വാര്‍ത്തകള്‍

സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആകുന്നു

റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി Mitt Romney ആകുന്നു ഇപ്രാവശ്യത്തെ സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം. അടുത്തിടെ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് ധനസഹായ റിപ്പോര്‍ട്ടില്‍ പറയുന്നത് Romney $75 ലക്ഷം ഡോളര്‍ ധനസഹായം സാമ്പത്തിക കമ്പനികളില്‍ നിന്ന് നേടിയെന്നാണ്. ഒബാമക്ക് കിട്ടിയതിന്റെ ഇരട്ടി. Goldman Sachs $350,000 ഡോളറാണ് Romney ക്ക് നല്‍കിയത്. പിറകില്‍ Morgan Stanley, Bank of America, JPMorgan, Citigroup തുടങ്ങിയവരും ഉണ്ട്.

നിലക്കടല നെയ്യ് കാലാവസ്ഥാ മാറ്റത്താല്‍ കഷ്ടപ്പെടും

ടെക്സാസസിലെ കൂടിവരുന്ന ചൂട് കാരണം അവിടെ വളര്‍ത്തുന്ന നിലക്കടല ചെടിയില്‍ നിന്നുള്ള നിലക്കടല കൂടുതലും നിലക്കടല നെയ്യ് (peanut butter) നിര്‍മ്മിക്കുന്നതിന് പകരം എണ്ണയുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. അമേരിക്കയിലെ 38% നിലക്കടലയാണ് കഴിഞ്ഞ മാസം നിലക്കടല നെയ്യ് നിര്‍മ്മിക്കാന്‍ നല്ലതായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം 60% ലഭിച്ചിരുന്നു. നിലക്കടലയുടെ ഉത്പാദനത്തിലെ കുറവ് കാരണം ഉപഭോക്താക്കള്‍ക്ക് നിലക്കടല നെയ്യ് വാങ്ങാന്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. അതുപോലെ French wine, Italian pasta, German beer ഇവയൊക്കെ കാലാവസ്ഥാ മാറ്റത്തിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരാണ്.

വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ടി സിറാമിക് PCB

സീമന്‍സും കൂട്ടരും ചേര്‍ന്ന് വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ടി ഉറപ്പുള്ള power converters നിര്‍മ്മിക്കാന്‍ സിറാമിക് PCB ഉപയോഗിക്കുന്നത് പരീക്ഷിക്കുന്നു. സിറാമികും ബോര്‍ഡില്‍ തന്നെയുള്ള ശീതീകരണിയും ഇലക്ട്രോണിക് സിസ്റ്റത്തിന്റെ താപ സ്ഥിരത വര്‍ദ്ധിപ്പിക്കും. ഘടകങ്ങള്‍ ഇരുവശവും ഉറപ്പിച്ചിരിക്കുന്നതിനാല്‍ പുതിയ സിസ്റ്റം ചെറുതാണ്. ഇതിന്റെ ശക്തി പരീക്ഷണം IGBT, MOSFET, diodes തുടങ്ങിയ performance components ഉപയോഗിക്കുന്ന 10 kW ന്റെ converter assemblyയുള്ള വാഹനത്തില്‍ നടക്കുന്നു.

കാലിഫോര്‍ണിയയില്‍ 12,000 തടവുകാര്‍ നിരാഹാര സമരം നടത്തി

മനുഷ്യത്വരഹിത അവസ്ഥയില്‍ പ്രതിഷേധിച്ച് കാലിഫോര്‍ണിയയില്‍ 12,000 തടവുകാര്‍ നിരാഹാര സമരം നടത്തി. Pelican Bay യിലും മറ്റ് സര്‍ക്കാര്‍ ജയിലുകളിലുമാണ് സമരം നടന്നത്.

ഫോസില്‍ ഇന്ധനങ്ങള്‍ക്ക് $40,900 കോടി ഡോളര്‍ സബ്സിഡി 2010 ല്‍ ലഭിച്ചു

International Energy Agency (IEA) കണക്ക് പ്രകാരം 2010 ല്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് $40,900 കോടി ഡോളര്‍ സബ്സിഡി ലഭിച്ചു. 2009 ല്‍ $31,200 കോടി ഡോളറായിരുന്നു അവര്‍ക്ക് കിട്ടിയത്. 2010 ല്‍ ഏറ്റവും കൂടുതല്‍ സബ്സിഡി കിട്ടിയത് എണ്ണ ഉത്പന്നങ്ങള്‍ക്ക് ആണ്. $19300 കോടി ഡോളര്‍. പ്രകൃതി വാതക ഉത്പന്നങ്ങള്‍ക്ക് $9,100 കോടി ഡോളറേ കിട്ടിയുള്ളു. ഇറാനും സൗദി അറേബ്യയുമാണ് ഏറ്റവും കൂടുതല്‍ സബ്സിഡി നല്‍കിയത്. 2020 ഓടെ ഫോസില്‍ ഇന്ധന സബ്സിഡി ഇല്ലാതാക്കിയാല്‍ ഊര്‍ജ്ജാവശ്യം 4% കുറയുകയും കാര്‍ബണ്‍ ഉദ്‌വമനം വളരേറെ ഇല്ലാതാവുകയും ചെയ്യുമെന്ന് IEA പറഞ്ഞു.

ഒബാമ സര്‍ക്കാര്‍ ആര്‍ക്ടിക്കില്‍ എണ്ണകിണര്‍ കുഴിക്കുന്നതിന് കൂടുതല്‍ അനുവാദം നല്‍കുന്നു

അലാസ്ക തീരത്തെ ആര്‍ക്ടിക് കടലില്‍ എണ്ണകിണര്‍ കുഴിക്കുന്നതിന് കൂടുതല്‍ അനുവാദം ഒബാമ സര്‍ക്കാര്‍ നല്‍കി. 2008 ല്‍ ബുഷ് സര്‍ക്കാര്‍ Chukchi Sea ല്‍ എണ്ണകിണര്‍ കുഴിക്കുന്നതിന് 500 ലൈസന്‍സാണ് നല്‍കിയത്. ഒബാമ സര്‍ക്കാര്‍ ഇവയെല്ലാം പിന്താങ്ങി. എണ്ണകമ്പനികള്‍ക്ക് വലിയ വിജയമാണിത്. പരിസ്ഥിതിക്ക് നാശവും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )