യഹൂദവിരുദ്ധതയെ ഇസ്രായേലിനെക്കുറിച്ചുള്ള വിമര്‍ശനവുമായി ബന്ധിപ്പിക്കുന്നതിനെ ലോകം മൊത്തമുള്ള 30 ല്‍ അധികം ജൂത സംഘങ്ങള്‍ എതിര്‍ക്കുന്നു

തെക്കെ ആഫ്രിക്കമുതല്‍ സ്വീഡന്‍ വരെ, ന്യൂസിലാന്റ് മുതല്‍ ജര്‍മ്മനി മുതല്‍ ബ്രസീല്‍ വരെ ഇത് ആദ്യമായി ലോകം മൊത്തമുള്ള 30 ല്‍ അധികം ജൂത സംഘങ്ങള്‍ ഒത്തുചേര്‍ന്ന് ഇസ്രായേല്‍ വിമര്‍ശനത്തെ അടിച്ചമര്‍ത്തുന്നതിനെ എതിര്‍ത്തുകൊണ്ട് പ്രസ്ഥാവന ഇറക്കി. പാലസ്തീന്‍കാരുടെ അവകാശത്തെ പിന്‍ണക്കുന്ന, പ്രത്യേകിച്ച് സമാധാനപരമായ Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ ലക്ഷ്യം വെച്ച് നിയമങ്ങള്‍ രൂപീകരിക്കുന്ന പ്രവണതക്കെതിരെ അവരുടെ പ്രസ്ഥാവന മുന്നറീപ്പ് നല്‍കുന്നു. യഹൂദവിരുദ്ധതയുടെ ദോഷകരമായ നിര്‍വ്വചനത്തിനെതിരേയും മനുഷ്യാവകാശത്തിന് വേണ്ടിയും, പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയും ലോകം … Continue reading യഹൂദവിരുദ്ധതയെ ഇസ്രായേലിനെക്കുറിച്ചുള്ള വിമര്‍ശനവുമായി ബന്ധിപ്പിക്കുന്നതിനെ ലോകം മൊത്തമുള്ള 30 ല്‍ അധികം ജൂത സംഘങ്ങള്‍ എതിര്‍ക്കുന്നു

നിയമവിരുദ്ധമായി പടിഞ്ഞാറെക്കരയില്‍ വീടുകള്‍ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥര്‍

പൊളിക്കാനായി നിര്‍ദ്ദേശിച്ച Khan Al-Ahmar എന്ന ഗ്രാമത്തിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ “ഗൌരവകരമായ വ്യാകുലതകള്‍”പ്രകടിപ്പിച്ചുകൊണ്ട് പാലസ്തീന്‍കാരുടെ വകകള്‍ നശിപ്പിക്കരുതെന്ന് കൈയ്യേറിയ പാലസ്തീന്‍ പ്രദേശത്തുള്ള മുതിര്‍ന്ന ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഇസ്രായേലിനോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശ കോര്‍ഡിനേറ്റര്‍ ആയ Jamie McGoldrick, West Bank Operations for UNRWAയുടെ തലവനായ Scott Anderson, UN Office for the High Commissioner for Human Rights ന്റെ തലവനായ James Heenan എന്നിവര്‍, മുന്‍കൂട്ടി പദ്ധതിയിട്ട Khan Al-Ahmar ന്റെ … Continue reading നിയമവിരുദ്ധമായി പടിഞ്ഞാറെക്കരയില്‍ വീടുകള്‍ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥര്‍

പൈപ്പ് ലൈന് എതിരെ ആയിരങ്ങള്‍ വൈറ്റ്‌ഹൌസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തി

രജിസ്റ്റര്‍ ചെയ്യാത്ത ബ്ലോഗര്‍മാര്‍ തങ്ങളുടെ സൈറ്റുകള്‍ നീക്കം ചെയ്യണമെന്ന് ടാന്‍സാനിയ

രജിസ്റ്റര്‍ ചെയ്യാത്ത ബ്ലോഗര്‍മാരും ഓണ്‍ലൈന്‍ ഫോറങ്ങളും തങ്ങളുടെ സൈറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ടാന്‍സാനിയ സര്‍ക്കാര്‍ ഉത്തരവിട്ടു. അല്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടണം. ഇന്റെര്‍നെറ്റിന്റെ നിയന്ത്രണം ശക്തമാക്കുന്ന നയമാണിതെന്ന് വിമര്‍ശകര്‍ ആരോപിച്ചു. ബ്ലോഗര്‍മാരും യൂട്യൂബ് പോലുള്ള ചാനലുകളും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്ത് $900 ഡോളര്‍ കൊടുത്ത് ലൈസന്‍സ് കരസ്ഥമാക്കണമെന്ന് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ടാന്‍സാനിയയുടെ പ്രതിശീര്‍ഷ വരുമാനം $900 ഡോളറില്‍ താഴെയാണ്. എതിര്‍പ്പുകളേയും അഭിപ്രായ സ്വതന്ത്ര്യത്തേയും ഇല്ലാതാക്കാനുള്ള പ്രസിഡന്റ് John Magufuliന്റെ ശ്രമമാണിതെന്ന് ഡിജിറ്റല്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. 2015 ല്‍ ആണ് John … Continue reading രജിസ്റ്റര്‍ ചെയ്യാത്ത ബ്ലോഗര്‍മാര്‍ തങ്ങളുടെ സൈറ്റുകള്‍ നീക്കം ചെയ്യണമെന്ന് ടാന്‍സാനിയ

ഗായകനായ വിക്റ്റര്‍ ആരയെ കൊന്ന പട്ടാള ഉദ്യോഗസ്ഥര്‍ക്ക് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ

അമേരിക്കയുടെ പിന്‍തുണയോടുകൂടി നടന്ന പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഏകാധിപതി അഗസ്റ്റോ പിനോഷെ വിക്റ്റര്‍ ആരയെ അറസ്റ്റ് ചെയ്യുകയും, പീഡിപ്പിക്കുകയും, 44 പ്രാവശ്യം വെടിവെച്ച് കൊല്ലുകയും ചെയ്തു. ആയിരക്കണക്കിന് ഇടതുപക്ഷ അക്കാഡമിക്കുകയും സാമൂഹ്യപ്രവര്‍ത്തകരേയും സാന്റിയാഗോയിലെ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ നിരത്തി നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നു. ഇപ്പോള്‍ ഈ സ്റ്റേഡിയത്തെ വിക്റ്റര്‍ ആര സ്റ്റേഡിയം എന്ന് വിളിക്കുന്നു. — സ്രോതസ്സ് democracynow.org പ്രസിദ്ധ നാടോടി ഗായകനായ വിക്റ്റര്‍ ആരയുടെ (Víctor Jara)കൊലപാതകത്തിന്റെ പേരില്‍ ചിലിയിലെ വിരമിച്ച 8 സൈനിക ഉദ്യോഗസ്ഥരെ 15 … Continue reading ഗായകനായ വിക്റ്റര്‍ ആരയെ കൊന്ന പട്ടാള ഉദ്യോഗസ്ഥര്‍ക്ക് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ

ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകള്‍ ലോകത്ത് ഏറ്റവും അധികം നടക്കുന്നത് ഇന്‍ഡ്യയിലാണ്

ഇന്‍ഡ്യക്കാരാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകളില്‍ ഇരയാകുന്നത് എന്ന് സാമ്പത്തിക സേവന സാങ്കേതികവിദ്യാ സ്ഥാപനമായ FIS നടത്തിയ ഒരു അന്താരാഷ്ട്ര സര്‍വ്വേയില്‍ കണ്ടെത്തി. സത്യത്തില്‍ കഴിഞ്ഞ വര്‍ഷം സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ടവരാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 18% ഇന്‍ഡ്യക്കാര്‍ പറഞ്ഞു. മറ്റേത് രാജ്യക്കളേക്കാളും കൂടുതലാണിത്. ജര്‍മ്മനിയില്‍ 8% പേരും, ബ്രിട്ടണില്‍ 6% പേരും തട്ടിപ്പിന് ഇരയായി. 27 മുതല്‍ 37 വയസുവരെ പ്രായമായവരാണ് ഇന്‍ഡ്യയില്‍ ഏറ്റവും അധികം കബളിപ്പിക്കപ്പെട്ടത്. ഇവരാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകള്‍ … Continue reading ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകള്‍ ലോകത്ത് ഏറ്റവും അധികം നടക്കുന്നത് ഇന്‍ഡ്യയിലാണ്

ജൂതന്‍മാരേയും അറബികളേയും വേര്‍തിരിക്കുന്ന നിയമത്തിനെതിരെ ആയിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി

ഇസ്രായേലിന്റെ ജൂത സ്വഭാവം നിയമത്തിലും സംരക്ഷിക്കാനും ന്യൂനപക്ഷങ്ങളോട് ഭവന വിവേചനം പ്രോത്സാഹിപ്പിക്കാനും വേണ്ടി, ഇസ്രായേലിലെ വലതുപക്ഷ പാര്‍ട്ടിയായ ലികുഡ് പാര്‍ട്ടി കൊണ്ടുവന്ന വിവാദപരമായ ജൂതരാഷ്ട്ര നിയമത്തിനെതിരെ ടെല്‍ അവീവ് നഗരത്തില്‍ കഴിഞ്ഞ ദിവസം ആയിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. "ഒരേ വിശ്വാസവും ദേശീയതയുമുള്ള ആളുകളുടെ സമൂഹത്തിന് ആ സമൂഹത്തിന്റെ പ്രത്യേക സ്വഭാവം നിലനിര്‍ത്താനുള്ള അധികാരം" നല്‍കാനും ഈ നിയമം പറയുന്നു. — സ്രോതസ്സ് telesurtv.net