ബംഗ്ലാദേശില്‍ തൊഴിലാളികള്‍ സമരത്തില്‍ , 250 ഫാക്റ്ററികള്‍ അടച്ചിട്ടു
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ചിലവ് കുറഞ്ഞ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന ബംഗ്ലാദേശിലെ തൊഴിലാളികള്‍ താഴ്ന്ന ശമ്പളത്തിനെതിരെ വലിയ പ്രക്ഷോഭ സമരത്തില്‍. സമരത്താല് 250 ഫാക്റ്ററികള്‍ പൂട്ടി. ആയിരക്കണക്കിന് തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പോലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 100 ല്‍ അധികം തൊഴിലാളികള്‍ക്ക് മുറിവേറ്റു.
ന്യൂയോര്‍ക് സിറ്റി പുകവലിക്കാനുള്ള പ്രായം 21 ആയി ഉയര്‍ത്തി
സിഗററ്റ് വാങ്ങാനുള്ള പ്രായം 18 ല്‍ നിന്ന് 21 ആയി New York City Council ഉയര്‍ത്തി. മേയര്‍ Michael Bloomberg നിയമത്തില്‍ ഒപ്പുവെച്ചു. ചെറിയ മുന്‍സിപ്പാലിറ്റികള്‍ക്ക് ശേഷം ഇത്തരമൊരു നിയമം പാസാക്കിയ ആദ്യത്തെ വലിയ നഗരമാണ് ന്യൂയോര്‍ക് സിറ്റി. ഒരു പാക്കറ്റ് സിഗററ്റിന് കുറഞ്ഞ വില $10.50 (600 രൂപയില്‍ അധികം) ഡോളറുമാക്കി.
NSA ചാരപ്പണി കാരണം ഇന്തോനേഷ്യ അംബാസിഡറെ ആസ്ട്രേലിയയില്‍ നിന്നും തിരിച്ചുവിളിച്ചു
എഡ്വേഡ് സ്നോഡന് പുറത്തുവിട്ട വിവരങ്ങളാലുണ്ടായ നയതന്ത്ര തകര്‍ച്ചയാല്‍ ഇന്തോനേഷ്യ അംബാസിഡറെ ആസ്ട്രേലിയയില്‍ നിന്നും തിരിച്ചുവിളിച്ചു. അന്താരാഷ്ട്ര ചാരപ്പണിക്കായി National Security Agency ആസ്ട്രേലിയയെ ഉപയോഗിച്ചെന്നാണ് പുതിയ വെളിപ്പെടത്തലുകള്‍. ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റേയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും ഫോണുകള്‍ ആസ്ട്രേലിയന്‍ രഹസ്യാന്വേഷണ സംഘം ചോര്‍ത്തി. അമേരിക്കയുടെ നേതൃത്വത്തിലുള്ള ചാരപ്പണിക്ക് ഏഷ്യന്‍ രാജ്യങ്ങളിലുള്ള ആസ്ട്രേലിയന്‍ എംബസികളെ ഉപയോഗിച്ചു.