മദ്യം വില്‍ക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 21,600/-കോടി രൂപ വരുമാനം കിട്ടുന്നുണ്ട്. എന്നാല്‍ മദ്യം മൂലം സര്‍ക്കാരുകള്‍ക്കുണ്ടാകുന്ന നഷ്ടം 24,400 കോടി രൂപയാണ്.
തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ ഇന്‍ഡ്യയാണ് മദ്യ ഉത്പാദനത്തില്‍ ഒന്നാമത്. മദ്യത്തിന്റെ ഉപയോഗത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍, പിറകേ മഹാരാഷ്ട്രയും മൂന്നാമത് പഞ്ചാബും. ജമ്മു-കാഷ്മീര്‍ ആണ് ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നത്. 12.1%
വികസിത രാജ്യങ്ങളില്‍ മദ്യപാനവും പുകവലിയും കുറഞ്ഞ് വരുകയാണ്. എന്നാല്‍ ഇന്‍ഡ്യപോലുള്ള രാജ്യങ്ങളില്‍ അത് കൂടിവരുന്നു. ഇന്‍ഡ്യയില്‍ നമുകുക്ക് 625 ലക്ഷം കുടിയന്‍മാരുണ്ട്. 1970 മുതല്‍ 1996 വരെയുള്ള കാലത്ത് മദ്യപാനം 106.7% എന്ന തോതില്‍ ആണ് വളര്‍ന്നത്. അന്താരാഷ്ട്ര മദ്യ കമ്പനികള്‍ക്ക് ഇന്‍ഡ്യ ഒരു സ്വപ്നലോകമാണ്. നമ്മളാണ് ലോകത്തെ മൂന്നാമത്തെ മദ്യ മാര്‍ക്കറ്റ്. ഈ മാര്‍ക്കറ്റ് 6% എന്ന തോതില്‍ വളരുന്നു.
ആളുകള്‍ ‘മോഡേണ്‍’ ആകാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ്. വികസിത രാജ്യങ്ങള്‍ ചെയ്യുന്നതെന്തും മഹത്തരമാണെന്നും അത് മോഡേര്‍ണ്‍ ആണെന്നും കരുതി അനുകരിക്കുന്നു. [കൂട്ടത്തില്‍ അവര്‍ചെയ്യുന്ന നല്ലകാര്യങ്ങളൊന്നും അനുകരിക്കില്ല, ചീത്തക്കാര്യങ്ങള്‍ മാത്രം.]. സിനിമയും മാദ്ധ്യമങ്ങളും ഈ കള്ളത്തരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മദ്യപാനം തുടങ്ങുന്ന ഒരു വ്യക്തിയുടെ ശരാശരി പ്രായം 1950 ല്‍ 28 വയസ് ആയിരുന്നു. ഇപ്പോള്‍ അത് 18 വയസ് ആണ്. 1950 ല്‍ 300 ആളുകളില്‍ ഒരാള്‍ മാത്രം മദ്യപിക്കുമ്പോള്‍ ഇപ്പോള്‍ അത് 20 ല്‍ ഒന്നാണ്.
ഭാര്യമാരെ മര്‍ദ്ദിക്കുന്ന ഭര്‍ത്താക്കന്‍മാരില്‍ 85% പേര്‍ മദ്യപാനികളാണ്. ആളുകള്‍ അവരുടെ വരുമാനത്തിന്റെ 45% മദ്യത്തിന് വേണ്ടി ചിലവാക്കുന്നു. അപകടങ്ങളില്‍ നിന്നുള്ള നഷ്ടം ഭീമമാണ്. തലക്ക് മുറിവേറ്റ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളില്‍ 37% പേര്‍ മദ്യപിച്ചരാണ്.
– 2006 ല്‍ ആരോഗ്യ മന്ത്രി ലോക്സഭയില്‍ പറഞ്ഞത്.
ഒരുപാട് പണം സര്‍ക്കാരിന് കൊടുത്ത് സര്‍ക്കാരിനെ സഹായിക്കാനെന്ന രീതിയില്‍ മദ്യപാനികള്‍ വീമ്പിളക്കാന്‍ തുടങ്ങിയിട്ട് കാലം ഒരുപാടായി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു വിഗ്രഹത്തെ എഴുന്നള്ളിച്ചുകൊണ്ട് ഒരു ചാനല്‍ വാര്‍ത്താപരിപാടിയില്‍ വലിയ പ്രാധാന്യത്തോടെ ഇത് പറഞ്ഞിരുന്നു. “വെള്ളക്കാരന്റെ ഭാരം (white-men’s burden)” എന്ന കള്ളത്തരം പോലെ ഈ വാദവും ഒരു കള്ളത്തരമാണ്.
കാരണം സര്‍ക്കാരിന് അതായത് ജനങ്ങള്‍ക്ക് മദ്യപാനം സാമ്പത്തിക നഷടം തന്നെയാണ് ഉണ്ടാക്കുന്നത്.
1. മദ്യപാനി അവടെ സ്വന്തം ആരോഗ്യത്തെ അറിഞ്ഞുകൊണ്ട് നശിപ്പിക്കുന്നു. അവന്‍/അവള്‍ ചികിത്സയെ ആശ്രയിക്കുന്നു.
ജനങ്ങളുടെ ബാദ്ധ്യത: അവനെ ചികിത്സിക്കാനുള്ള infrastructure ആശുപത്രി, ഡോക്റ്റര്‍, നഴ്സ്സ്, മറ്റ് തൊഴിലാളിക, അവനെ/അവളെ അവിടെ എത്തിക്കാനുള്ള ഗതാഗത സംവിധാനങ്ങള്‍, അതിന് വേണ്ടിവരുന്ന ഇറക്കുമതി ചെയ്യുന്ന സബ്സിഡിയോടെ വില്‍ക്കുന്ന ഇന്ധനങ്ങള്‍, 15% ദക്ഷതയുള്ള വാഹങ്ങള്‍, ആ വാഹങ്ങള്‍ നിര്‍മ്മിക്കാനുള്ള infrastructure തുടങ്ങി അനേകം. കൂടാതെ ഇവയൊക്കെ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് മൂലമുണ്ടാകുന്ന കാലാവസ്ഥാമാറ്റം, അതിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍. ഇന്ധനത്തിന്റെ കാര്യം പറയുമ്പോള്‍ അമേരിക്കക്കാരെ മറക്കാന്‍ പാടില്ല. ലോകത്തിന് ഇന്ധനമെത്തിക്കുന്നത് അമേരിക്കയാണ്. അവരുടെ താത്പര്യങ്ങള്‍ അറേബ്യന്‍ നാടുകളില്‍ സംരക്ഷിക്കുന്നതിന് ഭീമമായ ചിലവോടെ യുദ്ധങ്ങളും ആ നാടുകളില്‍ അവരുടെ പട്ടാളക്കാരേയും വിനിയോഗിക്കേണ്ടി വരുന്നു. അതിന്റെ ചിലവും ഇതില്‍ ഉള്‍പ്പെടുത്തണം.
2. ലഹരി മൂലം ശരിയായ തീരുമാനമെടുക്കാന്‍ കഴിയാത്തതിനാല്‍ അവന്‍/അവള്‍ ഉണ്ടാക്കി വെക്കുന്ന അപകടങ്ങള്‍. മദ്യപിച്ചുള്ള ഡ്രൈവിംഗാണ് ലോകത്തിലെ അപകടങ്ങളുടെ മൂന്നിലൊന്നിനും ഉത്തരവാദി. വിശേഷിച്ചും അമേരിക്ക, യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല.
ജനങ്ങളുടെ ബാദ്ധ്യത: തെരുവില്‍ കിടന്നുറങ്ങിയ ഒരു ദരിദ്രനെ ഒരു ഹിന്ദി സൂപ്പര്‍ സ്റ്റര്‍ വെള്ളമടിച്ച് വണ്ടിയോടിച്ച് കൊന്ന കഥ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടായിരിക്കും. പുതുവത്സര ദിനത്തില്‍ രാവിലെ അപകടത്തിലും മരണത്തിലും എത്തുന്നവരുടെ എണ്ണവും കൂടിവരുന്നു. അവരേയും ചികിത്സിക്കേണം. 1-ാം നഷ്ടത്തില്‍ നാം എത്തുന്നു.
കൂടാതെ അവര്‍ നശിപ്പിക്കുന്ന ഉപകരണങ്ങള്‍ നന്നാക്കന്‍ എടുക്കുന്ന അധ്വാനത്തിന്റേയും വിഭവങ്ങളുടേയും നഷ്ടം.
അവര്‍ ഉപദ്രവിക്കുന്ന കുടുംബാങ്ങളുടെയും മറ്റുള്ളവരുടേയും ചികിത്സ.
മദ്യപാനികള്‍ സര്‍ക്കാരിന് കൊടുക്കുന്ന നികുതിയേക്കുറിച്ചേ വ്യാകുലപ്പെടുന്നുള്ളു. എന്നാല്‍ കള്ള് കമ്പ്നികള്‍ ഉണ്ടാക്കുന്ന ഭീമമായ ലാഭത്തെ കാണുന്നില്ല. ഒരു കള്ള് കമ്പനിക്കാരന്‍ സാക്ഷാല്‍ ശ്രീ നാരായണ ഗുരുനെ തന്നെ വിലക്ക് വാങ്ങി അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് പുനര്‍നിര്‍വ്വചനം കൊടുത്തു. വേറൊരുത്തന്‍ കള്ള് വിറ്റുണ്ടാക്കിയ പണം കൊണ്ട് ഒരു വിമാന കമ്പനി തന്നെ ഉണ്ടാക്കി. അദ്ദേഹം പിറന്നാളിന് സമ്മാനമായി മകന് കൊടുത്തത് ഒരു ബോയിങ്ങ്-747 ആണ്. എന്തിന് നമ്മള്‍ നമ്മുടെ ആരോഗ്യം നശിപ്പിച്ച് മറ്റുള്ളവനെ സമ്പന്നനാക്കണം?
ഇതെല്ലാം നോക്കുമ്പോള്‍ 24,400 കോടി രൂപാ നഷ്ടം എന്നത് കുറവാണെന്നാണ് എന്റെ തോന്നാല്‍. ജനങ്ങളെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകറ്റി, ഉത്തരവാദിത്തത്തില്‍ നിന്ന് അകറ്റി അത് സമൂഹത്തില്‍ ഉണ്ടാക്കി വെക്കുന്ന നാശം അതി ഭീമമാണ്. [എല്ലാ ഏകാധിപതികളും ആദ്യം ചെയ്യുന്ന ഒരു പരിപാടി മദ്യത്തിന്റെ വില കുറക്കുകയാണ്. സര്‍ക്കാര്‍ മദ്യത്തിന് കൂടുതല്‍ നികുതി ഈടാക്കുന്നുണ്ടെങ്കില്‍ അത് ആ സര്‍ക്കാരിന് അതിന്റെ ജനങ്ങള്‍ കൂടുതല്‍ ബോധത്തോടെ ജീവിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്. അതുപോലെ തന്നെ മദ്യപാനികള്‍ ഉണ്ടാക്കുന്ന നാശങ്ങള്‍ക്ക് പരിഹരിക്കാനും ഈ പണം ഉപകരിക്കും.]
സിനിമയും മാധ്യമങ്ങളും ആളുകളെ വിഡ്ഢികളാക്കി മദ്യവും പുകവലിയുമെന്ന മഹാമാരിക്ക് അടിമപ്പെടുത്തുന്നു. വികസിത രാജ്യങ്ങളില്‍ അവ കുറയുന്നതിനാല്‍ ഇവിടെ അവര്‍ തീവ്ര പ്രചാരണമാണ് നടത്തുന്നത്. ഇപ്പോള്‍ സ്ത്രീകളേയും അവര്‍ നിര്‍ബന്ധിക്കുന്നു.
ദയവ് ചെയ്ത് മദ്യത്തേയും പുകവലിയേയും പ്രോത്സാഹിപ്പിക്കുന്ന സിനിമക്കും ചാനലിനും പണം നല്‍കാതിരിക്കുക. അവ കാണാതിരിക്കുക.
മദ്യം വിളമ്പുന്ന പാര്‍ട്ടികളില്‍ പങ്കെടുക്കാതിരിക്കുക.
ഇന്നലെ റ്റീ വി യില്‍ കേട്ട വാര്‍ത്ത: 2 പെഗ്ഗില്‍ കൂടുതല്‍ അറ്റും ആഴ്ചയില്‍ 2 ദിവസത്തില്‍ കൂടുതല്‍ മദ്യ്പിക്കുന്നവര്‍ പലവിധ മാരകരോഗങ്ങള്‍ക്കു അടിമയാകും. കരള്‍, കിഡ്നി, തുടങ്ങി പല ആന്തരാവയവങ്ങളും ക്രമേണ രോഗാതുരമാകും. കുടിയന്മാര്‍ മറവി രോഗത്തിനു വേഗം അടിമയാകും. സ്ഥിരം മദ്യപിക്കുന്നവരുടെ മുഖത്തു നോക്കിയാല്‍ അറിയാം – ചീര്‍ത്തമുഖമുള്ളവര്‍ തീര്‍ച്ചയായും, കിഡ്നിയുടെയും, ലിവറിന്റേയും ജോലി വര്‍ദ്ധിപ്പിച്ചതുമൂലം അവ ശരിയായാവിധം പ്രവര്‍ത്തികാത്തതു ആണു അതിനു കാരണം. അതുകൊണ്ട് : വിവരം കെട്ട കുടിയന്മാരെ, സുബോധത്തെയും ശാരീരത്തെയും, നശിപ്പിച്ചിട്ടുവേണോ സര്‍ക്കാരിനെ സഹായിക്കാന്‍? നാട്ടുകാരുടെ മുന്‍പില്‍ പരിഹാസ്യനായിട്ടു വേണൊ സര്‍ക്കാരിനെ സഹായിക്കാന്‍?
ദയവ് ചെയ്ത് മദ്യത്തേയും പുകവലിയേയും പ്രോത്സാഹിപ്പിക്കുന്ന സിനിമക്കും ചാനലിനും പണം നല്‍കാതിരിക്കുക. അവ കാണാതിരിക്കുക.
മദ്യം വിളമ്പുന്ന പാര്‍ട്ടികളില്‍ പങ്കെടുക്കാതിരിക്കുക.
I dont want to attend that party… without few drinks party wont be a party
ഈ പുതുവര്‍ഷത്തില്‍ നല്‍കാന്‍ കഴിയുന്ന കരുത്തുറ്റ ഒരു സന്ദേശമാണ് താങ്കള്‍ ഈ ചുരുങ്ങിയ വാക്കുകളിലൂടെ നല്‍കിയിരിക്കുന്നത്. ഇതു മൂലം ഒരു കുടിയന്‍ എങ്കിലും നന്നാകും എന്നു നമുക്കു പ്രത്യാശിക്കാം.
ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍
സുഹ്രുത്തേ, ഈ ലോകത്തെക്കുരിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് നല്ലതാണു. പ്ക്ഷെ അത് തികച്ചും ബോറുമായിരിക്കും. എന്താണു ശരി എന്താണു തെറ്റ്. നാം ചില മുന്‍ വിധികള്‍ക്ക് അനുസരിച്ച് തീരുമാനിക്കേണ്ടതാണോ അതു. വിരുദ്ധ്സ്വഭാവം പ്രക്രതി നിയമമല്ലേ. ഏതാണു നല്ലത്/ചീത്ത എന്ന് നാം ഇടുന്ന് പേരുകളല്ലേ. താങ്കളുടെകാഴ്ച്ച്പ്പാടുകള്‍ക്കനുസ്സരിച്ച് നെഗറ്റീവുകള്‍ ഇല്ലത്ത ലോകത്തെക്കുറിച്ച് ആലോചിച്ച് നോക്കുക എത്ര ബോരായിരിക്കും. കുറഞ്ഞപക്ഷം തങ്കള്‍ക്കു ഒരു ബ്ലൊഗ് എഴുതാനുള്ള അവ്സരം എങ്കിലും ഇതുകൊണ്ട ലഭിക്കുന്നുണ്ടല്ലോ.
എല്ലാം നല്ലതായ ലോകം ബോറനാണെങ്കില്‍ എല്ലാം ചീത്തയായ ലോകം അതീവ രസകമാകണം. എന്നാല്‍ അങ്ങനെ ആകുമോ?
കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ സിവിക് ചന്ദ്രനെ എഴുന്നള്ളിച്ച് ഇന്‍ഡ്യാവിഷന്‍ അവരുടെ പ്രധാന വാര്‍ത്താ പരിപാടിയില്‍ മദ്യപാനികളുടെ ത്യാഗത്തെക്കുറിച്ച് പറഞ്ഞു. സിവിക് ചന്ദ്രന് അയാളുടെ സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ട്. എന്നാല്‍ മൂക്കിന്റെ അറ്റത്തിന് അപ്പുറം ഒന്നും കാണാന്‍ കഴിയാത്ത ഈ വിദഗ്ധരും മാദ്ധ്യമപ്രവര്‍ത്തകരും ജനങ്ങളെ വഞ്ചിക്കുകയാണ്.
നല്ലതും ചീത്തയും എന്നത് തികച്ചും വ്യക്തിനിഷ്ടമായ ഒരു കാര്യമാണ്. ഒരാള്‍ക്ക് ചീത്തയെന്ന് തോന്നുന്നത് വേറൊരാള്‍ക്ക് നല്ലതായി തോന്നാം. എന്തായാലും നല്ലതെന്നതും ചീത്തയെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ആപേക്ഷികമാണെങ്കില്‍ കൂടിയും.
എങ്ങനെയുള്ള ഒരു ലോകത്താണ് നാം ജീവിക്കാനാഗ്രഹിക്കുന്നത് എന്നത് എല്ലാവരും ചിന്തിക്കേണ്ട ഒരു കാര്യമാണ്. നാം മാത്രമല്ല, നമ്മുടെ കുഞ്ഞുങ്ങള്‍ കൂടി. കാരണം അവരായിരിക്കും നാചെയ്യുന്നതിന്റെ നല്ലതും ചീത്തയുമായ ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുക.
പരിണാമം തിരിച്ച് പോകുന്ന ഒരുകാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. അതായത് ലളിതമായ ജീവികളില്‍ നിന്ന് ജീവന്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ ജീവികളിലേക്ക് പരിണമിച്ചു. ഇത് നടക്കും തോറും ലോകം കൂടുതല്‍ ഓര്‍ഗാനിക്ക് ആയി മാറുകയാരുന്നു, അതോടൊപ്പം ചുറ്റുപാടിലെ രാസഘടനയിലും മാറ്റം വന്നു. ഏന്നാല്‍ വ്യവസായവത്കരണത്തിന് ശേഷം ഇതിന് മാറ്റം വന്നു. ഇപ്പോള്‍ ലോകം കൂടുതല്‍ രാസവസ്തുക്കളുടെ ശേഖരമാകുകയാണ്. അതിനാല്‍ പരിണാമം തിരിച്ച് കറങ്ങുന്നു. സങ്കീര്‍ണ്ണ ജീവികള്‍ക്ക് നാശം സംഭവിക്കുന്നു. പകരം ജെല്ലി ഫിഷ് തുടങ്ങിയ താഴ്ന്ന നിലയിലുള്ള ജീവികള്‍ വന്‍തോതില്‍ പെരുകുന്നു. അവസാനം നമുക്ക് ഒരു സയന്‍സ് ഫിക്ഷന്‍ കഥയിലേപോലെ ജീവിക്കേണ്ട അവസ്ഥ വരും. അങ്ങനെ ആയാല്‍ 700 കോടിക്കും ആ അവസരം ഉണ്ടാകില്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടത്തിന് മാത്രം. തീര്‍ച്ചയായും സാധാരണക്കാര്‍ക്കും അവരുടെ തലമുറക്കും (സംവരണം ഉണ്ടെങ്കില്‍ കൂടിയും!) ആ അവസരം ലഭിക്കുകയില്ല. പണക്കാര്‍ക്ക് മാത്രം ഉള്ളതാകും ആ അവസരം.
ഇത് മദ്യത്തിന്റെ പ്രശ്നമല്ല. അറിവിന്റേയും ബോധത്തിന്റേയും ഉത്തരവാദിത്തത്തിന്റേയും പ്രശ്നമാണ്. അത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന എല്ലാറ്റിനേയും ചീത്ത എന്ന് വിളികാം.
എന്താണ് ബോറ് / എന്ത് ബോറല്ല എന്താണ് entertainment? ആരാണ് അത് define ചെയ്യുന്നത് എന്നതൊക്കെ നമുക്ക് ആലോചിക്കേണ്ട വേറൊരു കാര്യമാണ്.
ജീവിക്കാന്‍ വേണ്ടി ബ്ലോഗെഴുതുന്ന ആളല്ല ഞാന്‍. hit counter ഉം ഇല്ല ഈ ബ്ലോഗില്‍.
വീണ്ടും കാണാം മദ്യപാനികളുടെ ഔദാര്യം, എന്ത് ത്യാഗം സഹിച്ചാണ് അവര്‍ എനിക്ക് വേണ്ടി ബ്ലോഗെഴുതാന്‍ അവസരം ഉണ്ടാക്കിത്തന്നിരിക്കുന്നത്. നന്ദി!
പണ്ടൊരിക്കല്‍ സ്റ്റാള്‍മന്‍ ഒരു പ്രസംഗത്തില്‍ ഇങ്ങനെ പറയുകയുണ്ടായി “I thank Microsoft for providing me the opportunity to ….”. മഹാത്മാ ഗാന്ധിയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എല്ലാവരും അങ്ങനെയെങ്കില്‍ ഇന്‍ഡ്യയെ അടിമപ്പെടുത്തി ചൂഷണം ചെയ്തതിന് ബ്രിട്ടീഷുകാരോട് നന്ദി പറയണം, അല്ലേ. രസകരമാണ് ആ ആശയം. എന്നാല്‍ നമുക്ക് സുഖകരമായി ജീവിക്കാനുള്ള അവസരം ഉള്ളതുകൊണ്ടും നാളത്തെക്കുറിച്ച് അറിയാനുള്ള ബോധമില്ലാത്തതുകൊണ്ടും താത്പര്യമില്ലാത്തതുകൊണ്ടു മാണ് ഇത്തരം ആശയങ്ങള്‍ നാം സ്വീകരിക്കുന്നത്.
മനുഷ്യന്റെ കരൾ മാത്രമല്ല,കുടുംബ ബന്ധങ്ങളെ മുഴുവൻ കാർന്നു തിന്നുന്ന മദ്യം.നമ്മുടെ നാട്ടിൽ നിരോധിക്കേണ്ടതല്ലേ….?
എന്നാൽ അതിന്ന് പകരം വ്യാപകമായി ബാർ ലൈസൻസ് കൊടുത്ത് ഓരോ സീസണിണിലും നടക്കുന്ന മദ്യ വില്പനയുടെ വർദ്ധനവിന്റെ തോത് ആഘോഷിക്കുകയല്ലേ ഇവിടെ എല്ലാവരും ചെയ്യുന്നത്.? കുടിയന്മാരുടെ കേരളമാണൊ വേണ്ടത്..? മദ്യ വിമുകത കേരളമാണോ നമുക്ക് വേണ്ടത്.?
നിരോധനം കൊണ്ട് ഗുണമില്ല. ജനം വ്യജമദ്യം നിര്‍മ്മിച്ച് കൂടുതല്‍ കുടിയന്‍മാരാകും. ആന്റണിചെയ്തത് അതാണല്ലോ.
നമുക്ക് വേണ്ടത് മദ്യത്തിന്റെ മഹത്വവത്കരണം തടയുകയാണ്. സിനിമ, ചാനല്‍ തുടങ്ങിയവയാണ് ശരിക്കുള്ള കുറ്റക്കാര്‍. സിനിമക്കും, ചാനലിനും ലഭിക്കുന്ന പണത്തിന്റെ അളവ് കുറക്കുയാണ് നാം ചെയ്യേണ്ട ആദ്യ പ്രവര്‍ത്തനം. സിനിമക്ക് കൊടുക്കുന്ന അമിത പ്രാധാന്യം ഇല്ലാതാക്കണം.
https://neritam.com/2010/01/05/liquor-media-govt/
യവ് ചെയ്ത് മദ്യത്തേയും പുകവലിയേയും പ്രോത്സാഹിപ്പിക്കുന്ന സിനിമക്കും ചാനലിനും പണം നല്‍കാതിരിക്കുക. അവ കാണാതിരിക്കുക.
മദ്യം വിളമ്പുന്ന പാര്‍ട്ടികളില്‍ പങ്കെടുക്കാതിരിക്കുക.
നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു,മുപുണ്ടായിരുന്നതിനേക്കാൾ പതിന്മടങ്ങ്. കാരണം ഈ കോപ്പി ചെയ്തിട്ട വാക്കുകൾ ആണ്. കാരണം ആ മയക്ക് മരുന്നുകളെ അതെന്തു തന്നെയായാലും ഞാൻ വെറുക്കുന്നു. ഇത്തരമൊരു പോസ്റ്റ് വായിക്കാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു.
ആശംസകൾ.
നന്ദി സുഹൃത്തേ.