കമ്പോള സ്ത്രീ വിമോചന വാദം

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ല.

പിന്നേ ആരു പറഞ്ഞു? ഇക്കാലത്ത് സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം എന്താണ്? കാര്‍, ബൈക്ക്, ലോറി, ബസ്, വിമാനം തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കും, കുടുംബ ഭരണം തൊട്ട് രാജ്യഭരണം കോര്‍പ്പറേറ്റ് ഭരണം വരെ ചെയ്യും, ശൂന്യാകാശത്ത് പറന്നു നടക്കും, അദ്ധ്യാപകവൃത്തി മുതല്‍ ഐറ്റി കമ്പനി ഉദ്യോഗസ്ഥകളായിയും വിലസും. കോടിക്കണക്കിന് ആരാധകരും കോടിക്കണക്കിന് സമ്പത്തുമുള്ള താരറാണിമാര്‍, അവര്‍ക്കൊപ്പം എത്തുന്ന ചാനല്‍ റാണിമാരും. അങ്ങനെ എന്തു കാര്യത്തിലാണ് അവര്‍ പിന്നിലെന്നാകുന്നത്.

ചാനലുകളും പത്രങ്ങളും ജീവിത വിജയം നേടി സ്ത്രീകളുടെ അപദാനം പാടി പുകഴ്ത്തുന്നത് സാധാരണ കാഴ്ച്ചയാണ്. എന്നാല്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സമൂഹത്തിലെ പുരുഷ വര്‍ഗ്ഗം സ്ത്രീകളെ ആക്രമിച്ച് അസ്വാതന്ത്ര്യം ഉണ്ടാക്കുന്നു എന്ന ഒരു പ്രശ്നമേയുള്ള. എവിടുന്നു വന്നു ഈ വൃത്തികെട്ട ഓട്ടോക്കാര്‍, കൂലിപ്പണിക്കാര്‍, കുറേ വെള്ള കോളര്‍ പണിക്കാരും. ആഭാസന്‍മാരാണവര്‍. സ്ത്രീകളെ ബഹുമാനിക്കാത്തവര്‍. ഇവറ്റകളെ ഇല്ലാതാക്കിയാല്‍ സ്ത്രീക്ക് പരമ സ്വാതന്ത്ര്യത്തോടെ സ്വതന്ത്ര കമ്പോളത്തില്‍ ജീവിക്കാം.

ഇതാണ് മിക്ക ഫെമിനിസറ്റുകളുടേയും വനിതാ സംഘടനകളുടേയും ചിന്താഗതി.

സൂഷ്മമായി നോക്കിയാല്‍ മുതലാളിത്തം തരുന്ന ഉത്പന്നങ്ങളും സേവനങ്ങളും സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ സ്വാതന്ത്ര്യം നല്‍കണമെന്നതാണ് അതിന്റെ അടിസ്ഥാനം. ഇതാണ് കമ്പോള സ്ത്രീ വിമോചന വാദം. ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകളേകൂടി സാമ്പത്തിക രംഗത്തിന്റെ ഭാഗമാക്കിയാല്‍ അവര്‍ക്ക് ലാഭം കൂടും. അതുകൊണ്ട് ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാന്‍ കപട ‘സ്ത്രീ വിമോചന’ വേഷം കെട്ടുന്നത്. നിര്‍ഭാഗ്യവശാല്‍ വലിയൊരു കൂട്ടം സ്ത്രീകളും സ്ത്രീ സംഘടകളും ഇവര്‍ക്കൊപ്പം ചേര്‍ന്ന് അടിസ്ഥാന പ്രശ്നങ്ങളെ മറച്ചുവെക്കുന്നു. മാധ്യമങ്ങളുടെ കാര്യം പ്രത്യേകം പറയേണ്ടല്ലോ. മൂലധനത്തിന്റെ വിശ്വസ്ഥ ചെരുപ്പ് നക്കികളാണല്ലോ അവര്‍.

