അതിരപ്പിള്ളി പദ്ധതിയെക്കാള്‍ ലാഭം എല്‍.ഇ.ഡി ബള്‍ബുകള്‍ -മന്ത്രി തോമസ് ഐസക്

കേരളത്തിലെ നാലര കോടി ബള്‍ബുകള്‍ മാറ്റി പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ ഇട്ടാല്‍ അതിരപ്പിള്ളി വൈദ്യുതിപദ്ധതിനിലയം പണിയുന്നതുവഴി ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാമെന്ന് മന്ത്രി തോമസ് ഐസക്. തെരുവുവിളക്കുകളും വീട്ടിലെ ബള്‍ബുകളും എല്‍.ഇ.ഡിയിലേക്ക് പൂര്‍ണമായി മാറ്റുന്നത് ചര്‍ച്ചചെയ്യാന്‍ കെ.എസ്.ഇ.ബി, എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, അനര്‍ട്ട്, നബാര്‍ഡ്, സി-ഡിറ്റ് പ്രതിനിധികളുടെ യോഗം ചേര്‍ന്നശേഷം തന്‍െറ ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ വീടുകളിലും നഗരങ്ങളിലുമായി നാലര കോടി ബള്‍ബുകളുണ്ട്. ഇതില്‍ 90 ശതമാനം സി.എഫ്.എല്‍ ആണെന്നാണ് കണക്ക്. ഇവ മാറ്റി എല്‍.ഇ.ഡി ബള്‍ബുകള്‍ പകരം കൊടുത്താല്‍ 265 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം. നാലര കോടി ബള്‍ബിന് 250 കോടി രൂപയേ ചെലവ് വരൂ. അതിരപ്പിള്ളി പദ്ധതിയുടെ സ്ഥാപകശേഷി 150-170 മെഗാവാട്ടാണ്. ചെലവാകട്ടെ 1500 കോടി രൂപയും. സര്‍ക്കാര്‍ 250 കോടി മുടക്കി സൗജന്യമായി എല്‍.ഇ.ഡി വിളക്കുകള്‍ നല്‍കിയാല്‍ 2250 കോടി രൂപ മുടക്കി വൈദ്യുതിനിലയം പണിയുന്നതിലൂടെ ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാം. പിന്നെന്തിന് സര്‍ക്കാര്‍ അമാന്തിക്കണം.

http://www.madhyamam.com/kerala/2016/jun/23/204787

ഒരു അഭിപ്രായം ഇടൂ