വാര്‍ത്തകള്‍

അമേരിക്കക്കാരും അവരുടെ ജനപ്രതിനിധികളും തമ്മിലുള്ള അന്തരം കഴിഞ്ഞ 25 വര്‍ഷം കൊണ്ട് വളരെ അധികമായി

Washington Post നടത്തിയ അന്വേഷണം അനുസരിച്ച് അമേരിക്കക്കാരും അവരുടെ ജനപ്രതിനിധികളും തമ്മിലുള്ള സാമ്പത്തിക അന്തരം കഴിഞ്ഞ 25 വര്‍ഷം കൊണ്ട് വളരെ അധികമായി. 1984 നും 2009 നും ഇടക്ക് ജനപ്രതിനിധികളുടെ വരുമാനം ശരാശരി $280,000 ല്‍ നിന്ന് $725,000 ഡോളറായി. ഇതേ കാലയളവില്‍ സാധാരണ ജനങ്ങളുടെ ശരാശരി സമ്പത്ത് കുറഞ്ഞ് $20,000 ഡോളറായി. തെരഞ്ഞെടുപ്പ് ചിലവാണ് ഇതിന്റെ ഒരു പ്രധാനകാരണം. Federal Election Commission പറയുന്നത് 1976 ന് ശേഷം ശരാശരി House പ്രതിനിധി ചിലവാക്കുന്ന പണം quadrupled $1.4 കോടി ഡോളര്‍ ആയി.

നെബ്രാസ്ക ആണവ നിലയത്തിലെ തീ സുരക്ഷാ പ്രശ്നമുണ്ടാക്കുന്നു

പ്രവര്‍ത്തിക്കാതെ നിര്‍ത്തിയിട്ടിരുന്ന നെബ്രാസ്ക ആണവ നിലയത്തിലുണ്ടായ തീ വലിയ സുരക്ഷാ പ്രശ്നമുണ്ടാക്കുന്നു. എന്ന് Nuclear Regulatory Commission അഭിപ്രായപ്പെട്ടു. ആണവ ചാരം സൂക്ഷിച്ചിരിക്കുന്ന കുളത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പിന് തീകാരണം പ്രശ്നമുണ്ടായിട്ടുണ്ട്. വലിയ വെള്ളപ്പൊക്കത്തേ തുടര്‍ന്ന് Fort Calhoun ആണവനിലയം അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീടാണ് തീപിടുത്തമുണ്ടായത്. മൂന്ന് ദിവസം മുമ്പേ ഉണ്ടായ “acrid odor” തിരിച്ചറിയുന്നതില്‍ ജോലിക്കാര്‍ പരാജയപ്പെട്ടതായി വിമര്‍ശനം ഉണ്ട്.

ഖാദര്‍ അദ്നാനെ പുറത്തുവിട്ടു

ഇസ്രായേല്‍ സുപ്രീം കോടതി ഖാദര്‍ അദ്നാനെന്ന പാലസ്തീന്‍ തടവ്കാരന വിട്ടയക്കാന്‍ വിധിച്ചു. പ്രതേക കാരണമൊന്നുമില്ലാതെയാണ് അദ്നാനെ വിചാരണ നടത്താതെ ജയിലില്‍ അടച്ചത്. 66 ദിവസം അദ്ദേഹം നിരാഹാര സമരം നടത്തി. പുറത്ത് വിടും എന്നത് വ്യക്തമായതിന് ശേഷം അദ്ദേഹം സമരം നിര്‍ത്തി. എന്ന് Agence France-Presse റിപ്പോര്‍ട്ട് ചെയ്തു. മരണത്തിന് മുന്നിലാണ് അദ്ദേഹം എന്ന് ഡോക്റ്റര്‍മാര്‍ വിശദീകരിച്ചു.

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. ആകെ ചെയ്യാവുന്നത് നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ സ്വഭാവം ഉണ്ടാകാതിരിക്കുക എന്നത് മാത്രമാണ്.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s