ചരക്ക് കപ്പല്‍ വലിക്കാന്‍ പട്ടം

ജര്‍മന്‍ പട്ടണമായ Bremerhaven നിന്നൊരു ചരക്ക് കപ്പല്‍ ആദ്യമായി പട്ടത്തിന്റെ സഹായത്തോടെ യാത്ര ആരംഭിച്ചു. 132m നീളമുള്ള ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന MS Beluga SkySails ന് പട്ടം ഉപയോഗിക്കുന്നതിനാല്‍ ഇന്ധനത്തിന്റെ ഉപയോഗം കുറക്കാന്‍ സാധിക്കും. Venezuela യിലേക്കാണ് ഈ കപ്പല്‍ യാത്രയായിട്ടുള്ളത്. പാരച്യൂട്ടിന്റെ ആകൃതിയുള്ള പട്ടം 160 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ളതാണ്. ഇതിനെ നിയന്ത്രിക്കുന്നത് ഒരു കമ്പ്യൂട്ടറും. Hamburg ആസ്ഥാനമായിട്ടുള്ള SkySails എന്ന കമ്പനി ആണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. “ഇത് പരിസ്ഥിതിക്ക് ഗുണകരമാണെന്ന് തെളിയിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശം” Stephan Wrage എന്ന industrial engineer പറഞ്ഞു. 34 വയസ് പ്രായമുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഈ പട്ടത്തിന്റെ ഉപയോഗം മൂലം പ്രതി ദിനം 20% വരെ ഇന്ധന ഉപയോഗം കുറക്കാന്‍ കഴിയുമെന്നാണ്. ലോകത്തിലെ 100,000 ചരക്ക് കപ്പലുകളില്‍ കുറഞ്ഞ പക്ഷം 60% എണ്ണത്തിലും ഇത് ഉപയോഗിക്കാന്‍ കഴിയും. 18 ദിവസത്തെ യാത്ര കഴിഞ്ഞ് Guanta ല്‍ കപ്പല്‍ എത്തിച്ചേരും.

— സ്രോതസ്സ് livenews.com.au

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

One thought on “ചരക്ക് കപ്പല്‍ വലിക്കാന്‍ പട്ടം

  1. ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
    സൈറ്റ് സന്ദർശിക്കാൻ ഇവിടെ http://www.keralainside.net.
    കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
    Thank You

Leave a reply to keralainside.net മറുപടി റദ്ദാക്കുക