വാര്‍ത്തകള്‍

അമേരിക്കയുടെ ആധിപത്യം ആണ് ഉക്രെയിന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം

ഉക്രെയിന്‍ പ്രശ്നത്തെ അമേരിക്കയുടെ ആഗോള ആധിപത്യത്തിനെ അംഗീകരിക്കാതിരിക്കുന്നതിനലേക്ക് ബന്ധപ്പെടുത്താം എന്ന് റഷ്യന്‍ പ്രസിഡന്റായ വ്ലാഡദിമേര്‍ പുട്ടിന്‍ പറഞ്ഞു. “പല രീതിയിലും ഞങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുക എന്നത് വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ലോകക്രമം നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. തനിക്ക് എല്ലാം ചെയ്യാമെന്നാണ് പ്രതിയോഗി ഇല്ലാത്ത ഒരു നേതാവ് സ്വയം കരുതുന്നത്. അയാളുടെ താല്‍പ്പര്യത്തിന് അയാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാനേ മറ്റുള്ളവരെ അയാള്‍ അനുവദിക്കൂ. ഈ ലോകക്രമം റഷ്യക്ക് സ്വീകാര്യമല്ല. വേറെ ആര്‍ക്കെങ്കിലും ഈ അര്‍ദ്ധകൈയ്യേറ്റ അവസ്ഥ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവര്‍ അത് ചെയ്തോട്ടെ. ഞങ്ങള്‍ അത് സ്വീകരിക്കില്ല,” റഷ്യന്‍ പ്രസിഡന്റായ വ്ലാഡദിമേര്‍ പുട്ടിന്‍ പറഞ്ഞു.

അമേരിക്കയില്‍ വാഹനങ്ങളെ ട്രാക്ക് ചെയ്യാന്‍ ദേശീയ ഡാറ്റാബേസ് DEA നിര്‍മ്മിക്കുന്നു

അമേരിക്കയില്‍ വാഹനങ്ങളുടെ അപ്പപ്പോഴുള്ള നീക്കത്തെ ട്രാക്ക് ചെയ്യാന്‍ വേണ്ടി ഒരു ദേശീയ ഡാറ്റാബേസ് Justice Department നിര്‍മ്മിക്കുന്നു എന്ന് Wall Street Journal റിപ്പോര്‍ട്ട് ചെയ്തു. ഈ രഹസ്യ intelligence-gathering program ദശലക്ഷക്കണക്കിന് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കും. മയക്ക് മരുന്ന കടത്തിനെ പരിശോധിക്കാനായി U.S. Drug Enforcement Administration ലൈസന്‍സ് പ്ലേറ്റ് ട്രാക്കിങ് പ്രോഗ്രാം നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ അത് മറ്റ് അന്വേഷണങ്ങള്‍ക്കും ഉപയോഗിക്കുന്നു. വാഹനങ്ങളുടെ നീക്കം, സമയം, ദിശയും സ്ഥാനവും, ഒപ്പം യാത്രക്കാരുടെ ചിത്രവും ശേഖരിക്കാന്‍ ഹൈവേകളില്‍ ഹൈടെക്ക് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. Senate Judiciary Committee യിലെ മുതിര്‍ന്ന സെനറ്റര്‍ ആയ Patrick Leahy ഈ പരിപാടിയെ വിമര്‍ശിക്കുന്നു. അമേരിക്കക്കാര്‍ അവരുടെ സ്ഥാനവും നീക്കവും സ്ഥിരമായി ട്രാക്ക് ചെയ്യുകയും സര്‍ക്കാര്‍ ഡാറ്റാബേസില്‍ സൂക്ഷിക്കുകയും ചെയ്യുന്നതിനേ ഓര്‍ത്ത് പേടിക്കുന്ന അവസ്ഥയുണ്ടാകാന്‍ പാടില്ല എന്ന് അദ്ദേഹം പറഞ്ഞു.
[എന്തൊക്കെയായിരുന്നു, വ്യക്തിമാഹാത്മ്യവാദം, വ്യക്തി സ്വാതന്ത്ര്യം … അമേരിക്കയിലാണിന്ന് ലോകത്തേറ്റവും കൂടുതല്‍ രഹസ്യക്യാമറകളുപയോഗിച്ച് സര്‍ക്കാര്‍ പൌരന്‍മാര്‍ക്കെതിരെ ചാരപ്പണി നടത്തുന്നത്. തുടക്കത്തില്‍ സ്വതന്ത്രമാണെന്ന് തോന്നിയാലും പണത്തിന്റെ കേന്ദ്രീകരണം ഭാവിയില്‍ അതിനെ ഫാസിസമായി മാറ്റും എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.]

