പുത്തന്‍ “കോളനി” കാല എണ്ണ ചൂഷണം തുടങ്ങി

ബ്രിട്ടീഷ് സൈന്യം പിന്‍വാങ്ങിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് എണ്ണ കച്ചവടക്കാര്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇറാഖിലെ ഏറ്റവും വലിയ എണ്ണപ്പാടമായ Rumaila നിയന്ത്രിക്കുന്നത് BPയുടെ ആള്‍ക്കാരാണ്.

2003 ലെ കടന്നുകയറ്റത്തിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കരാറാണത്. രാജ്യത്തെ 99.5% എണ്ണ നിക്ഷേപത്തിന്റെ നിയന്ത്രണം 1961 ല്‍ ഇറാഖ് Law 80 എന്ന നിയമം പാസാക്കി BP പോലുള്ള അന്തര്‍ ദേശീയ എണ്ണ കമ്പനികളില്‍ നിന്നും സ്വന്തമാക്കിയതായിരുന്നു. ആ നിയമത്തെ സ്വയം പ്രതിരോധമായാണ് ഇറാഖ് കണക്കാക്കുന്നത്.

ഒരു ദശാബ്ദത്തിന് ശേഷം 1972 ല്‍ ഇറാഖ് രാജ്യത്തെ എണ്ണ വ്യവസായം ദേശസാത്കരിച്ചു. “കൊള്ളയും കുത്തക എണ്ണക്കമ്പനികളുടെ ചൂഷണവും” കാരണം എണ്ണവ്യവസായം ദുര്‍ബലും വളര്‍ച്ചയില്ലാത്തതും പിന്നോട്ട് പോകുന്നതുമാകയാലാണ് അത്തരമൊരു തീരുമാനം അവര്‍ എടുത്തത്.

അക്കാരണത്താലാണ് എണ്ണക്കമ്പനികള്‍ ഇറാഖിനെ ആക്രമിച്ചത്. എന്നാല്‍ Rumaila യെ BP ഏറ്റെടുത്തത് ജനങ്ങളില്‍ എതിര്‍പ്പുണ്ടാക്കിയിരിക്കുകയാണ്. “പ്രാദേശിക രാഷ്ട്രീയക്കാര്‍ രാജ്യത്തിന്റെ കോളനികാല ദുരന്തങ്ങളെ ഇപ്പോഴും ഓര്‍ക്കുന്നു” എന്ന് Times ല്‍ വന്ന ലേഖനത്തില്‍ പറയുന്നു.

ആ കരാര്‍ നിയമവിരുദ്ധമാണെന്നാണ് മിക്ക ഇറാഖി MP മാരും പറയുന്നത്. ഭരണഘടന അവര്‍ക്ക് ഒരു എണ്ണ മന്ത്രിയെ അല്ല പകരം രാജ്യത്തിന്റെ വിപുലമായ വിഭവങ്ങളിലെ അവസാന വാക്കാണ് തരേണ്ടത്.

പക്ഷേ അതൊന്നും BP ക്ക് ബാധകമല്ല. ഇനി Rumaila പാടം BP ഇനി വികസിപ്പിക്കും. അവിടെ 1700 കോടി ബാരല്‍ എണ്ണയുണ്ടെന്ന് കണക്കാക്കുന്നു. ചൈനയുടെ CNPC കമ്പനിയും അവിടെ പ്രവര്‍ത്തിക്കുന്നു.

ബ്രിട്ടീഷ് അംബാസിഡര്‍ ആയ Christopher Prentice ന് BPയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന പ്രതിഷേധ കത്ത് ഇറാഖിലെ പല MP മാരും നല്‍കി.

“എണ്ണ മന്ത്രാലയവുമായി BP നടത്തിയ കരാര്‍ ഭരണഘടനാവിരുദ്ധമാണ്,” എന്ന് oil and gas committee സെക്രട്ടറിയായ Jabir Khalifa Jabir പറഞ്ഞു.

ഈ വിമര്‍ശനങ്ങള്‍ക്കിടയില്‍ ഇറാഖിലെ സര്‍ക്കാര്‍ കരാര്‍ മുന്നോട്ട് കൊണ്ടുപോകുകയാണ്. Zubair പാടം വികസിപ്പിക്കാനുള്ള പുതിയ കരാര്‍ ENIക്ക് നല്‍കാന്‍ പോകുന്നു.

Iraqi Oil Minister Hussain al-Shahristani, has hailed the ENI deal as significant.”Today, Iraq made a big leap on the way to develop its oil industry,” said al-Shahristani. “We are happy with this progress and the achievement.” Shahristani also promised “more good news in the coming days that will “put Iraq on the international oil map.”

BPയുടെ കരാറിനെക്കുറിച്ച് വലിയ പ്രതിഷേധമുണ്ട്. Times ല്‍ വന്ന ഒരി പ്രതികരണം. ഒരാള്‍ ഇങ്ങനെയെഴുതി.: “എല്ലാവരും എന്തുകൊണ്ട് ഇതില്‍ അത്ഭുതപ്പെടുന്നു? കാരണം ഇതാദ്യമായാണ് ഇറാഖ് ആക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തുവന്നത്,” വേറൊരാള്‍ ഇങ്ങനെയെഴുതി “എല്ലാ ജനത്തിനും സമാധാനവും നന്മയും ജനാധിപത്യവും എത്തിക്കാനെന്ന പേരില്‍ ബ്രിട്ടണ്‍ ഇറാഖ് കീഴ്പെടുത്തി.”

— സ്രോതസ്സ് priceofoil.org

എണ്ണയുടെ ഉപയോഗം കുറക്കൂ. പൊതു ഗതാഗതവും വൈദ്യുത വാഹനവും ഉപയോഗിക്കൂ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )