നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു

Extinction Rebellion എന്ന കാലാവസ്ഥ സംഘടന Hague ൽ നടത്തിയ കാലാവസ്ഥ പ്രതിഷേധത്തിൽ നിന്ന് 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു എന്ന് ഡച്ച് പോലീസ് പറഞ്ഞു. ഡച്ച് ഫോസിലിന്ധന സബ്സിഡികൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധക്കാരെ ഒഴുപ്പിക്കാനായി പോലീസ് ജല പീരങ്കികളുപയോഗിച്ചു. മൊത്തം 1,579 പേരെ അറസ്റ്റ് ചെയ്തു. Extinction Rebellion ന്റെ അഭിപ്രായത്തിൽ ഏകദേശം 7,000 ആളുകൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. — സ്രോതസ്സ് abc.net.au | … Continue reading നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു

2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ്

ലോകബാങ്ക് നടത്തി പഠനം അനുസരിച്ച് 2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ് എന്ന് കണ്ടെത്തി. മഹാമാരി കാരണം ഉണ്ടായ സാമ്പത്തിക നഷ്ടം കാരണം ലോകം മൊത്തം 7 കോടി ആളുകൾ ദരിദ്രരായി. അതിൽ 5.6 കോടി ആളുകൾ ഇൻഡ്യക്കാരാണ്. ആഗോളമായി 2020 ൽ തീവൃ ദാരിദ്ര്യ നില 9.3% വർദ്ധിച്ചു. 2019 ൽ അത് 8.4% ആയിരുന്നു. ദശാബ്ദങ്ങളായി ദാരിദ്ര്യമില്ലാതാക്കാനായി നടത്തുന്ന പ്രവർത്തനങ്ങളെ തടഞ്ഞ സംഭവമായിരുന്നു അത്. കൃത്യം കണക്കിൽ 2020ന്റെ … Continue reading 2020ൽ കോവിഡ്-19 കാരണം ലോകം മൊത്തം ദരിദ്രരായവരുടെ 80% ഉം ഇൻഡ്യക്കാരാണ്

ദയയെ കുറ്റവൽക്കരിക്കുന്നു

വടക്ക്-കിഴക്കൻ അരിസോണയിലെ വീടില്ലാത്ത ആളുകൾക്ക് ഭക്ഷണം കൊടുത്ത സ്ത്രീയെ അറസ്റ്റ് ചെയ്തു. പൊതു പാർക്കിൽ ഭക്ഷണം പങ്കുവെക്കാൻ പാടില്ല എന്നതാണ് പ്രാദേശിക നിയമം. അത് ദയയെ കുറ്റവൽക്കരിക്കുകയാണ് ചെയ്യുന്നത്. Bullhead City യുടെ ഈ നിയമത്താൽ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിയാണ് 78 വയസുള്ള Norma Thornton. ആവശ്യക്കാർക്ക് ആഹാരം കൊടുക്കുന്നുള്ള രാജ്യവ്യാപകമായി ശ്രമത്തിന്റെ ഭാഗമാണ് ഈ ആഴ്ച കൊടുത്ത കേസ് എന്ന് അവർക്ക് വേണ്ടി കേസ് കൊടുത്ത വക്കീൽ പറഞ്ഞു. ഒടുവിൽ അവർക്കെതിരായ ക്രിമിനൽ കേസ് … Continue reading ദയയെ കുറ്റവൽക്കരിക്കുന്നു