ഗ്വാട്ടിമാല സ്പാനിഷ് എംബസി കൂട്ടക്കൊലയുടെ 35 ആം വാര്‍ഷികം ആചരിച്ചു

ചരിത്രപരമായ വിധി വന്ന് ആഴ്ച്ചകള്‍ക്ക് ശേഷം ഗ്വാട്ടിമാല സ്പാനിഷ് എംബസി കൂട്ടക്കൊലയുടെ 35 ആം വാര്‍ഷികം ആചരിച്ചു. 37 കര്‍ഷക സാമൂഹ്യപ്രവര്‍ത്തകരേയും വിദ്യാര്‍ത്ഥി സംഘാടകരേയും 1980 ല്‍ സ്പാനിഷ് എംബസിക്ക് തീവെച്ച് ചുട്ട് കൊന്നു. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ ഏംബസി കൈയ്യേറി പ്രതിഷേധ സമരം നടത്തുകയായിരുന്നു. കഴിഞ്ഞ മാസം പഴയ പോലീസ് തലവന്‍ Pedro García Arredondo യെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 90 വര്‍ഷം തടവ് ശിക്ഷിച്ചിരുന്നു. Arredondo യുടെ കുറ്റ വിധിയുടെ പകര്‍പ്പ് സ്മാരകത്തില്‍ പതിക്കും എന്ന് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട തദ്ദേശ കര്‍ഷക നേതാവായ Don Vicente യുടെ അച്ഛന്‍ പറഞ്ഞു.

അമേരിക്കയിലെ എണ്ണ സമരത്തില്‍ രണ്ട് റിഫൈനറികള്‍ കൂടി ചേര്‍ന്നു

ദശാബ്ദങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ എണ്ണ സമരത്തില്‍ കൂടുതല്‍ വലുതായി. ഇന്‍ഡ്യാനയിലേയും ഒഹായോയിലേയും രണ്ട് BP റിഫൈനറികളിലേയും യൂണിയന്‍ തൊഴിലാളികള്‍ ജോലി നിര്‍ത്തി സമരം തുടങ്ങി. അമേരിക്കയിലെ 9 സംസ്ഥാനങ്ങളില്‍ നടക്കുന്ന സമരത്തോട് അവര്‍ ഒത്തുചേര്‍ന്നു. 5,000 ല്‍ അധികം തൊളിലാളികള്‍ കൂടുതല്‍ സുരക്ഷിതമായ തൊഴിലിടം, കൂടുതല്‍ ശമ്പളം, നല്ല ആരോഗ്യപരിരക്ഷ തുടങ്ങിയവക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത്.

22 ലക്ഷം ലിറ്ററിന്റെ എണ്ണ ചോര്‍ച്ച ഇസ്രായേലില്‍

ഒരു സംരക്ഷിത പ്രദേശം മുങ്ങുകയും 80 പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്ത എണ്ണ ചോര്‍ച്ച ഇസ്രായേലില്‍ സംഭവിച്ചു. തെക്കെ ഇസ്രായേലില്‍ Eilat മരുഭൂമിക്കടുത്ത് 22 ലക്ഷം ലിറ്റര്‍ എണ്ണ ചോര്‍ന്നതിന്നുള്ള വിഷവാതകം ശ്വസിച്ചവരായിരുന്നു അവര്‍. 246 കിലോമീറ്റര്‍ നീളമുള്ള Trans-Israel പൈപ്പ് ലൈനിലാണ് ചോര്‍ച്ച സംഭവിച്ചത്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങളിലൊന്നാണ് അത്. ജോര്‍ദാന്‍ അതിര്‍ത്തിയിലേക്ക് എണ്ണ നദി പോലെ ഒഴുകുന്നു.

ഹാര്‍വാഡ് വിദ്യാര്‍ത്ഥികള്‍ ഫോസില്‍ ഇന്ധന നിക്ഷേപം പിന്‍വലിക്കാനായി കുത്തിയിരിപ്പ് സമരം നടത്തി

ധാരാളം സ്ഥാപനങ്ങള്‍ ഫോസില്‍ ഇന്ധന കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്ന ഈ കാലത്ത് Harvard University യും അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് Harvard Universityയിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി. ആഗോളതപനത്തില്‍ നിന്ന് ലാഭം നേടുന്ന കമ്പനികളിലെ ആസ്തികള്‍ വില്‍ക്കണമെന്ന് വിദ്യാര്‍ത്ഥികളുടെ പണം പിന്‍വലിക്കല്‍ പ്രസ്ഥാനം ആവശ്യപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ധര്‍മ്മസ്വത്തുള്ള(endowment) വിദ്യാലയമാണ് ഹാര്‍വാഡ്. $3640 കോടി ഡോളര്‍. പ്രസിഡന്റ് Drew Fast ന്റേയും administrators ന്റേയും ഓഫീസുകള്‍ക്ക് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം നടത്തി. ലോകം മൊത്തം Global Divestment Day ആചരിക്കുന്നതിന്റെ ഭാഗമായാണ് സമരം നടത്തിയത്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )