പൊതു പെന്‍ഷന്‍ തെറ്റായി കൈകാര്യം ചെയ്തതില്‍ നിന്ന് വാള്‍സ്ട്രീറ്റ് നികുതിദായകര്‍ക്ക് $60000 കോടി ഡോളര്‍ നഷ്ടമുണ്ടാക്കി

കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയിലെ അദ്ധ്യാപകരുടേയും, അഗ്നിശമനജോലിക്കാരുടേയും, പോലീസുകാരുടേയും മറ്റ് സര്‍ക്കാര്‍ ജോലിക്കാരുടേയും പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജര്‍മാര്‍ ചെയ്ത നിക്ഷേപ നയങ്ങള്‍ കാരണം അമേരിക്കയിലെ നികുതിദായകര്‍ക്ക് കുറഞ്ഞത് $60000 കോടി ഡോളര്‍ നഷ്ടമുണ്ടായി. ചിലപ്പോള്‍ ഒരു ലക്ഷം കോടി ഡോളറില്‍ അധികമാകാം നഷ്ടം. നിക്ഷേപ ഡാറ്റയുപയോഗിച്ച് Yahoo Finance നടത്തിയ ഒരു കണക്കെടുപ്പിലാണ് ഈ കാര്യം കണ്ടെത്തിയത്. കൂടുതല്‍ ലാഭം കിട്ടാനായി പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ചിലവ് കൂടിയതും, വരവ്‌(returns) കുറവ് കിട്ടുന്നതുമായ ബദല്‍ … Continue reading പൊതു പെന്‍ഷന്‍ തെറ്റായി കൈകാര്യം ചെയ്തതില്‍ നിന്ന് വാള്‍സ്ട്രീറ്റ് നികുതിദായകര്‍ക്ക് $60000 കോടി ഡോളര്‍ നഷ്ടമുണ്ടാക്കി

രാജസ്ഥാനില്‍ കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ സമയത്ത് ഇന്റര്‍നെറ്റ് നിര്‍ത്തിവെക്കുന്നു

കോണ്‍സ്റ്റബിള്‍ തെരഞ്ഞെടുപ്പ് പരീക്ഷയിലെ ചതിപ്രയോഗം തടയാനായി രാജസ്ഥാന്‍ ജൂലൈ 14 ഉം ജൂലൈ 15 നും രണ്ട് ദിവസത്തേക്ക് ഇന്റെര്‍നെറ്റ് നിര്‍ത്തിവെക്കുന്നു. മല്‍സര പരീക്ഷയുടെ പേരില്‍ സംസ്ഥാനം മൊത്തം ഇന്റെര്‍നെറ്റ് നിര്‍ത്തിവെക്കുന്നത് ഇത് ആദ്യമായാണ്. പരീക്ഷാ കേന്ദ്രത്തിന് 5 കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് മണിക്കൂര്‍ സമയത്തേക്ക് ഇന്റെര്‍നെറ്റ് നിര്‍ത്തിവെക്കാനുള്ള അനുവാദം പോലീസ് നേടിയിട്ടുണ്ട്. — സ്രോതസ്സ് deccanchronicle.com

സൌദി അറേബ്യ ഇസ്ലാം മത നേതാക്കളെ അറസ്റ്റ് ചെയ്തു

പ്രമുഖ മത നേതാവും പണ്ഡിതനുമായ Safar Al-Hawali നെ സൌദി അറേബ്യ അറസ്റ്റ് ചെയ്തു. ഭരിക്കുന്ന കുടുംബത്തെ വിമര്‍ശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തി ദിവസങ്ങള്‍ക്കകം ആണ് ഇത് സംഭവിക്കുന്നത്. അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കള്‍ - Abdul Rahman, Abdullah and Ibrahim - എന്നിവരേയും അറസ്റ്റ് ചെയ്തു. അബുദള്‍ റഹ്മാനേയും അബ്ദുള്ളയേയും ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് എന്ന് പൌരാവകാശ സംഘങ്ങള്‍ പറയുന്നു. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പാണ് ഹവാലിയെ Sahwa പ്രസ്ഥാനത്തിന്റെ … Continue reading സൌദി അറേബ്യ ഇസ്ലാം മത നേതാക്കളെ അറസ്റ്റ് ചെയ്തു

മുമ്പ് കരുതിയിരുന്നതിനേക്കാള്‍ നേരത്തെ തന്നെ മനുഷ്യര്‍ ആഫ്രിക്ക വിട്ടിരുന്നു

20 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ പൂര്‍വ്വികരായ മനുഷ്യര്‍ കിഴക്കനേഷ്യയില്‍ കോളനികളുണ്ടാക്കി എന്ന് artefacts കാണിച്ച് തരുന്നു. ചൈനയിലെ Chinese Academy of Sciences ലെ Zhaoyu Zhu ന്റെ നേതൃത്വത്തിലുള്ള Exeter University ലെ Robin Dennell ഉള്‍പ്പടെയുള്ള ഒരു കൂട്ടം ഗവേഷകര്‍ ആണ് ഇത് കണ്ടെത്തിയത്. തെക്കന്‍ Chinese Loess Plateau യിലെ Shangchen എന്ന സ്ഥലത്താണ് ഇത് കണ്ടെത്തിയത്. അതില്‍ ഏറ്റവും പഴക്കം ചെന്നത് 21.2 ലക്ഷം വര്‍ഷം പഴക്കമുള്ളതാണ്. ജോര്‍ജിയയിലെ Dmanisi … Continue reading മുമ്പ് കരുതിയിരുന്നതിനേക്കാള്‍ നേരത്തെ തന്നെ മനുഷ്യര്‍ ആഫ്രിക്ക വിട്ടിരുന്നു

