എണ്ണ വ്യവസായത്തിനുള്ള കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു

North Sea എണ്ണ വ്യവസായത്തിന് മേല്‍ ചുമത്തുന്ന കാര്‍ബണ്‍ നികുതി നോര്‍വ്വേ ഇരട്ടിയാക്കാന്‍ പോകുന്നു. അതില്‍ നിന്നും £1 ബല്യണ്‍ പൌണ്ട് ശേഖരിച്ച് വികസിത രാജ്യങ്ങളിലെ കാലാവസ്ഥാമാറ്റത്തിന്റെ നാശങ്ങള്‍ പരിഹരിക്കാനായി ഉപയോഗിക്കും. എണ്ണ ഉത്പാദന രാജ്യം കൊണ്ടുവരുന്ന ഏറ്റവും വിപ്ലവകരമായ പദ്ധതിയാണിത്. ഒരു ടണ്‍ CO2 ന് എണ്ണ കമ്പനികളില്‍ നിന്ന് ഇപ്പോള്‍ ചുമത്തുന്ന £21 പൌണ്ട് നികുതി എന്നതില്‍നിന്നും £45 പൌണ്ടായി (Nkr410) ഉയര്‍ത്തും. മീന്‍പിടുത്ത വ്യവസായത്തിനും CO2ടണ്ണിന് £5.50 പൌണ്ടാകും (Nkr50) ചുമത്തുക. അങ്ങനെ ശേഖരിക്കുന്ന £1 ബല്യണ്‍ പൌണ്ട് വികസ്വര രാജ്യങ്ങളിലെ കാലാവസ്ഥാമാറ്റത്തെ അതിജീവനത്തിനും, പുനരുത്പാദിതോര്‍ജ്ജത്തിനും, ആഹാര സുരക്ഷിതത്വത്തിനും, കുറഞ്ഞ കാര്‍ബണ്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ക്കും ചിലവാക്കും എന്ന് Environmental Finance പറഞ്ഞു.

ഒരു അഭിപ്രായം ഇടൂ