ഫോസില്‍ ഇന്ധന സബ്സിഡി നിര്‍ത്തലാക്കുക

ലോകം മൊത്തം ഫോസില്‍ ഇന്ധന ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി $30,000 കോടിയിലധികം ഡോളറാണ് പ്രതി വര്‍ഷം സബ്സിഡി നല്‍കുന്നത്.

ദാരിദ്രത്തിനുള്ള പരിഹാരം എന്ന പോരിലാണ് ഇത് നല്‍കി വരുന്നത്. എന്നാല്‍ ഈ തട്ടിപ്പിന് പിന്നില്‍ വലിയൊരു സത്യം ഉണ്ട്. വികസ്വര രാഷ്ട്രങ്ങളെ ഫോസില്‍ ഇന്ധനങ്ങള്‍ക്കടിമപ്പെട്ടുള്ള വികസന പാത നിര്‍ബന്ധപൂര്‍‌വ്വം സ്വീകരിപ്പുക്കുക. ഊര്‍ജ്ജ ദാരിദ്യം എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇന്ധന സബ്സിഡി എന്നത് ഒരു പരിഹാരമല്ല. ഊര്‍ജ്ജ സമ്പന്നമായ രാജ്യങ്ങളിലും സബ്സിഡി വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കാം.

നൈജീരിയയില്‍ അത് പ്രാദേശിക എണ്ണ ശുദ്ധീകരണത്തെ തുരങ്കം വെക്കുകയും എണ്ണ രാജ്യത്തിന് പുറത്തേക്ക് കള്ളക്കടത്ത് നടത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് ആഫ്രിക്കയിലെ ഒരു വലിയ എണ്ണ ഉത്പാദന രാജ്യത്തെ ശുദ്ധീകരച്ച എണ്ണയുടെ (പെട്രോള്‍, ഡീസല്‍ തുടങ്ങിയവ) ഇറക്കുമതിക്കാരാക്കി. പ്രാദേശിക ഉപഭോഗത്തിന്റെ 75% പെട്രോളും നൈജീരിയ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നു. അതിന്റെ വില കുറക്കുന്നതിന് അവര്‍ ശതകോടിക്കണക്കിന് naira (100 naira = $1 അമേരിക്കന്‍ ഡോളര്‍) സബ്സിഡി നല്‍കുന്നു.

റഷ്യയില്‍ കുറഞ്ഞ എണ്ണ വില inefficient ഉപയോഗത്തിന് കാരണമാകുന്നു. അതുമൂലം അവര്‍ക്ക് കയറ്റുമതി ചെയ്യാനാവുന്ന എണ്ണയുടെ അളവ് കുറയുന്നു. കൂടോതെ പുതിയ ഉത്പാദനത്തിന് വേണ്ട പണവും.

എണ്ണ സബ്സിഡി എടുത്തുകളഞ്ഞാല്‍ ഗണകരമായ കാര്യങ്ങളുണ്ട്. അത് efficient ആയ ഉപയോഗത്തിന് സഹായിക്കും. തന്‍മൂലം runaway global warming ന്റെ സാദ്ധ്യത കുറക്കാന്‍ കഴിയും. കാര്‍ബണ്‍ വിലകൂടി നിശ്ചയിച്ചാല്‍ കുറവ് എണ്ണ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ലാഭിക്കാന്‍ കഴിയും. അതുമൂലമുണ്ടാകുന്ന short-term വേദന ഭാവിയില്‍ മനുഷ്യ വംശത്തിന് ഗുണകരമായിരിക്കും.

എണ്ണ സബ്സിഡി ഇല്ലാതാക്കുന്നത് വോട്ടുനേടാന്‍ കഴിയുന്ന പരിപാടി അല്ലായിരിക്കാം. എന്നാല്‍ പ്രതി വര്‍ഷം ലാഭിക്കപ്പെടുന്ന $30,000 കോടി ഡോളര്‍ പാവപ്പെട്ടവരെ സഹായിക്കാനുപയോഗിക്കാം.

ലോകത്തിന് ശരിക്കും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ വികസിത, വികസ്വര രാജ്യങ്ങളില്‍ അതിന്റെ സബ്സിഡി ഇല്ലാതാക്കുക എന്നതാണ് ആദ്യ പടി.

– from ft.com

$30,000 കോടി ഡോളര്‍ പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപിച്ചാല്‍ എത്രമാത്രം സുസ്ഥിരമായ ഊര്‍ജ്ജ സുരക്ഷിതത്വം നമുക്ക് നേടാനാവും. അതുമൂലം എത്രയേറെ തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനാകും. അതുകൊണ്ടുതന്നെ ദാരിദ്യം ഒരുപാട് ഇല്ലായ്മ ചെയ്യാന്‍ കഴിയും.

ഇന്‍ഡ്യയില്‍ ഇടതു പക്ഷം എണ്ണ സബ്സിഡിക്കായി നടത്തുന്ന സമരങ്ങള്‍ നിര്‍ത്തലാക്കുക.

ഒരു അഭിപ്രായം ഇടൂ