എന്തുകൊണ്ടാണ് സുരക്ഷിതമല്ലാത്ത ആധാര്‍ ഫോമില്‍ നിന്ന് സുരക്ഷാ മുന്നറീപ്പ് വരുന്നത്

Indian friends: why is it that the "unhackable" #Aadhaar system which is so carefully protected by the 13 foot high and 5 foot thick wall is throwing security warnings about an insecure form? — സ്രോതസ്സ് twitter.com/troyhunt

ഉഷ്ണമേഖലയിലെ വനനശീകരണം യൂറോപ്പിനെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

ലോകത്തെ മൊത്തം കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 8% ഉഷ്ണമേഖലയിലെ വന നാശം കാരണമുണ്ടാകുന്നതാണെന്ന് പുതിയ വിശകലനം പറയുന്നു. ഉഷ്ണമേഖലയിലെ വനനശീകരണം ഒരു രാജ്യമായിരുന്നുവെങ്കില്‍ അത് ലോകത്തെ മൊത്തെ ഉദ്‌വമനം നടത്തുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തിയേനേ. അമേരിക്കക്ക് തൊട്ട് താഴെയും യൂറോപ്പിന് മുകളിലും. 2015 - 2017 കാലത്ത് കാട് അടിസ്ഥാനമായ ഉദ്‌വമനം 63% വര്‍ദ്ധിച്ചു. മുമ്പത്തെ 14 വര്‍ഷങ്ങളിലെ ശരാശരിയെക്കാള്‍ കൂടുതലാണിത്. പ്രതിവര്‍ഷം ഇതിനാല്‍ 300 - 490 കോടി ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നു. മൂന്ന് പ്രധാന സ്രോതസ്സുകളാണ് … Continue reading ഉഷ്ണമേഖലയിലെ വനനശീകരണം യൂറോപ്പിനെക്കാള്‍ കൂടുതല്‍ CO2 പുറത്തുവിടുന്നു

രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിന്റെ തിരിച്ച് വരവിനെതിരെ പ്രകടനം നടത്തി

ഏകദേശം രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിനെതിരേയും തീവൃവലതുപക്ഷ Alternative for Germany യുടെ കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണത്തിനെതിരായും സര്‍ക്കാരിന്റെ പിന്‍തിരിപ്പന്‍ നയങ്ങള്‍ക്കെതിരായും പ്രകടനം നടത്തി. “#indivisible—solidarity instead of exclusion” എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പ്രതിഷേധം അടുത്തകാലത്ത് ജര്‍മ്മനിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും വലുതായിരുന്നു. Alternative for Germany (AfD) ന്റെ വലതുപക്ഷത്തിന്റെ തീവൃ അന്യരെ വെറുക്കുന്ന നിലപാടുകള്‍ നടപ്പാക്കുന്ന Christian Democrats ന്റേയും Social Democrats ന്റേയും കൂട്ട് സര്‍ക്കാരിനെതിരായ വര്‍ദ്ധിച്ച് വരുന്ന മൂര്‍ദ്ധന്യാവസ്ഥ … Continue reading രണ്ടര ലക്ഷം ആളുകള്‍ ബര്‍ലിനില്‍ ഫാസിസത്തിന്റെ തിരിച്ച് വരവിനെതിരെ പ്രകടനം നടത്തി

‘സുവര്‍ണ്ണ പാസ്പോര്‍ട്ട്’ പദ്ധതികളുള്ള 21 രാജ്യങ്ങളുടെ കരിമ്പട്ടിക പ്രസിദ്ധപ്പെടുത്തി

നികുതി വെട്ടിപ്പിന് തടയിടാനായുള്ള അന്തര്‍ദേശീയ ശ്രമത്തിന് ഭീഷണിയായി 'സുവര്‍ണ്ണ പാസ്പോര്‍ട്ട്' എന്ന് വിളിക്കുന്ന പദ്ധതി നടപ്പാക്കുന്ന 21 രാജ്യങ്ങളുടെ കരിമ്പട്ടിക ഒരു പ്രധാനപ്പെട്ട സാമ്പത്തിക വിദഗ്ദ്ധ സംഘം പ്രസിദ്ധപ്പെടുത്തി. Organisation for Economic Cooperation and Development പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പൌരത്വമോ താമസിക്കലോ വില്‍ക്കുന്ന മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ - മാള്‍ട്ട, മൊണാകോ, സൈപ്രസ് - ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ രേഖപ്പെടുത്തിയിരിക്കുന്നു. അതിവേഗം വികസിക്കുന്ന $300 കോടി ഡോളറിന്റെ നിക്ഷേപ വ്യവസായത്തിലൂടെയുള്ള പൌരത്വം എന്നത് പൌരത്വത്തെ ഒരു വില്‍പ്പന … Continue reading ‘സുവര്‍ണ്ണ പാസ്പോര്‍ട്ട്’ പദ്ധതികളുള്ള 21 രാജ്യങ്ങളുടെ കരിമ്പട്ടിക പ്രസിദ്ധപ്പെടുത്തി

തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ ഇവരെല്ലാം എത്തിയിട്ടാണ്ടാവും

2018 ന്റെ തുടക്കത്തില്‍ രാജകുമാരന്‍ മുഹമ്മദ് അമേരിക്ക സന്ദര്‍ശിച്ചു. അവിടെ അയാള്‍ ഉന്നത രാഷ്ട്രീയക്കാരേയും വ്യവസായികളേയും ഹോളീവുഡ് താരങ്ങളേയും സന്ദര്‍ശിച്ചു. അതില്‍ പ്രസിഡന്റ് ട്രമ്പ്,, ബില്‍, ഹിലറി ക്ലിന്റണ്‍, ഹെന്‍റി കിസിഞ്ജര്‍, മൈക്കല്‍ ബ്ലൂംബര്‍ഗ്, ജോര്‍ജ് W ബുഷ്, ജോര്‍ജ് HW ബുഷ്, ബില്‍ ഗേറ്റ്സ്, ജെഫ് ബീസോസ്, ഓപ്ര വിന്‍ഫ്രി, റൂപര്‍ട്ട് മര്‍ഡോക്ക്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍, ലോസാഞ്ജലസ് മേയര്‍ എറിക് ഗാര്‍സെറ്റി, മൈക്കല്‍ ഡഗ്ലസ്, മോര്‍ഗന്‍ ഫ്രീമന്‍, ഡ്വേന്‍ ജോണ്‍സണ്‍ തുടങ്ങിയവരെ കണ്ടു. രാജകുമാരന്‍ മുഹമ്മദുമായിള്ള … Continue reading തുര്‍ക്കിയിലെ സൌദി കോണ്‍സുലേറ്റില്‍ ഇവരെല്ലാം എത്തിയിട്ടാണ്ടാവും

ഓപ്പറേഷന്‍ കോണ്ടോറിലെ പങ്കിന്റെ പേരില്‍ ചിലിയല്‍ 20 പിനോഷേ കാല രഹസ്യാന്വേഷ ഏജന്റുമാരെ ശിക്ഷിച്ചു

ചിലിയുടെ കുപ്രസിദ്ധമായ National Intelligence Direction (DINA) ന്റെ 20 മുമ്പത്തെ ഏജന്റ്മാരെ ജയില്‍ ശിക്ഷക്ക് ചിലിയിലെ ജഡ്ജി Mario Carroza വിധിച്ചു. CIA-യുടെ പിന്‍തുണയുള്ള Operation Condor ല്‍ 12 ഇരകളെ തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്തതിലെ ഇവരുടെ പങ്ക് തെളിയിക്കപ്പെടതിന്റെ ഫലമായാണ് ഈ ശിക്ഷ. അമേരിക്കയുടെ പിന്‍തുണയുള്ള സൈനിക വാഴ്ചകള്‍ക്കെതിരായ എതിര്‍പ്പ് ഇല്ലാതാക്കാനായി രാഷ്ട്രീയ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വ, ബ്രസീല്‍, ബൊളീവിയ എന്നിവിടങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളുടെ ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമായിരുന്നു Operation … Continue reading ഓപ്പറേഷന്‍ കോണ്ടോറിലെ പങ്കിന്റെ പേരില്‍ ചിലിയല്‍ 20 പിനോഷേ കാല രഹസ്യാന്വേഷ ഏജന്റുമാരെ ശിക്ഷിച്ചു

ചൈനക്കാരനെ ആധാര്‍ കാര്‍ഡുമായി ബംഗാളില്‍ പിടിച്ചു

വടക്കന്‍ ബംഗാളിലെ Jalpaiguri ല്‍ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഒരു ചൈനക്കാരനായ വ്യക്തി ആധാര്‍ കാര്‍ഡ് ആണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്. അന്വേഷണത്തില്‍ നിന്ന് കള്ള ആധാര്‍ കാര്‍ഡുകള്‍ കൈവശമുള്ള ഒരു നേപ്പാളി പൌരനേയും പ്രാദേശിക ബിസിനസുകാരനേയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരേയും ചതിക്കും കള്ള രേഖയുണ്ടാക്കലിനും കുറ്റം ചാര്‍ത്തി. Wang ന്റെ കൈവശം ശരിയായ പാസ്പോര്‍ട്ടുണ്ടായിട്ടു കൂടി അയാള്‍ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ തെളിവായി ഹോട്ടലില്‍ നല്‍കിയത് എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. … Continue reading ചൈനക്കാരനെ ആധാര്‍ കാര്‍ഡുമായി ബംഗാളില്‍ പിടിച്ചു