വ്യവസായവല്‍ക്കരണത്തിന് ശേഷം സ്ഥിരമായി വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ഇപ്പള്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിയിരിക്കുകയാണ്. റിക്കോഡ് പുസ്തകത്തില്‍ ശ്രദ്ധേയമായ ഒരു പുതിയ റിക്കോഡ് സ്ഥാപിതമായി. 400 parts per million (ppm) എന്ന റീഡിങ് ഇതുവരെ രേഖപ്പെടുത്താത്ത ഭൂമിയിലെ അവസാനത്തെ സ്റ്റേഷന്‍ അത് രേഖപ്പെടുത്തി. South Pole Observatory എന്ന അന്റാര്‍ക്ടിക്കയിലെ വിദൂര സ്ഥലത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിരീക്ഷണ നിലയം മെയ് 23 ന് 400 ppm എന്ന റീഡിങ് കാണിച്ചു എന്ന് National Oceanic and Atmospheric Administration കഴിഞ്ഞ ദിവസം പറഞ്ഞു. 40 ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് അന്റാര്‍ക്ടിക്കില്‍ CO2 നില 400 PPM ല്‍ എത്തിയത്.
— സ്രോതസ്സ് climatecentral.org