ഉത്പന്നങ്ങളുപയോഗിച്ച് സ്വതന്ത്രരാകാന്‍ അവര്‍ നിരന്തരം പ്രചരിപ്പിക്കുന്നു. ഉദാഹരണത്തിന് പുകവലി. വികസിത രാജ്യങ്ങളില്‍ കഴിഞ്ഞ ദശാബ്ദം വരെ ജനങ്ങള്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ വിലയ തോതില്‍ പുകവലിക്കുന്നവരായിരുന്നു. പുക വലിച്ച് വിട്ട് സ്ത്രീകള്‍ അവരുടെ സ്വാതന്ത്ര്യം ആഘോഷിച്ചിരുന്നു. നമ്മുടെ നാട്ടിലും കുട്ടികള്‍ സ്കൂള്‍ വിട്ട് കോളേജിലെത്തിയ സ്വാതന്ത്യം ആഘോഷിച്ചിരുന്നത് പുകവലിച്ചാണ്. [ഇപ്പോള്‍ അത് മാറി. പത്തുവയസുകാരനും എന്തും ചെയ്യും.] എന്നാല്‍ സമ്പന്ന വിദേശ രാജ്യങ്ങളിലെ ജനങ്ങള്‍ പുകയില കമ്പനികളുടെ ലോബീയിങ്ങ് തകര്‍ത്ത് സത്യം മനസിലാക്കുകയും വന്‍തോതില്‍ പുകവലി ഉപേക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് പുകയില കമ്പനികളുടെ ലാഭം കുറയുന്നു.

സിനിമാ നടി ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ 10 സിഗററ്റ് വലിച്ച് പുകവലിക്കാന്‍ പരിശീലിച്ചെന്നെന്നും പിന്നീട് പുകവലി അഭിനയം സംവിധായകന് തൃപ്തിയായെന്നും വാര്‍ത്തയായി. സിനിമയില്‍ കാണിക്കുന്നതിന് പോരാത്തതിന് നടിയുടെ ത്യാഗവും പുകവലി പ്രചരണമായി. 50 കോടി സ്ത്രീകളില്‍ കാല്‍ഭാഗത്തെയെങ്കിലും പുകവലിക്കാരാക്കിയാല്‍ പുകയില കമ്പനികള്‍ക്ക് എത്ര ലാഭമാകും കൂടുക. [പുകവലിയെക്കുറിച്ചൊരു ലേഖനം(തമാശ)]സിനിമയും, മാധ്യമങ്ങളുമൊക്കെ അതിന് കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യം എന്നാല്‍ അവരുടെ ലാഭമാണ്. സ്ത്രീകളാണല്ലോ സ്വാതന്ത്ര്യം കുറച്ച് അനുഭവിക്കുന്നത്. അതുകൊണ്ട് മുതലാളി അവളുടെ പക്ഷം ചേരുന്നു. എന്താ സ്ത്രീകള്‍ക്ക് അത് ചെയ്താല്‍, ഇത് ചെയ്താല്‍ എന്ന ചോദ്യം വരുന്നത് ആ വശത്തുനിന്നാണ് എന്ന് തിരിച്ചറിയുക. അതല്ല യഥാര്‍ത്ഥ സ്ത്രീ പ്രശ്നം.

ആദ്യത്തെ ചൂഷണ വ്യവസ്ഥയാണ് സ്ത്രീകളുടെ അടിമത്തം. എന്നാല്‍ സ്ത്രീക്ക് ഏതെങ്കിലുമൊരു ഉത്പന്നമോ സേവനമോ ഉപയോഗിക്കുന്നതിലൂടെ സ്വതന്ത്രമാകാമെന്ന് പ്രചാരവേലക്കാരെ കൊണ്ട് നിരന്തരം പ്രചരിപ്പിക്കുമ്പോള്‍ നാം സ്വാതന്ത്ര്യത്തെ വിലക്ക് വാങ്ങാവുന്ന ഒരു ഉപഭോഗവസ്തുവായി കാണാന്‍ നിര്‍ബന്ധിതരാകുന്നു. ആ ഉത്പന്നം ഉപയോഗിക്കുകവഴി കിട്ടുന്ന ആത്മസംതൃപ്തിയെ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കുന്നു. കൂട്ടത്തില്‍ അതേ ചൂഷണ വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആയുധങ്ങള്‍ അവര്‍ക്ക് നാം നല്‍കുകയാണ്.

സ്ത്രീ സ്വാതന്ത്ര്യമെന്നാല്‍ അടിമത്തത്തില്‍ നിന്നുള്ള മോചനമാണ്. അടിമത്തത്തില്‍ നിന്നുള്ള മോചനമെന്നാല്‍ ചൂഷണത്തില്‍ നിന്നുള്ള മോചനവും. അതായത് എല്ലാത്തരത്തിലുമുള്ള ചൂഷണ വ്യവസ്ഥകള്‍ ഇല്ലാതാകണം. അത് വ്യക്തമാക്കി പ്രശ്നം തുറന്നു പറയാത്ത സ്ത്രീ പക്ഷ വിമോചന പ്രതികരണങ്ങളെല്ലാം ഉപരിപ്ലവമായ കമ്പോള സ്ത്രീ വിമോചന വാദമാണ്. അതുപോലെ ഈ വ്യവസ്ഥയില്‍ എന്തും ചെയ്യാന്‍ കഴിയുകയും, ജീവിത വിജയം നേടുകയും ചെയ്ത സ്ത്രീകള്‍ പ്രതിനിധാനം ചെയ്യുന്നത് പുരുഷാധിപത്യത്തെ തന്നെയാണ്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

20 thoughts on “കമ്പോള സ്ത്രീ വിമോചന വാദം

  1. അവരാവശ്യപ്പെടുന്ന സ്വാതന്ത്ര്യം അവർക്ക് അനുവദിക്കാനെന്താണിത്ര മടി? അതിന്റെ ഗുണഭോക്താക്കളും,ഇരകളുമെല്ലാം അവർ തന്നെയായിരിക്കുമല്ലോ? നമുക്ക് മറ്റെന്തെങ്കിലും ചർച്ച ചെയ്യാൻ അവസരം കിട്ടുകയും ചെയ്യും. മോഹപ്പക്ഷി എന്ന ബ്ലോഗിൽ ഇത്തരമൊരു പോസ്റ്റിന് ഒരഭിപ്രായം പറഞ്ഞതിന് ബ്ലോഗർ എന്നെ തിന്നാൻ വന്നില്ലെന്ന് മാത്രം. അത്രക്ക് ദേഷ്യപ്പെട്ടു.സ്ത്രീകളുടെ കാര്യം നോക്കാൻ അവർക്കറിയാമത്രേ. പിന്നെന്തിനു ടെൻഷൻ?

  2. What you said is true. I fully upheld your views. However the freedom of women from men dominated society can be achieved by the agitation of women against all sorts of exploitation. It has to be considered as a part of social revolution and it accelerate the overall social revolution.A single fire stick can contribute to the formation of fire. We can not believe the present political wisdom to get into the social revolution but agitation of women for small things will find a place in the negation of our present social system which is most adversely affect the social position of the women.

    Vidyasagar

    1. താങ്കള്‍ പറയുന്ന ചെറു പ്രതിക്ഷേധങ്ങള്‍ മിക്കവയും ക്രമസമാധാന പ്രശ്നമാണ്. അതില്‍ ഒരു സ്ത്രീപക്ഷവുമില്ല. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ​ണം സ്ത്രീ പ്രശ്നമാണോ

      ബോധപൂര്‍വ്വമല്ലാത്ത, യഥാര്‍ത്ഥ പ്രശ്നങ്ങളെ നേരിട്ടത്ത, അടിത്തറയില്ലാത്ത എല്ലാ സമരങ്ങളും പരാജയമായിരിക്കും. ശരിക്കും അത് പ്രതി-സമരങ്ങളാണ്. മനുഷ്യ ചരിത്രം മുഴുവന്‍ അതിനുദാഹരണങ്ങളാണ്.

      അവിടെയാണ് ഈ സ്ത്രീപക്ഷ വാദികള്‍ പരാജയപ്പെടുന്നത്. ഒരു തരത്തില്‍ അവര്‍ വ്യവസ്ഥയുടെ പരിപാലനമാണ് ചെയ്യുന്നത്.

      1. you are correct but my question is man and women are two creatures of earth and why all of us discussing about getting liberty to women form man.who is this man to allow liberty to her.is all the liberty is with him?is there a need of fight against man for changing society having male centred setup.the fight should be done to the whole society including men and women for the liberation of both men and women .the fight should be against the corporate world.

        1. You are partially correct. Present day feminism basically intended to create market and thereby increase the profit of capitalist. A keen observation of the rules and regulations which we formulate with an intention to protect women is actually against the objective of gender justice. On the one side we need protection and other need equality. Moreover, almost all the discussions are keeping female as body not with spirit inside. I consider the route cause of gender difference and gendered roles are related with the biology. The most valuable asset, human resource, is produced and nurtured by female and this role should be identified and considered as an asset creation process of female by the society. Without identifying the basic issue related to this non-substitutable role of female , all the discussions are meaning less. Each and every society will reach a most suitable equilibrium position and if we want to create another equilibrium,the social circumstances should be changed. If it is not changing automatically, deliberate attempts should be there to change the social condition. This fight actually will be meaningful, if we identify the actual cause. The present day feminist talks are peripheral and it will be going to create long run negative impact through creating insecurity feeling in the minds of male and female due to their artificial separation.

        2. @ viji:
          പുരുഷനില്‍ നിന്നല്ല സ്വാതന്ത്ര്യം നേടേണ്ടത്. പകരം അറിവില്ലായ്മയില്‍ നിന്നും ചൂഷണത്തില്‍ നിന്നുമൊക്കെയാണ്.
          @ mallika:
          ജീവശാസ്ത്രപരമായ സ്ത്രീയുടെ നിലയെക്കുറിച്ച് ആര്‍ക്കും ഒരു അഭിപ്രായ വ്യത്യാസവുമില്ല. പക്ഷേ അതിന്റെ അടിസ്ഥാത്തില്‍ പ്രത്യേഗ പരിഗണന നല്‍കണമെന്ന് നമുക്ക് ആവശ്യപ്പെടാനാവില്ല.
          സമൂഹം എന്നത് നാം കൃത്രിമമായി നിര്‍മ്മിച്ചതാണ്. അതുകൊണ്ട് അതിന്റെ equilibrium വും കൃത്രിമമാണ്. അധികാരികളുടെ(മൂലധനം) സൗകര്യം മാത്രമാണ് അതിന്റെ ആധാരം. അത് മാറി ജനങ്ങളുടേതാകാന്‍ വലിയ മാറ്റങ്ങള്‍ വേണം. താങ്കള്‍ പറഞ്ഞതുപോലെ ആ ലക്ഷ്യത്തിലേക്കുള്ള നീക്കമാണ് ശരിയായ സ്ത്രീ വിമോചനം.

        3. Strongest will survive, the is the rule of nature. But still as we are all social animals, we must take care of our counterparts. Men & Women are made for certain purposes. Deviating from their basic duty is actually against the nature. These basic duties cannot be interchange among men and women.So stay there where u are and help each other to enhance each other capability.

          1. Strongest will survive എന്നത് കാട്ടാള മുതലാളിത്തത്തിന്റെ നിയമമാണ്. പ്രകൃതിയുടേതല്ല. അങ്ങനെയായിരുന്നെങ്കില്‍ പ്രകൃതിയില്‍ ഏറ്റവും ശക്തരായ ഒരു തരം ജീവി മാത്രമേ കാണൂ. പക്ഷേ അങ്ങനെയല്ലല്ലോ ഇതുവരെ.

            പരസ്പരം സഹകരിക്കുന്നവരുടെ വിജയമാണ് പ്രകൃതി നിയമം.

  3. Sthrreekalute karyam sthreekal nokkikkollumennu parayunnathum kampolam avasyappedunna “sthreevimochanavum” yathartha vimochanam agrahikkunnavarude chintha gathiyalla.
    avar sthreeye veendum nilanilkkunna vyavasthithiyute bhagamakki nirthan agrahikkunnavaranu.
    swantham kudumbathil ninnu pithavinteyum sahodaranteyum bharthavinteyum makkaludeyum sahakaranathode arambhikkunna sthree swathanthrya prasthanam samooham mothamayi ettedukkumpol mathrame yatharthathil sthree vimochithayakukayullu.
    sthreeye oppam kondunadannu samoohathile ella pravarthanangalilum bhagabhakkakkan visammathikkunna purusha kendrrekruthamaya ippozhathe vyvastha matti theerkkunnathinu ella pothu pravarthakarum munpottu varanam. kutumbathil ninnumakatte thudakkam

    KRISHNANKUTTY

  4. Jagdish,
    It is really good. I accept your views. We are really beating around the bush talking about different types of “exploitation” and not accepting the fact that the “BIG” exploitation of the whole human being is taking place in the wide scenario under capitalism through market economy. we always talk about the symptoms of the disease and forget about the diseases per se. I strongly feel that the problem of women worldwide still are the question of mere existence. They try hard to live this life. Let all the “kochammas’ accept themselves as “workers” (whether inside the house or outside) Are they ready to call themselves working class? In Kerala the working class today is the poor migrant labourer from Bihar and Bengal. We, the Kerala people are great “business men” doing real estate business, vehicle agent, marriage broker, self finance college admission broker, agency which allots poor home nurses and domestic labourers. The so called “Adhwanam” has lost its credit. Only when we realise the value of “work” we will recover from this slavery.
    Media and channels highlight the “sexual exploitation’ as if women are simple prey and all they own is their “body”…….biological body. The power inside her is consciously hidden by the corporates and channels. (don’t mistake this “power” with “empowerment”, which is a world Bank terminology to which personally I have difference of opinion. I meant by power mere potential) The potential of the working class is underrated today. The day their potential is realised and accpeted , then only their slavery will come to an end.
    Jagdish, I went through your blog. there are very good articles. I don’t know who has send this Sthree vimochanam to my mail. send me other articles also. No woman is confined to woman issue, she is more interested in other issues also. Only in connection with “other issues” that women issues can be judged or analysed broadly.

  5. അടിമ സ്വതന്ത്ര്യം നേടിയത് കൂലിത്തൊഴിലാളിയായാണ്. മുതലാളിത്തവ്യവസ്തയില്‍ പുരുഷനേപ്പോലെ സ്ത്രീക്കും വ്യവസ്ഥ നല്കുന്ന “സ്വാതന്ത്ര്യ”മേയുണ്ടാവു. സാമൂഹ്യ ഉല്‍പ്പന്നമാണ് “വര്‍ഗ്ഗബോധമുള്ള തൊഴിലാളി”-സ്ത്രീക്കും പുരുഷനും ഒരു പൊലെ ബാധകമാണ്.കുഴപ്പം ആദ്യം സ്വതന്ത്രനായ (?) പുരുഷനാണ്.അവന്‍ മാറാതെ രക്ഷയില്ല! പടക്കം പൊട്ടിച്ച മൈതാനത്ത് പൊട്ടാത്ത പടക്കം പെറുക്കിനടക്കുന്ന കുട്ടിയേപ്പോലെ സ്വാതന്ത്ര്യദാഹികളായ സ്ത്രീകള്‍ കമ്പോളത്തില്‍ കയറിയിറങ്ങിയെന്നുവരും. വര്‍ഗ്ഗബോധത്തിന്‍റെ ചരട് നിറം കെടാതെയും വലിഞ്ഞുപോകാതെയും കരുതലോടെ നോക്കാന്‍ ആളുണ്ടോ ? ആണുണ്ടോ ? അതുത്ന്നെയാണ് പ്രശ്നം.

  6. pala stree vimojanaporttavem nilavilulla purushadipathya samuham nilanirthanulla safty valve samarangalane. stree vimojana porattam oru vargasamaramane. a vrgabothem millagil mnam oru muthalaliyakankazhiyathathil dukkikunnavanem anty muthalitharam kanikkanulla upakaranamayi streeya kanukayem cheyyunnu

  7. ബ്ലോഗും കമന്റുകളും എല്ലാം വായിച്ചെങ്കിലും യഥാർഥ സ്ത്രീ വിമോചനം എന്നതുകൊണ്ട് എന്താണ് എല്ലാവരും ഉദ്ദേശിക്കുന്നത് എന്ന് മാത്രം മനസ്സിലായില്ല.

