സൈനിക ഏകാധിപതിയായ അഗസ്റ്റോ പിനോഷെയുടെ പണ്ടത്തെ മൂന്ന് ഏജന്റുമാരെ അമേരിക്ക കുറ്റവാളികൈമാറ്റം(Extradite) ചെയ്യണമെന്ന് ചിലിയിലെ സുപ്രീം കോടതി ആവശ്യപ്പെട്ടു. 1973 ല്‍ അമേരിക്കയുടെ പിന്തുണയോടുള്ള ഒരു സൈനിക അട്ടിമറിയിലൂടെ, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സാല്‍വഡോര്‍ അലന്റെയെ സ്ഥാനഭ്രഷ്ടനാക്കിയാണ് പിനോഷെ അധികാരത്തിലെത്തിയത്. 1976 ല്‍ ഐക്യരാഷ്ട്ര സഭയുടെ നയതന്ത്രജ്ഞനായ Carmelo Soria നെ തടവില്‍ വയ്ക്കുകയും, പീഡിപ്പിക്കുകയും, കൊല്ലുകയും ചെയ്തതില്‍ ഈ മൂന്ന് ഏജന്റുമാരും പങ്കുണ്ട്.
— സ്രോതസ്സ് democracynow.org