കേംബ്രിഡ്ജ് അനലറ്റിക വിവാദത്തില്‍ ഫേസ്‌ബുക്കിന് ആദ്യത്തെ പിഴ

$664,000 ഡോളറിന്റെ ആദ്യത്തെ പിഴ ബ്രിട്ടണിലെ നിരീക്ഷണ സംഘമായ Information Commissioner’s Office പ്രഖ്യാപിച്ചു. ലോകം മൊത്തമുള്ള Cambridge Analyticaയുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി പൊതുജനാഭിപ്രായത്തെ കൌശലപൂര്‍വ്വം മാറ്റുന്നത് തടയാമായിരുന്ന ശക്തമായ സ്വകാര്യത സംരക്ഷ​ണം ഫേസ്‌ബുക്കിന് ഇല്ലായിരുന്നു എന്നും വിമര്‍ശനാത്മകമായ മുന്നറീപ്പുകള്‍ അവഗണിച്ചു എന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. 2016 ല്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങണമെന്ന വോട്ടെടുപ്പിലും Cambridge Analytica അവരുടെ ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. — സ്രോതസ്സ് washingtonpost.com

SIM മാറ്റല്‍ തട്ടിപ്പ് പുതിയ രീതിയില്‍

സൈബര്‍ തട്ടിപ്പുകാര്‍ പുതിയ രീതിയിലുള്ള SIM മാറ്റല്‍ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ്. നഗരങ്ങളുള്‍പ്പടെ രാജ്യം മൊത്തവും ഈ തട്ടിപ്പുകാരെക്കുറിച്ച് പരാതികള്‍ ധാരാളം ഉണ്ടാകുന്നു. ഒരു നഗരവാസിക്ക് ഒരു ലക്ഷം രൂപ അത്തരം ഒരു തട്ടിപ്പില്‍ നഷ്ടമായി. ഒരു സേവന ദാദാവായി പരിചയപ്പെടുത്തിക്കൊണ്ട് തട്ടിപ്പുകാരന്‍ ഇയാളെ വിളിച്ചു. 3G യില്‍ നിന്ന 4G യിലേക്ക് മാറാന്‍ പറ്റിക്കപ്പെട്ടയാളെ ഇയാല്‍ നിര്‍ബന്ധിച്ചു. ഈ മാറ്റം നടത്താനായി പുതിയ 4G SIM ന്റെ 20- അക്കമുള്ള നമ്പര്‍ അയച്ചുതരാന്‍ ഉയാള്‍ ആവശ്യപ്പെട്ടു. ഇരയുടെ … Continue reading SIM മാറ്റല്‍ തട്ടിപ്പ് പുതിയ രീതിയില്‍

തെലുങ്കാന സര്‍ക്കാര്‍ ഗ്ലൈഫോസേറ്റ് വില്‍പ്പനക്ക് നിയന്ത്രണം കൊണ്ടുവന്നു

തെലുങ്കാന സര്‍ക്കാരിന്റെ കൃഷി വകുപ്പ് ജൂലൈ 10, 2018 മുതല്‍ ഗ്ലൈഫോസേറ്റ് വില്‍പ്പനക്ക് നിയന്ത്രണം കൊണ്ടുവന്നു. ഇന്‍ഡ്യയില്‍ ഏറ്റവും അധികം പ്രചാരത്തിലുള്ള കളനാശിനിയുടെ കൂട്ടം ആണ് അത്. ഈ കളനാശിനിയുടെ അതിജീവ ശേഷിയുള്ള BT പരുത്തി പാടത്തെ അമിത ഉപയോഗം നിയന്ത്രിക്കാന്‍ വേണ്ടിയാണിത്. തെയില തോട്ടത്തിലും വിളയല്ലാത്ത സ്ഥലങ്ങളിലും മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുണ്ടായിട്ട് കൂടി ഇന്‍ഡ്യയില്‍ ഇത് വ്യാപകമായി കളകളെ നശിപ്പിക്കാനായി ഉപയോഗിക്കുന്നു. ഇതിന് മുമ്പ് ആന്ധ്രയും മദ്ധ്യപ്രദേശും ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. സംസ്ഥാനത്തിന് ഇത്രമാത്രമേ … Continue reading തെലുങ്കാന സര്‍ക്കാര്‍ ഗ്ലൈഫോസേറ്റ് വില്‍പ്പനക്ക് നിയന്ത്രണം കൊണ്ടുവന്നു