സെലിബ്രിറ്റികള്‍ ആരും നമ്മളേപ്പോലെ അല്ല. അവര്‍ സൗന്ദര്യമുള്ളവരാണ്, അവരുടെ പല്ല് വെളുവെളുത്തതാണ്, പിന്നെ അവര്‍ക്ക് നമ്മളേക്കാള്‍ വളരെ വളരെ വലിയ കാര്‍ബണ്‍ പാദമുദ്രയുണ്ട് (carbon foot print). വളരെ വലുത്. ഏതെങ്കിലും ഒരു കാര്‍ബണ്‍ കാല്‍കുലേറ്ററില്‍ നിങ്ങള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യത്തെ ജറ്റ് യാത്ര കൂട്ടിച്ചേര്‍ത്ത് നോക്കൂ, അപ്പോള്‍ കാണാം എത്രമാത്രം അത് കാര്‍ബണ്‍ പാദമുദ്രയേ മാറ്റുന്നുവെന്ന്. സെലിബ്രിറ്റികളേ പോലുള്ള ആളുകള്‍ ആണെങ്കില്‍ എപ്പോഴും ഓട്ടത്തിലാണ്. മഡോണയുടെ കാര്യം നോക്കുക. 2006 ല്‍ കണക്കാക്കിയ അവളുടെ കാര്‍ബണ്‍ പാദമുദ്ര 1,018 ടണ്‍ ആണ്. ഇത് ശരാശരി ബ്രിട്ടീഷ് പൗരന്റെ പാദമുദ്രയേക്കാള്‍ 100 മടങ്ങ് അധികമാണ്. സിലിബ്രിറ്റികള്‍ ഇങ്ങനെ പറക്കുക മാത്രമല്ല ചെയ്യുന്നത്, അവര്‍ കൂടുതല്‍ പ്രസിദ്ധി ആര്‍ജ്ജിക്കും തോറും അവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും ആഡമ്പരങ്ങളും സ്വകാര്യ ജറ്റ് വിമാനങ്ങളും വേണ്ടി വരുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കാണും എന്തുകൊണ്ടാണ് ആഞ്ജലീനാ ജൂലിയും ബ്രാഡ് പിറ്റുമൊക്കെ ഒരിക്കലും jet-lagg അനുഭവപ്പെട്ടതായി കാണപ്പെടാത്തത്!
ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള Private Jet Club ഒരേ നഗരത്തിലേക്ക് പോകുന്ന ഇരട്ട jet-setters ന് വേണ്ടി ഒരു സേവനം തുടങ്ങി. ജറ്റ് പൂളിങ്ങ് (jet pooling). ഇത് അതി സമ്പന്നരുടേയും സെലിബ്രിറ്റികളുടേയും കാര്‍ബണ്‍ പാദമുദ്രയും ചിലവും കുറക്കാന്‍ കഴിയുമെന്ന് അവര്‍ പറയുന്നു. എന്തും വില്‍ക്കുന്ന ഉപഭോഗ സംസ്കാരത്തിന്റെ പുതിയ തട്ടിപ്പ്. ഒരാള്‍ക്ക് വേണ്ടി പറക്കുന്ന ജറ്റ് വിമാനങ്ങളില്‍ നിന്നുള്ള CO2 ഉദ്വമനം വളരെ വലുതാണ്. അതുകൊണ്ട് ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലതാണല്ലോ എന്തെങ്കിലും!
— സ്രോതസ്സ് treehuggers
എങ്ങനെയാണ് ഇവര്‍ക്ക് ഇത്രമാത്രം ചിലവാക്കാന്‍ പണം ലഭിക്കുന്നത്? ആരാണ് ഇവര്‍ക്ക് ഇത്ര പണം നല്‍കുന്നത്?
യഥാര്‍ത്ഥത്തില്‍ നമ്മളാണ് അവര്‍ക്ക് ഈ പണം നല്‍കുന്നത്. അവരുടെ സിനിമക്ക് വേണ്ടിയും, സംഗീതത്തിന് വേണ്ടിയും, അവര്‍ അധിനയിക്കുന്ന പരസ്യങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ വേണ്ടിയും നമ്മള്‍ നമ്മുടെ ചില്ലി കാശുകള്‍ ചിലവാക്കുമ്പോള്‍ അവര്‍ കൂടുതല്‍ കൂടുതല്‍ സമ്പന്നരാകുകയാണ്. അവരുടെ സമ്പത്ത് പരിസ്ഥിതിയേ ദുര്‍ബലപ്പെയുത്തുന്നു. അതിന്റെ ഫലം അനുഭവിക്കേണ്ടി വരിക ദരിദ്രരായ ജനങ്ങളായിരിക്കും. ഭൂമിക്ക് എന്തെങ്കിലും നാശം ഉണ്ടായാല്‍ അവര്‍ ചന്ദ്രനിലോ ചൊവ്വയിലോ താമസമാക്കും. അതുകൊണ്ട് നമ്മുടെ ഭാവി തലമുറ അനുഭവിക്കേണ്ടി വരുന്ന നാശങ്ങള്‍ക്ക് കാരണമാകുന്ന സമ്പന്നരുടെ സമ്പത്ത് ചെറുതാക്കാന്‍ വേണ്ടി താങ്കളുടെ ഉപഭോഗം കുറക്കുക. ഒരിക്കലും സിനിമക്കും/സംഗീതത്തിനും വേണ്ടി പണം മുടക്കാതിരിക്കുക. വിനോദം ജനങ്ങളുടെ സ്വന്തമാണ്. അത് സൗജന്യവും സ്വതന്ത്രവും ആക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
വളരെ നല്ല കാഴ്ചപ്പാട് നല്‍കുന്ന കുറിപ്പ്. carbon foot print എന്ന പ്രയോഗത്തിന് കാര്‍ബണ്‍ പാദമുദ്ര എന്ന് നല്‍കിയ വിവര്‍ത്തനത്തില്‍ മാത്രം എന്തോ പന്ത്കേട്… ആശംസകള്‍.
എനിക്കും അങ്ങനെ തോന്നി. അതുകൊണ്ടാണ് എപ്പോഴും ബ്രാക്കറ്റില്‍ carbon foot print എന്നുകൂടി കൊടുക്കുന്നത്. ആധികാരികമായി മലയാളത്തില്‍ അതിന് വേറൊരു വാക്കില്ല.
വിദഗ്ദ്ധര്‍ അത് കണ്ടെത്തും വരെ കാത്തിരിക്കാം 🙂
carbon footprint-നെ പറ്റിയുള്ള ആശങ്കകള്‍ നല്ലത് തന്നെ… സിനിമക്കും സംഗീതത്തിനും പണം മുടക്കാതിരിക്കുന്നത് പ്രായോഗികമല്ല.
“വിനോദം ജനങ്ങളുടെ സ്വന്തമാണ്. അത് സൗജന്യവും സ്വതന്ത്രവും ആക്കുക.” എന്ന ആഹ്വാനത്തിനെ കുറഞ്ഞ പക്ഷം അസംബന്ധം എന്നെങ്കിലും വിളിക്കാതെ വയ്യ. ഈ വരികള്‍ വായിച്ച് കഴിയുമ്പോള്‍ താങ്കളുടെ യഥാര്‍ത്ഥപ്രശ്നം സെലിബ്രിറ്റികള്‍ മലിനീകരണം വര്‍ദ്ധിപ്പിക്കുന്നതാണോ അതോ അവര്‍ ഒരുപാട് പണമുണ്ടാക്കുന്നതാണോ എന്ന് വരെ തോന്നിപ്പോകുന്നു.
നാളെ മുതല്‍ യേശുദാസ് ഫ്രീയായി ഗാനമേള നടത്തണമായിരിക്കും. തിയേറ്ററുകള്‍ ഓസിന് സിനിമ കാണിക്കണമായിരിക്കും.
2003 മുതല്‍ സംഗീതം സ്വതന്ത്രമായത് ഈ ലിങ്കില്‍ പൃഅയുന്നു: https://mljagadees.wordpress.com/2009/03/01/freeing-entertainment-jamendo-and-magnatune/
എന്നു മുതല്‍ക്കാണ് വിനോദം ഒരു വില്‍പ്പന ചരക്കായത്?
തോമസ് അല്‍വാ എഡിസണ്‍ ശബ്ദവും ചിത്രവും ലേഖനം ചെയ്തുവെക്കാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് വിനോദം ഇല്ലായിരുന്നോ? താങ്കളുടെ ചോദ്യം വലിയൊരു പ്രശ്നത്തിലേക്കാണ് വിരള്‍ ചൂണ്ടുന്നത്. അതിനേക്കുറിച്ച് ഒരു പോസ്റ്റ് എഴുതും വരെ ഈ ലിങ്കിലുള്ള കാര്യങ്ങള്‍ വാക്കിക്കാന്‍ ശ്രമിക്കുക. http://www.gnu.org/philosophy/philosophy.html
യഥാര്‍ത്ഥപ്രശ്നം, നാം നമ്മുടെ ഉപഭോഗം കുറക്കുന്നില്ല എന്നതാണ്.
The word ‘free’ in free software stands for freedom and not the price (as in free press, not free beer) എന്ന് അവര്‍ അവിടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. You can always modify and sell a copy of “free software” that u got for free. You can charge for the value addition that u have brought in.
പണ്ട് കാലത്ത് വിനോദം വില്‍പനച്ചരക്കായിരുന്നില്ല; പക്ഷേ അത് സമൂഹത്തിന്റെ മേലേക്കിടയിലുള്ള ഒരു വിഭാഗത്തിന് മാത്രമേ പ്രാപ്യമായിരുന്നുള്ളൂ. അവര്‍ ടിക്കറ്റെടുത്തല്ല്ല നൃത്തം കണ്ടിരുന്നത്, പക്ഷേ നൃത്തം ഇഷ്ടപ്പെട്ടാല്‍ കരമൊഴിവാക്കി ഭൂമി കൊടുക്കുമായിരുന്നു; അല്ലെങ്കില്‍ പട്ടും വളയും കൊടുക്കുമായിരുന്നു – അന്ന് അതായിരുന്നു പ്രതിഫലം. ഇന്ന് വിനോദം കൂടുതല്‍ ജനകീയമായി, സ്വാഭാവികമായും വ്യാപാരവത്കരിക്കപ്പെടുകയും ചെയ്തു. കലാകാരന്‍മാര്‍ക്കും ജീവിച്ചല്ലേ പറ്റൂ.. അതിന് പണം തന്നെ വേണ്ടേ…
താങ്കളുടെ ലേഖനത്തിന്റെ മുഖ്യവിഷയം ഇതല്ലാത്തത് കൊണ്ട് ഇതിനെ കുറിച്ച് കൂടുതല്‍ ഇവിടെ പറയുന്നതില്‍ കാര്യമില്ല.
മലിനീകരണം തടയേണ്ടത് തന്നെയാണ്. പക്ഷേ കുറച്ച് പേര്‍ ജെറ്റ് ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന മലിനീകരണത്തെ ഉയര്‍ത്തിക്കാട്ടുന്നത് സെലിബ്രിറ്റികളെ കുറ്റം പറയുമ്പോള്‍ കിട്ടുന്ന ജനശ്രദ്ധക്ക് വേണ്ടിയല്ലേ എന്ന് സംശയിച്ച് പോകുന്നു. ഇവരുടെ ഉപയോഗമാണോ യഥാര്‍ത്ഥപ്രശ്നം? അത് അത്ര വലിയ ഒരു ഘടകമാണോ?
കുറച്ച് പേര്‍ മാത്രമാണൊ? നമ്മുടെ നാട്ടില്‍ കുറവായിരിക്കും. എന്നാല്‍ സമ്പന്ന രാജ്യങ്ങളില്‍ ഇത് വളരെ അധികമാണ്. ഉദാഹരണത്തിന് അമേരിക്കയില്‍ ഒരു കായിക വിനോസമായ സൂപ്പര്‍ബോള്‍ന് പോകുന്ന സ്വകാര്യ ജറ്റുകളേക്കുറിച്ച് ഒരു പോസ്റ്റ് ഉണ്ടായിരുന്നു.
https://mljagadees.wordpress.com/2008/01/31/super-bowl-a-greenhouse-gastravaganza/
താമസിയാതെ നമ്മുടെ സെലിബ്രിറ്റികളും അത് അനുകരിക്കും.
മഡോണയുടെ കാര്യം തെന്നെ നോക്കൂ. ശരാശരി ബ്രിട്ടീഷുകാരേക്കാള്‍ 100 മടങ്ങ് കൂതലാണ് അവളുടെ carbon foot print. അങ്ങനെയെങ്കില്‍ ശരാശരി ഏഷ്യക്കാരനേയോ ആഫ്രിക്കക്കാരനേ അപേക്ഷിച്ചോ അവളുടെ carbon foot print എത്ര മടങ്ങായിരിക്കും? എല്ലാവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കണം. പ്രകൃതി വിഭവങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ശക്തിയും ബുദ്ധിയും ഉപയോഗിച്ച് അത് മറ്റുള്ളവരില്‍ നിന്ന് തട്ടിയെടുക്കുന്നത് കാടത്തമാണ്.
കൂടാതെ ഈ സിലിബ്രിറ്റികള്‍ ധാരാളമാളുകളുടെ role-model ആണ്. അവര്‍ ഈ സമ്പന്നരെ അനുകരിക്കുന്നത് വഴി അവരും അവരാലാകുന്ന വിധം മലിനീകരണം കൂട്ടുകയാണ് ചെയ്യുന്നത്. സെലിബ്രിറ്റി ആകാന്‍ പറ്റിയില്ലെങ്കിലും സിലിബ്രിറ്റികള്‍ ചെയ്യുന്നതുപോലൊക്കെ ചെയ്ത് മാനസിക സംതൃപ്തി അടയുകയാണ് അവര്‍.
ഓരോ മിനിറ്റിലും ഗ്രീന്‍ ലാന്റില്‍ ഐസ് ഉരുകുന്നത് പ്രസിദ്ധീകരിക്കുന്ന ഒരു വെബ് സൈറ്റ് ഉണ്ട്. വളരെയേറെ ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഇത്. എന്നാല്‍ ഇപ്പോഴും അതിനെ ചെറുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ആരും കാണിക്കുന്നില്ല.
ജനശ്രദ്ധയുടെ കാര്യമാണെങ്കില്‍ തീര്‍ച്ചയായും ജനശ്രദ്ധ വേണം. 1984 ല്‍ പരിസ്ഥിതി പ്രവര്‍ത്തനം തുടങ്ങിയ ഒരു സുഹൃത്ത് അക്കാലത്ത് ആളുകളുടേയും മാധ്യങ്ങളുടേയും അവഗണനയേക്കുറിച്ച് പറഞ്ഞിരുന്നു. ഇന്ന് മാദ്ധ്യങ്ങള്‍ അത്തരം വാര്‍ത്തകള്‍ ചെറിയ അക്ഷരത്തിലാണെങ്കിലും പറയാന്‍ ബാധ്യസ്ഥരായിരിക്കുന്നു. ഇതും പോരാ 700 കോടി ജനങ്ങളും അത് ഒന്നാമത്തെ പ്രശ്നമായി കണ്ട് പ്രവര്‍ത്തിക്കാണം.
കാക്കരശിനാടകം, കുത്തിയോട്ടം എന്ന് തുടങ്ങി ഒരുപാട് കലാരൂപങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നി. പാടത്തും മറ്റ് പണിയിടങ്ങളിലും പണിയെടുക്കുമ്പോള്‍ പാടുന്ന പാട്ടുകള്‍ തുടങ്ങി എത്രയൊക്കെ. ആരുടേയും പട്ടും വളയും വാങ്ങാനല്ല അവര്‍ അത് ചെയ്തിരുന്നത്. ജനങ്ങള്‍ അതില്‍ പങ്കെടുക്കുകയും ആസ്വദിക്കുകയും ചെയ്തിരിന്നു. സമ്പന്നര്‍ക്ക് മാത്രമല്ല വിനോദങ്ങള്‍ ഉണ്ടായിരുന്നത്. കൂടുതല്‍ ആളുകള്‍ ആസ്വദിച്ചിരുന്നത് നാടന്‍ കലാരൂപങ്ങള്‍ തന്നെയാണ്.
എന്നാല്‍ വിനോദ മാര്‍ഗ്ഗം, എവിടെയും പോലീസിന്റെ സഹായത്തോടെ ഇടിച്ച് കേറി പണം പിടിച്ചു പറിക്കാനുള്ള് ലൈസന്‍സ് ആകരുത്. കൃഷിക്കാരന്‍ ആത്മഹത്യ ചെയ്യുന്ന നാട്ടിലാണ് ഇതെന്ന് ഓര്‍ക്കുക.
വേറൊരു പോസ്റ്റില്‍ ഇത് ചര്‍ച്ച ചെയ്യാം.