ഓപ്പ്യോയ്ഡ് സാങ്ക്രമിക രോഗം അമേരിക്കന്‍ സര്‍ക്കാരിന് $3780 കോടി ഡോളറിന്റെ നികുതി നഷ്ടമുണ്ടാക്കുന്നു

ഓപിയോയ്ഡ് സാംക്രമിക രോഗം കാരണം അമേരിക്കയിലെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനും $3780 കോടി ഡോളറിന്റെ നികുതി നഷ്ടമുണ്ടാകുന്നു. ഓപിയോയ്ഡുമായി ബന്ധപ്പെട്ട തൊഴില്‍ നഷ്ടമാണ് അതിന് കാരണം എന്ന് Penn State ലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഗവേഷകര്‍ പറയുന്നതനുസരിച്ച് ഏറ്റവും കൂടുതല്‍ വരുമാന നഷ്ടമുണ്ടായ സംസ്ഥാനങ്ങളിലൊന്ന് പെന്‍സില്‍വാനിയ ആണ്. അവര്‍ക്ക് $63.82 കോടി ഡോളര്‍ വരുമാന, വില്‍പ്പന നികുതി നഷ്ടപ്പെട്ടു. 2000 - 2016 കാലത്തെ ഡാറ്റയാണ് പഠനത്തില്‍ പരിശോധിച്ചത്. ഡാറ്റ പരിശോധിച്ചതിന് ശേഷം 2000 - … Continue reading ഓപ്പ്യോയ്ഡ് സാങ്ക്രമിക രോഗം അമേരിക്കന്‍ സര്‍ക്കാരിന് $3780 കോടി ഡോളറിന്റെ നികുതി നഷ്ടമുണ്ടാക്കുന്നു

കര്‍ട്ടന് പിറകിലെ അപരിചിതന്‍

India's EVMs are Vulnerable to Fraud തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ നിര്‍ബന്ധമാക്കുക റീകൌണ്ട് ചെയ്യാന്‍ പറ്റാത്ത വോട്ട് കള്ളവോട്ടാണ്.

നോത്രദാം തീപിടുത്തത്തെ 9/11 ഗൂഢാലോചനയുമായി യൂട്യൂബ് ബന്ധപ്പെടുത്തി

പാരീസിലെ Notre Dame പള്ളിയിലെ തീപിടുത്തത്തെ തുടര്‍ന്ന് YouTube ല്‍ സംഭവങ്ങള്‍ ലൈവായി വന്നുകൊണ്ടിരുന്നു. മിക്ക ക്ലിപ്പുകളുടേയും അടിയില്‍ കുറച്ച് വാക്കുകളുമായി അസാധാരണമായ ഒരു പെട്ടി പ്രത്യക്ഷപ്പെട്ടു. അതില്‍ Sept. 11 ഭീകരവാദി ആക്രമണത്തെക്കുറിച്ച് Encyclopedia Britannica യില്‍ നിന്നുള്ള കാര്യങ്ങളാണ് കൊടുത്തിരുന്നത്. കഴിഞ്ഞ മാസം ന്യൂസിലാന്റിലെ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടപ്പോള്‍ യൂട്യൂബും മറ്റ് സോഷ്യല്‍ മീഡിയയും അത് ലൈവായി കൊടുത്തിരുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്റേയും, വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചും ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട സത്യങ്ങളെ ചോദ്യം ചെയ്യുന്ന വീഡിയോകള്‍ … Continue reading നോത്രദാം തീപിടുത്തത്തെ 9/11 ഗൂഢാലോചനയുമായി യൂട്യൂബ് ബന്ധപ്പെടുത്തി

അഞ്ചില്‍ ഒരു കുട്ടിക്ക് മാനസികാരോഗ്യ പ്രശ്നമുണ്ട്

ഒന്റാറിയോയിലെ അഞ്ചില്‍ ഒരു കുട്ടിക്ക് മാനസികാരോഗ്യ പ്രശ്നമുണ്ട്. എന്നാല്‍ അതിലെ മൂന്നിലൊന്ന് മാത്രമേ മാനസികാരോഗ്യ വിദഗ്ദ്ധനെ ബന്ധപ്പെട്ടിട്ടുള്ളു. Ontario Child Health Study (OCHS) ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 8% കുട്ടികള്‍ ആത്മഹത്യയെ കുറിച്ച് ആലോചിച്ചു. 4% പേര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. OCHS ഫലങ്ങളുടെ വിവിധ വീക്ഷണങ്ങളുള്‍ക്കൊള്ളുന്ന 8 പ്രബന്ധങ്ങള്‍ Canadian Journal of Psychiatry പ്രസിദ്ധീകരിച്ചു. — സ്രോതസ്സ് fhs.mcmaster.ca | Apr 17, 2019

NYC City Hall ന് മുമ്പില്‍ മരണ പ്രകടനം നടത്തിയ 62 കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ഗതാഗതം തടസപ്പെടുത്തിയതിനും റോഡില്‍ കിടന്ന് മരണ പ്രകടനം നടത്തിയതിനും Extinction Rebellion ന്റെ ഭാഗമായ 62 കാലാവസ്ഥാ പ്രവര്‍ത്തകരെ ന്യൂയോര്‍ക്ക് നഗരത്തില്‍ അറസ്റ്റ് ചെയ്തു. ബ്രുക്ലിന്‍ ബ്രിഡ്ജ് പ്രതിഷേധക്കാര്‍ ഭാഗികമായി അടപ്പിച്ചു. കാലാവസ്ഥാ ദുരന്തത്തെ തടയാനായ റാഡിക്കലായ പ്രവര്‍ത്തികള്‍ ഉടന്‍ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | 2019/4/18

ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു

Marble Arch, Oxford Circus, Waterloo Bridge എന്നിവ തടഞ്ഞ് ആയിരക്കണക്കിന് പരിസ്ഥിതി പ്രവര്‍ത്തര്‍ ലണ്ടന്‍ നഗര കേന്ദ്രത്തിന്റെ ഭാഗങ്ങള്‍ സ്തംഭിപ്പിച്ചു. കാലാവസ്ഥാ മാറ്റത്തെ തരണം ചെയ്യാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുക്കണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. പാട്ട് പാടിക്കൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടും നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ തടിച്ചുകൂടി പ്രവര്‍ത്തകര്‍ “There is no Planet B”, “Extinction is Forever” തുടങ്ങിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റോഡ് തടയല്‍ രാത്രി വരെ തുടര്‍ന്നു. സമരം ഒരാഴ്ച … Continue reading ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ലണ്ടനിലെ റോഡുകള്‍ ഉപരോധിച്ച് ആഗോളതപനത്തിനെതിരായ നടപടികള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു

ഇവങ്ക ട്രമ്പ് പറയുന്നു അവളുടെ അച്ഛന്‍ അവള്‍ക്ക് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതെന്ന്

തന്റെ അച്ഛന്‍ തനിക്ക് ലോക ബാങ്ക് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തെന്ന് പ്രസിഡന്റ് ട്രമ്പിന്റെ മകളായ ഇവങ്ക ട്രമ്പ് പറഞ്ഞു. എന്നാല്‍ താന്‍ ആ വാഗ്ദാനം നിരസിച്ചു. കാരണം വൈറ്റ് ഹൌസ് മുതിര്‍ന്ന ഉപദേശി എന്ന ഇപ്പോഴത്തെ ജോലിയില്‍ താന്‍ തൃപ്തയാണും അവര്‍ പറഞ്ഞു. "അവള്‍ സംഖ്യയില്‍ മിടുക്കിയായതിനാല്‍" ഈ ജോലി തന്റെ മൂത്ത മകള്‍ക്ക് വാഗ്ദാനം ചെയ്തെന്ന് കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രമ്പ് Atlantic Monthly യോട് പറഞ്ഞിരുന്നു. — സ്രോതസ്സ് democracynow.org | 2019/4/18

പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്

പ്ലാസ്റ്റിക്കുകള്‍ക്ക് വളരേറെ കാര്‍ബണ്‍ തീവൃത കൂടിയ ജീവിതചക്രമാണുള്ളത്. പെട്രോളിയത്തില്‍ നിന്നാണ് പ്ലസ്റ്റിക് resins പ്രധാനമായും വരുന്നത്. അതിന് ഖനനവും distillation ഉം വേണം. പിന്നീട് resins നെ ഉല്‍പ്പന്നങ്ങളായി മാറ്റുന്നു. കമ്പോളത്തിലേക്ക് കൊണ്ടുപോകുന്നു. ഈ പ്രക്രിയകളെല്ലാം നേരിട്ടോ അല്ലാതെയോ അതിന് വേണ്ട ഊര്‍ജ്ജത്തിന്റെ കണക്കിലോ ഹരിതഗ്രഹവാതകങ്ങള്‍ പുറത്തുവിടുന്നു. നാം ഉപേക്ഷിച്ച് കഴിഞ്ഞും പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട് തുടരുന്നു. Dumping, incinerating, recycling, composting(ചില പ്ലാസ്റ്റിക്കുകള്‍) ഇതെല്ലാം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. 2015 ല്‍ പ്ലാസ്റ്റിക്ക് കാരണമായ … Continue reading പ്ലാസ്റ്റിക്കിന്റെ കാര്‍ബണ്‍ കാല്‍പ്പാട്