ഒരു കാർഡെടുക്കൂ, ഏതെങ്കിലുമൊന്ന്

ധര്‍മ്മേന്ദ്ര റാമിനെ ഉഷാ ദേവി അവസാനമായി കാണുമ്പോൾ അയാൾ തന്‍റെ സ്വതേ ശുഷ്‌ക്കിച്ച രൂപത്തിന്‍റെ കുറേക്കൂടി ചുരുങ്ങിപ്പോയൊരു അവശിഷ്ടം മാത്രമായിരുന്നു. “ഒരു കരച്ചിൽ പുറത്തുവന്നു, ദീര്‍ഘമായൊന്ന് ശ്വാസം വിട്ടു, പിന്നെ എല്ലാം കഴിഞ്ഞു. അദ്ദേഹത്തിന് അവസാനമായി ഒരു കപ്പ് ചായ കൊടുക്കാൻ‌പോലും എനിക്ക് കഴിഞ്ഞില്ല”, അവര്‍ പറയുന്നു. അങ്ങനെയാണ് ഉഷയുടെ 28‌-കാരനായ ഭര്‍ത്താവിന്‍റെ ജീവിതം അവസാനിച്ചത്. ഒരു റേഷന്‍ കാര്‍ഡ് പോലുമില്ലാതെ പട്ടിണിയും രോഗവും ബാധിച്ചാണ് അയാൾ മരിക്കുന്നത്. ധര്‍മ്മേന്ദ്ര റാമിന്‍റെ കയ്യിൽ റേഷൻ കടയിൽ തന്‍റെ … Continue reading ഒരു കാർഡെടുക്കൂ, ഏതെങ്കിലുമൊന്ന്

ഇൻഡ്യൻ റയിൽവേ 5 പ്രസ്സുകൾ അടച്ചുപൂട്ടി, ടിക്കറ്റടി പുറത്ത് കൊടുക്കുന്നു

5 പ്രസ്സുകൾ നിർത്താനുള്ള 2019 ലെ തീരുമാനവുമായി മുന്നോട്ട് പോകാൻ റയിൽവേ മന്ത്രാലയം തീരുമാനിച്ചു. പകരം ഇനി ടിക്കറ്റ് അടിക്കുന്നത് പുറത്തായിരിക്കും. ടിക്കറ്റ് കൊടുക്കൾ പൂർണ്ണമായും ഡിജിറ്റലാക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്. All India Railwaymen Federation (AIRF), Southern Railway Mazdoor Union (SRMU) തുടങ്ങിയ യൂണിയനുകൾ ഈ നീക്കത്തെ എതിർക്കുന്നു. യൂണിയനുകളുടെ എതിർപ്പിനാൽ റയിൽവേ ഈ തീരുമാനം വൈകിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ തീരുമാനവുമായി മുന്നോട്ട് പോകുകയാണ്. ചെന്നൈ, സെക്കന്തരാബാദ്, മുംബൈ, ഹൗറ, Shakurbasti എന്നിവിടങ്ങളിലെ പ്രസ്സുകാണ് … Continue reading ഇൻഡ്യൻ റയിൽവേ 5 പ്രസ്സുകൾ അടച്ചുപൂട്ടി, ടിക്കറ്റടി പുറത്ത് കൊടുക്കുന്നു

കാറിൽ ജീവിക്കുന്ന പകരക്കാരനായ അദ്ധ്യാപകൻ ജന്മദിന ആശ്ചര്യം

തന്റെ ജീവിതത്തിന് വ്യത്യാസമുണ്ടാക്കിയ പ്രീയപ്പെട്ട പകരക്കാരനായ അദ്ധ്യാപകൻ കാറിലാണ് ജിവിക്കുന്നതെന്ന് കണ്ട പൂർവ്വ വിദ്യാർത്ഥിക്ക് അദ്ദേഹത്തിന് വേണ്ടി മുന്നോട്ട് വരണമെന്നും സഹായം ചെയ്യണമെന്നും പ്രചോദനമുണ്ടായി. ഒരു സംഭാവന വെബ് സൈറ്റിൽ പരസ്യം കൊടുത്ത് Steven Nava പൂർവ്വ വിദ്യാർത്ഥി $27,000 ഡോളർ സമാഹരിച്ച് അദ്ധ്യാപകന് നൽകി. ആ ചെക്ക് Fontana, California യിലെ Jose Villarruel എന്ന ആ അദ്ധ്യാപകൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കുട്ടികൾ അദ്ദേഹത്തെ Mr. V എന്നായിരുന്നു വിളിച്ചിരുന്നത്. മാർച്ച് 11 ന് അദ്ദേഹത്തിന് … Continue reading കാറിൽ ജീവിക്കുന്ന പകരക്കാരനായ അദ്ധ്യാപകൻ ജന്മദിന ആശ്ചര്യം

കാലാവസ്ഥ സംരക്ഷിക്കുന്നത് എന്നത് ജനാധിപത്യം സംരക്ഷിക്കുന്നതാണ്

https://www.youtube.com/watch?v=8qZ0hSP_YEU Greta Thunberg & Kevin Anderson | In search of REAL climate leadership | 2022 Interview https://www.youtube.com/watch?v=72nrXRv6Nj0

94% പാക്കറ്റിലേയും വീട്ടിലേയും കുട്ടികളുടെ ആഹാരത്തിൽ വിഷ ഘന ലോഹങ്ങൾ

വീട്ടിലുണ്ടാക്കിയതായാലും കടയിൽ നിന്ന് വാങ്ങിയതായാലും അമേരിക്കയിലെ രക്ഷകർത്താക്കൾ അവരുടെ കുട്ടികൾക്ക് കൊടുക്കുന്ന ശിശു ഭക്ഷണങ്ങളിൽ വിഷ ഘന ലോഹങ്ങൾ ഉണ്ട് എന്ന് പുതിയതായി പ്രസിദ്ധീകരിച്ച് ഗവേഷണത്തിൽ പറയുന്നു. വിഷ ഘന ലോഹങ്ങൾ തലച്ചോറിന്റെ വികാസത്തിന് ദോഷം ചെയ്യുന്നവയാണ്. Healthy Babies Bright Futures (HBBF) മുമ്പ് നടത്തിയ പഠനത്തിൽ 95% പാക്കറ്റിലെ ശിശു ഭക്ഷണങ്ങളിൽ lead, arsenic, cadmium, mercury തുടങ്ങിയ വിഷ ഘന ലോഹങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. വീട്ടിലെ ആഹാരം സുരക്ഷിതമാണെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതാണ്. [ആഹാരം … Continue reading 94% പാക്കറ്റിലേയും വീട്ടിലേയും കുട്ടികളുടെ ആഹാരത്തിൽ വിഷ ഘന ലോഹങ്ങൾ

ഉക്രെയ്ൻ പ്രതിസന്ധിയിൽ നിന്ന് ദുരന്തത്തിലേക്ക്

https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/analysisnewsgeraldhorne20220302.mp3 Gerald Horne

മറ്റേ ജീവിസംഖ്യ പ്രതിസന്ധി

മനുഷ്യരുടെ ജീവിസംഖ്യ പ്രതിവർഷം 1.05% എന്ന തോതിൽ വർദ്ധിക്കുന്നു. കുറച്ച് കാലത്തേക്ക് അത് മന്ദഗതിയിലാണ്. നമ്മുടെ ജീവികളുടെ ജീവിസംഖ്യ പ്രതിവർഷം 2.4% എന്ന തോതിൽ വർദ്ധിക്കുകയാണ്. അത് കൂടുകയാണ്. പശുക്കളുടെ എണ്ണം ഇപ്പോൾ 100 കോടിയാണ്. പന്നികൾ മുമ്പേ ആ നിലയിലെത്തിയിട്ടുണ്ടാകും. ഭൂമിയിലെ മൊത്തം മൃഗങ്ങളുടെ ഭാരത്തിന്റെ 62% ഉം ഫാം മൃഗങ്ങളുടേതാണ്. അതിന്റെ കൂടെ മനുഷ്യന്റെ ജീവിസംഖ്യ കൂടി കൂട്ടുക. അപ്പോൾ വന്യ മൃഗങ്ങളുടെ ഭാരം വെറും 4% മാത്രമാകും. ഭൂമിയിലെ ജീവനെ നാം ആഹാരമായി … Continue reading മറ്റേ ജീവിസംഖ്യ പ്രതിസന്ധി