വെല്‍ഷ് ഗ്രാമക്കാരാണ് ബ്രിട്ടണിലെ ആദ്യത്തെ കാലാവസ്ഥ അഭയാര്‍ത്ഥികള്‍

ഒരു Welsh തീരപ്രദേശ ഗ്രാമത്തിലെ നിവാസികള്‍ ബ്രിട്ടണിലെ ആദ്യത്തെ കാലാവസ്ഥാ അഭയാര്‍ത്ഥികളാകാന്‍ പോകുന്നു. സമുദ്ര ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ Fairbourne ലെ നിവാസികളായ 850 പേര്‍ Gwynedd Council എന്ന പ്രദേശിക സമിതിയില്‍ അടുത്ത മാസം കൂടിയിരിപ്പ് നടത്തി 2054 ന് അകം ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരക്കാന്‍ പോകുന്നു. — സ്രോതസ്സ് commondreams.org | May 27, 2019 അപ്പോള്‍ ചെറായിക്കാര്‍കക് വികസനം കൊടുക്കേണ്ടേ?

ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പികലിനെതിരെ പൌരന്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതി

ആധാര്‍ അടിസ്ഥാനത്തിലെ ഒരു വോട്ടിങ് സംവിധാനത്തെക്കുറിച്ചുള്ള അപേക്ഷ പരിഗണിക്കണമെന്ന് ജൂലൈ 16 ന് ഡല്‍ഹി ഹൈക്കോടതി Election Commission of India (ECI) ന് നിര്‍ദ്ദേശം നല്‍കി. BJP അംഗമായ Ashwini Kumar Upadhyay കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. “വിരലടയാളവും മുഖ ബയോമെട്രിക്കും ഉപയോഗിക്കുന്ന ഒരു ഇ-വോട്ടിങ് സംവിധാനം നിര്‍ദ്ദേശിക്കുന്ന” അപേക്ഷ ആ ആവശ്യത്തിനായി ആധാര്‍ നമ്പരിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. അത്തരത്തിലെ സംവിധാനം വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിക്കുകയും കള്ളവോട്ട് തടയുകയും ചെയ്യുമെന്ന് അപേക്ഷകന്‍ … Continue reading ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പികലിനെതിരെ പൌരന്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതി

DRI കല്‍ക്കരി ഇറക്കുമതി തട്ടിപ്പ് അന്വേഷണത്തില്‍ രേഖകള്‍ കൊടുക്കാന്‍ അദാനിയെ നിര്‍ബന്ധിക്കുക

2013 - 2018 കാലത്ത് വിലകുറഞ്ഞ തദ്ദേശീയമായ കല്‍ക്കരി ഇല്ലാത്തതിനാല്‍ Baran ജില്ലയിലെ Kawai യില്‍ സ്ഥിതിചെയ്യുന്ന അദാനിയുടെ 1,320-മെഗാവാട്ട് താപനിലയം ഇന്‍ഡോനേഷ്യയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്തു. ഇന്‍ഡോനേഷ്യന്‍ കല്‍ക്കരിയുടെ ഉയര്‍ന്ന വില കാരണം Rs 5,100 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് അദാനി പിന്നീട് ആവശ്യപ്പെട്ടു. ആദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള Adani Power Rajasthan Limited (APRL) ന് Rs 3,591 കോടി രൂപ നല്‍കാന്‍ സെപ്റ്റംബര്‍ 2018 ല്‍ Appellate Tribunal for … Continue reading DRI കല്‍ക്കരി ഇറക്കുമതി തട്ടിപ്പ് അന്വേഷണത്തില്‍ രേഖകള്‍ കൊടുക്കാന്‍ അദാനിയെ നിര്‍ബന്ധിക്കുക

പായ് വഞ്ചിയില്‍ ആയിരിക്കും ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കയിലെ കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത്

കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് യൂറോപ്പില്‍ നിന്നും അമേരിക്കയിലേക്ക് പോകാനായി അറ്റ്‌ലാന്റിക് മുറിച്ച് കടക്കുന്നത് പായ് വഞ്ചിയിലായിരിക്കുമെന്ന് അറിയിച്ചു. ഈ പായ് വഞ്ചിയില്‍ (Malizia II) സോളാര്‍ പാനലുകള്‍ പിടിപ്പിച്ചിട്ടുണ്ട്. വെള്ളത്തിനടിയില്‍ പങ്കായവുമുണ്ട്(turbines). ആഗസ്റ്റ് പകുതിയോടെ യാത്ര തുടങ്ങുമെന്നാണ് കരുതുന്നത്. വലിയ തോതിലുള്ള കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ അവിടെ തുടക്കം കുറിക്കും. സെപ്റ്റംബര്‍ 20, 27 ന് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ പ്രവര്‍ത്തന സമ്മേളനത്തില്‍ അവര്‍ പ്രസംഗിക്കും. — സ്രോതസ്സ് borisherrmannracing.com | 29 Jul … Continue reading പായ് വഞ്ചിയില്‍ ആയിരിക്കും ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കയിലെ കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത്

കല്യാണ ലക്ഷ്മിയില്‍ ആധാര്‍ തട്ടിപ്പ് വ്യാപകമാണ്

ദരിദ്രരായ വീട്ടുകാര്‍ക്ക് വിവാഹ സമയത്ത് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് Kalyana Lakshmi-Shaadi Mubarak. പെണ്‍മക്കളെ അവരുടെ പ്രായത്തില്‍ കൃത്രിമം കാട്ടി കല്യാണം ചെയ്ത് അയക്കന്‍ തെലുങ്കാനയിലെ രക്ഷകര്‍ത്താക്കളെ ഇത് സഹായിക്കുന്നു. ആളുകള്‍ അവരുടെ പെണ്‍മക്കളുടെ ജനന തീയതി ആധാര്‍ കാര്‍ഡില്‍ തിരുത്തി Rs 1,00,116 രൂപ നേടിയെടുക്കുന്ന കാഴ്ചയാണ് അവിടെ കാണുന്നത്. അത് കൂടാതെ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ ശരിയാണോ എന്ന് അറിയാനായി ഈ പദ്ധതിയുടെ nodal agency ആയ റവന്യൂ വകുപ്പ് UIDAI ഡാറ്റാബേസുമായി … Continue reading കല്യാണ ലക്ഷ്മിയില്‍ ആധാര്‍ തട്ടിപ്പ് വ്യാപകമാണ്

ബ്രസിലീലെ കോണ്‍ഗ്രസ് ഫുണായ് ഭൂമിയുടെ അതിരുതിരിക്കല്‍ അധികാരം തിരിച്ചെടുത്തു

ആദിവാസികളുടെ സംരക്ഷിത ഭൂമിയില്‍ മേലുള്ള തീരുമാനമെടുക്കാനുള്ള അധികാരം കാര്‍ഷിക മന്ത്രാലയത്തിന് നല്‍കിയ തീവൃ വലതുപക്ഷ പ്രസിഡന്റായ Jair Bolsonaroയുടെ നിയമം ബ്രസീലിലെ ദേശീയ കോണ്‍ഗ്രസ് റദ്ദാക്കി. അങ്ങനെ ബ്രിസീലിലെ ആദിവാസി കാര്യാലയമായ Funai ന് ആ അധികാരം തിരികെ കിട്ടിയിരിക്കുന്നു. ആദിവാസികളും സാമൂഹ്യപ്രവര്‍ത്തകരും ഈ മാറ്റത്തെ “വലിയ വിജയം” എന്ന് വിശേഷിപ്പിച്ചു. രാജ്യത്തിന്റെ ഭരണഘടനില്‍ പറഞ്ഞിട്ടുള്ള ആദിവാസികളുടെ അവകാശം നിറവേറ്റുന്നതില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെക്കുറിച്ച് വ്യാകുലതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. — സ്രോതസ്സ് news.mongabay.com | 5 Jun 2019

വായൂ മലിനീകരണം കുട്ടിക്കാലത്തെ ആകാംഷയുമായി ബന്ധപ്പെട്ടിരിക്കുന്നു

ആസ്മ, ശ്വാസകോശ രോഗങ്ങള്‍, അതുപോലെ ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളുമായി വായൂ മലിനീകരണം ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഇതിനകം നന്നായി തെളിയിക്കപ്പെട്ട ഒരു കാര്യമാണ്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകള്‍ വായൂമലിനീകരണത്താല്‍ കൊല്ലപ്പെടുന്നു. ഗതാഗതവുമായി ബന്ധപ്പെട്ട വായൂ മലിനീകരണവും (TRAP) കുട്ടിക്കാലത്തെ ആകാംഷയും തമ്മിലുള്ള ബന്ധം ആണ് University of Cincinnati ഉം Cincinnati Children's Hospital Medical Center ഉം നടത്തിയ പുതിയ പഠനത്തില്‍ വിഷയമായി തെരഞ്ഞെടുത്തത്. ശൈശവ കാലത്തെ neurochemistry എങ്ങനെ … Continue reading വായൂ മലിനീകരണം കുട്ടിക്കാലത്തെ ആകാംഷയുമായി ബന്ധപ്പെട്ടിരിക്കുന്നു