    കമ്പോള വ്യവസ്ഥയിലെ ‘ചൂഷണ’ങ്ങളെയും ‘അസ്വാതന്ത്ര്യങ്ങളെ’യും ഒക്കെ കുറിച്ച് വ്യാകുലപ്പെടുന്നവർ വായിച്ചിരിക്കേണ്ടവയാണ് അമേരിക്കൻ എഴുത്തുകാരനായ Jamie Glazov പറഞ്ഞ ഈ വാക്കുകൾ:

    Another colleague of mine, with great moral indignation and personal angst, once complained to me about how we are being “attacked” by Pepsi commercials. “By trying to tell us that we are not cool if we don’t drink Pepsi,” he agonized, “the capitalist machinery practices the politics of exclusion. By trying to pretend it offers us choice, it actually negates choice.”

    My mom’s father was executed by the Soviet secret police. He did not have the luxury of being oppressed by Pepsi commercials.

    മുതലാളിത്തത്തിന്റെ കീഴിലെ ‘ചൂഷണങ്ങ’ളെക്കുറിച്ച് വിലപിക്കുന്നവരൊന്നും കമ്മ്യൂണിസത്തിന്റെ കീഴിൽ ജീവൻ വെടിയേണ്ടിവന്ന പത്തുകോടി മനുഷ്യ ജീവികളെ ഓർക്കാറില്ല.

  8. There is no such real liberation. It is relative. Female want to get liberation from all kinds of exploitations. Here also the problem emerges, what is exploitation?. All need to get satisfaction from this life, peace of mind and happiness. The way we get satisfaction and happiness differs from persons to person hence the meaning of freedom also differs. The actual exploitation according to me is, not providing equal opportunities to all. In this context, those who not get equal opportunity for education, health facilities, care ,affection, concern etc from their childhood-starting from womb is considered to be discrimination. In this world, due to so many reasons, females are not getting equal opportunities compared to their male counter parts. This should be avoided. Right to education covers children in between 6 to 14. But up to the age of six, starting from the moment when the life originates in the womb the brain development starts and ends. This period is really important. Moreover, this period is very important for a mother also,(female is concerned) they need special concern protection etc at least up to the end of breast feeding time. In Kerala, bringing up of children is a major problem where female compromise with male. And this is the main reason for female suppression. Educated females caged within house walls due to the responsibilities related with kids. Society can create sufficient infrastructure to help the female to come out from the cages. Male members are helpless in majority of the allegations raised against them. They are also playing withing the social value system like female. Democracy cannot be created within the existing family because, the families are not formulated according to democratic ways. ideological fight is the only way to move the society, that is missing in the present day social system.

    1. താങ്കള്‍ പറയുന്ന പ്രശ്നങ്ങള്‍ ജന ശ്രദ്ധയില്‍ കൊണ്ടവരുന്നതിനോടൊപ്പം, അവക്ക് കാരണമായ രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങളെ പുറത്തുകൊണ്ടുവരുകയും ചെയ്യണം. അല്ലെങ്കില്‍ അത് വെറും കമ്പോള സ്ത്രീ വിമോചന വാദമാണ്. അടിസ്ഥാന പ്രശ്നം അതാണ്. പാര്‍ശ്വഫലങ്ങളല്ല.

  9. സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കാന്‍ സ്ത്രീകൾ പുരുഷനില്‍ നിന്നല്ല സ്വാതന്ത്ര്യം നേടേണ്ടത്. സ്ത്രീകൾ തന്നെ ധരിച്ചു വച്ചിരിക്കുന്ന അടിമത്ത കവചങ്ങൾ (ആഭരണ-വസ്ത്ര ഭ്രമം, സീരിയൽ ഭ്രമം, മത ആചാരങ്ങൾ ……) വലിച്ചെറിഞ്ഞ് ചൂഷണത്തില്‍ നിന്നാണു സ്വതന്ത്രരാകേണ്ടത്.

viji ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )