സിഗററ്റ് കുറ്റികള്‍ മറക്കപ്പെട്ട പ്ലാസ്റ്റിക് മലിനീകരണമാണ്

സിഗററ്റ് കുറ്റികളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വലിച്ചെറിയപ്പെടുന്ന വസ്തു. 5.6 ലക്ഷം കോടി സിഗററ്റുകളാണ് പ്രതിവര്‍ഷം വലിക്കപ്പെടുന്നത്. അതില്‍ മൂന്നില്‍ രണ്ടും ശരിയായ രീതിയില്‍ സംസ്കരിക്കപ്പെടുന്നില്ല. അതായത് പ്രതിവര്‍ഷം 4.5 ലക്ഷം കോടി കുറ്റികള്‍. 1980കള്‍ക്ക് ശേഷം തീരപ്രദേശവും നഗരവും വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന വസ്തുക്കളില്‍ 30% - 40% വരെ ഇതാണ്. ഉപയോഗിക്കപ്പെട്ട ഫില്‍റ്ററുകളില്‍ ആയിരക്കണക്കിന് രാസവസ്തുക്കളുണ്ട്. അവ സസ്യങ്ങളേയും, ചെറുപ്രാണികളേയും, കരണ്ടുതീനികളേയും, ഫംഗസുകളേയും മറ്റ് ജീവിവിഭാഗങ്ങളേയും കൊല്ലുന്നു. ചില രാസവസ്തുക്കള്‍ ക്യാന്‍സര്‍കാരികളുമാണ്. — സ്രോതസ്സ് phys.org … Continue reading സിഗററ്റ് കുറ്റികള്‍ മറക്കപ്പെട്ട പ്ലാസ്റ്റിക് മലിനീകരണമാണ്

നാടുകടത്തിയ കിര്‍ഗിസ് സ്ത്രീ വീണ്ടും ബാംഗ്ലൂരിലേക്ക് നുഴഞ്ഞ് കയറി

വിസ നിബന്ധനകള്‍ പാലിക്കാത്തതിന്റേ പേരില്‍ 34-വയസ് പ്രായമുള്ള കിര്‍ഗിസ്ഥാന്‍ സ്ത്രീയെ നാടുകടത്തിയതായിരുന്നു. അവരെ വീണ്ടും പിടിച്ചു എന്ന് മാത്രമല്ല മുമ്പത്തെ അതേ സ്ഥാപനത്തില്‍ തന്നെ ജോലിചെയ്യുന്നതുമായി കണ്ടെത്തി. അതിനേക്കാളേറെ അവര്‍ക്ക് ഒരു ഇന്‍ഡ്യന്‍ പാസ്പോര്‍ട്ടും കിട്ടി എന്നും കണ്ടെത്തി. നേപ്പാളിലേക്ക് വിമാനത്തില്‍ കയറുന്നതിന് മുമ്പ് Narina Dokturbekova യെ കെമ്പഗൌഡ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ മാര്‍ച്ച് 21 ന് അറസ്റ്റ് ചെയ്തു. ഇമിഗ്രേഷന്‍ കൌണ്ടറില്‍ Dokturbekova അവരുടെ ഇന്‍ഡ്യന്‍ പാസ്പോര്‍ട്ട് കാണിച്ചു. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ആ പേര് അവരുടെ … Continue reading നാടുകടത്തിയ കിര്‍ഗിസ് സ്ത്രീ വീണ്ടും ബാംഗ്ലൂരിലേക്ക് നുഴഞ്ഞ് കയറി

ഖാരിഫ് കാലത്തെ 40% ഇന്‍ഷുറന്‍സ് അവകാശങ്ങള്‍ക്കും പണം കൊടുത്തില്ല

ഡിസംബര്‍ 2018 ന് അവസാനിച്ച ഖാരിഫ് കാലത്തിന് വേണ്ടിയുള്ള കേന്ദ്രത്തിന്റെ Pradhan Mantri Fasal Bima Yojana (PMFBY) പ്രകാരമുള്ള ഏകദേശം 40% അവകാശങ്ങള്‍, മൊത്തം Rs. 12,867 കോടി രൂപ, ഈ വര്‍ഷം മെയ് 10 ആയിട്ടും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയില്ല എന്ന് വിവരാവകാശം വഴി കാര്‍ഷിക മന്ത്രാലയത്തില്‍ നിന്ന് വന്ന പ്രതികരണത്തില്‍ പറയുന്നു. The Wire ന് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം കൊടുത്ത കൊടുക്കാന്‍ വൈകുന്ന Rs 5,171 … Continue reading ഖാരിഫ് കാലത്തെ 40% ഇന്‍ഷുറന്‍സ് അവകാശങ്ങള്‍ക്കും പണം കൊടുത്തില്ല

4-വയസുകാരി കളിപ്പാട്ടമെടുത്തതിന് പോലീസ് കുടുംബത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി

ഒരു കറുത്ത കുടുംബം അരിസോണയിലെ ഫിനിക്സ് നഗരത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നു. Family Dollar കടയില്‍ നിന്ന് 4-വയസുകാരി കളിപ്പാട്ടമെടുത്തതിന് പോലീസ് അവരെ തോക്കിന്‍മുനയില്‍ നിര്‍ത്തി എന്നാണ് ആരോപണം. പോലീസുകാര്‍ ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടി ചീത്തവിളിച്ചു. നാല് വയസുകാരിയുടെ അച്ഛന്‍ Dravon Ames നെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ ഗര്‍ഭിണിയുടെ കൂടിയായ അമ്മ Iesha Harper ന് കുട്ടിയെ എടുത്തിരുന്നതിനാല്‍ കൈകളുയര്‍ത്താന്‍ കഴിഞ്ഞില്ല. Phoenix മേയറും പോലീസ് തലവനും ഈ സംഭവത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. സംഭവങ്ങള്‍ … Continue reading 4-വയസുകാരി കളിപ്പാട്ടമെടുത്തതിന് പോലീസ് കുടുംബത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി

മുമ്പത്തെ പ്രസിഡന്റ് ലൂല രാഷ്ട്രീയ തടവിന്റെ 500 ആം ദിവസത്തിലെത്തി

Brazilians holding a sing that reads ‘Lula Political Prisoner’, Brazil, August 20, 2019. | Photo: Twitter/ @uczai Curitiba Federal ജയിലില്‍ രാഷ്ട്രീയ തടവുകാരനായി ബ്രസീലിലെ മുമ്പത്തെ പ്രസിഡന്റ് Luiz Inacio Lula da Silva കഴിയുന്ന 500 ആം ദിവസമായി എന്ന് Workers' Party (PT), Socialism and Liberty Party (PSOL), Communist Party (PCdoB), Landless Workers' Movement (MST) എന്നി പാര്‍ട്ടികളുടെ നേതാക്കള്‍ പ്രസ്ഥാവന നടത്തി. … Continue reading മുമ്പത്തെ പ്രസിഡന്റ് ലൂല രാഷ്ട്രീയ തടവിന്റെ 500 ആം ദിവസത്തിലെത്തി

ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശുദ്ധ ഊര്‍ജ്ജ പദ്ധതിയായ കാറ്റാടി പാടം കെനിയ തുടങ്ങി

ഊര്‍ജ്ജത്തിന്റെ വില കുറക്കാനും ഫോസിലിന്ധനങ്ങളോടുള്ള ആശ്രിതത്വം അവസാനിപ്പിക്കാനുമായി ആഫ്രിക്കയിലെ ഏറ്റവും വലിയ പവനോര്‍ജ്ജ നിലയം കെനിയയില്‍ തുടങ്ങി. 2020 ഓടെ 100% വൈദ്യുതിയും ഹരിതോര്‍ജ്ജമായി മാറ്റാനുള്ള ശ്രമത്തിലാണ് ആ രാജ്യം. Lake Turkana Wind Power (LTWP) എന്ന് വിളിക്കുന്ന 365 കാറ്റാടികള്‍ രാജ്യത്തെ Turkana തടാകത്തിന് അടുത്ത് ഇപ്പോള്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നു. കെനിയയുടേയും എത്യോപ്യയുടേയും അതിര്‍ത്തിയിലാണ് ഈ സ്ഥലം. ദേശീയ ഗ്രിഡ്ഡിലേക്ക് 310 മെഗാവാട്ട് വൈദ്യുതി ഇത് നല്‍കും. — സ്രോതസ്സ് telesurenglish.net | 20 Jul … Continue reading ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശുദ്ധ ഊര്‍ജ്ജ പദ്ധതിയായ കാറ്റാടി പാടം കെനിയ തുടങ്ങി

അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനുള്ള അപേക്ഷയില്‍ ബ്രിട്ടണ്‍ ഒപ്പ് വെച്ചു

വിക്കീലീക്സ് സ്ഥാപകനായ ജൂലിയല്‍ ആസാഞ്ജിന് വേണ്ടിയുള്ള അമേരിക്കയുടെ നാടുകടത്തല്‍ അപേക്ഷയില്‍ താന്‍ ഒപ്പുവെച്ചു എന്ന് ബ്രിട്ടണിന്റെ ആഭ്യന്തര സെക്രട്ടറിയായ Sajid Javid പ്രഖ്യാപിച്ചു. "ആദ്യമായി പോലീസിന് അയാളെ പിടികൂടാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ അയാള്‍ അഴികള്‍ക്ക് പിറകിലാണ്. കാരണം അയാള്‍ ബ്രിട്ടണിന്റെ നിയമങ്ങള്‍ ലംഘിച്ചു. അമേരിക്കയില്‍ നിന്നുള്ള ഒരു നാടുകടത്തല്‍ അപേക്ഷയുണ്ട്. ഇന്നലെ ഞാനത് ഒപ്പ് വെച്ചു. അടുത്ത ദിവസം കോടതിയില്‍ അത് വരും," എന്ന് BBC Radio 4 ന് കൊടുത്ത ഒരു അഭിമുഖത്തില്‍ … Continue reading അസാഞ്ജിനെ അമേരിക്കയിലേക്ക് നാടുകടത്താനുള്ള അപേക്ഷയില്‍ ബ്രിട്ടണ്‍ ഒപ്പ് വെച്ചു