nityanand Rai പറഞ്ഞു. ആളുകള്‍ 120 ല്‍ അധികം രാജ്യങ്ങളിലേക്കാണ് കുടിയേറിയത്. മൊത്തം 3,92,643 പേര്‍ 2019, 2020, 2021 വര്‍ഷങ്ങളില്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. … Continue reading കഴിഞ്ഞ 3 വര്‍ഷം 3.92 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു എന്ന് സര്‍ക്കാര്‍

സാമൂഹ്യ മാധ്യമങ്ങള്‍ നമ്മേ നശിപ്പിക്കുകയാണ് (ഈ ഭ്രാന്ത് അവസാനിപ്പിക്കു)

https://www.youtube.com/watch?v=GCiFsaaF8KA സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും

മേരിലാന്റില്‍ ഇന്ന് Primary Day ആണ്. അവിടെ ശക്തമായ മല്‍സരത്തില്‍ Washington, D.C.ക്ക് പുറത്തുള്ള മേരിലാന്റിന്റെ നാലാം Congressional District ലെ തന്റെ സീറ്റ് തിരികെ പിടിക്കാനായി മുമ്പത്തെ ജനപ്രതിനിധി Donna Edwards ശ്രമിക്കുന്നു. അവരെക്കാള്‍ 7 മടക്ക് സംഭാവന ശേഖരിച്ച കോര്‍പ്പറേറ്റ് അറ്റോര്‍ണിയായ Glenn Ivey ആണ് എതിരെ മല്‍സരിക്കുന്നത്. അവിടെ Edwards നെ പരാജയപ്പെടുത്താനായി American Israel Public Affairs Committee (AIPAC) നടത്തുന്ന പുതിയ super PAC ചിലവാക്കിയത് $60 ലക്ഷം ഡോളറാണ് … Continue reading അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും

രാസ തുല്യതയില്ലാത്തതിനാലാണ് വിഷാദരോഗം ഉണ്ടാകുന്നത് എന്നതിന് ഒരു തെളിവും ഇല്ല

വിഷാദരോഗത്തിന് കാരണം serotonin നിലയോ serotonin പ്രവര്‍ത്തനമോ ആണെന്നതിന്റെ വ്യക്തമായ ഒരു തെളിവും ഇല്ല എന്ന് ഒരു ദശാബ്ദത്തെ പഠനത്തിന് ശേഷം UCL ലെ ശാസ്ത്രജ്ഞര്‍ നയിച്ച ഒരു ഗവേഷണത്തില്‍ കണ്ടെത്തി. Molecular Psychiatry യില്‍ ആണ് ഇപ്പോഴുള്ള meta-analyses നേയും systematic reviews നേയും കുറിച്ചുള്ള പുതിയ വിശകലനം വന്നത്. chemical imbalance കൊണ്ടല്ല വിഷാദരോഗമുണ്ടാകുന്നത് എന്ന കാര്യം antidepressants എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുന്നു. selective serotonin reuptake inhibitors (SSRIs) ആണ് മിക്ക … Continue reading രാസ തുല്യതയില്ലാത്തതിനാലാണ് വിഷാദരോഗം ഉണ്ടാകുന്നത് എന്നതിന് ഒരു തെളിവും ഇല്ല

തോക്കുകളുമായി എത്തിയ 400 നല്ല പുരുഷന്‍മാര്‍

ടെക്സാസിലെ Uvalde യിലെ സ്കൂള്‍ ബോര്‍ഡ് അംഗങ്ങളെ നഗരത്തിലെ താമസക്കാര്‍ രോഷത്തോടെ എതിരിട്ടു. രണ്ട് മാസം മുമ്പ് 18-വയസായ സവര്‍ണ്ണ തോക്കുധാരി Robb Elementary School ലെ നാലാം ക്ലാസിലെ 19 കുട്ടികളേയും അവരുടെ രണ്ട് അദ്ധ്യാപകരേയും വെടിവെച്ച് കൊന്നു. 17-വയസായ Jazmin Cazares യോഗത്തില്‍ സംസാരിച്ചു. വെടിവെപ്പില്‍ അവളുടെ 9-വയസായ സഹോദരി Jackie മരിച്ചു. JAZMIN CAZARES സംസാരിക്കുന്നു: എന്റെ സുഹൃത്തുക്കള്‍ മരിക്കുന്നത് ഞാന്‍ കാണാതിരിക്കാനായി നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുകയാണ്? എന്റെ കൊച്ച് സഹോദരിയെ … Continue reading തോക്കുകളുമായി എത്തിയ 400 നല്ല പുരുഷന്‍മാര്‍

വികസ്വര രാജ്യങ്ങളിലെ അമ്മമാരിലെ മൂന്നിലൊന്ന് കൌമാര അമ്മമാരാണ്

"Motherhood in Childhood: The Untold Story" എന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം United Nations Population Fund (UNFA) പ്രസിദ്ധപ്പെടുത്തി. അതില്‍ പറയുന്നതനുസരിച്ച് വികസ്വര രാജ്യങ്ങളിലെ അമ്മമാരിലെ മൂന്നിലൊന്ന് പേര്‍ 19 വയസിനോ അതില്‍ താഴെയോ പ്രായത്തിലാണ് അമ്മമാരാകുന്നത്. ലോകം മൊത്തം fertility താഴ്ന്നിരിക്കുകയാണെങ്കിലും 2015 നും 2019 നും ഇടക്ക് അമ്മമാരാകുന്ന കൌമാര പ്രായ സ്ത്രീകള്‍ അവരുടെ 40ാം വയസെത്തുമ്പോഴേക്കും 5 പ്രാവശ്യമെങ്കിലും പ്രസവിച്ചിട്ടുണ്ടാകും എന്ന് UNFPA റിപ്പോര്‍ട്ടില്‍ പറയുന്നു. കൌമാരക്കാരായ കുട്ടികളുടെ … Continue reading വികസ്വര രാജ്യങ്ങളിലെ അമ്മമാരിലെ മൂന്നിലൊന്ന് കൌമാര അമ്മമാരാണ്