ചാനലിലെ ഉദ്യോഗസ്ഥന്‍ Fox News ലെ മുമ്പത്തെ ജോലിക്കാരിക്കെതിരെ നടത്തിയ ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി. 2015 ഫെബ്രുവരിയില്‍ Fox News Latino യുടെ വൈസ് പ്രസിഡന്റായ Francisco Cortes അവരെ ലൈംഗിക പ്രവര്‍ത്തിക്ക് നിര്‍ബന്ധിച്ചു എന്നായിരുന്നു Tamara Holder കൊടുത്ത കേസ്. അതില്‍ $25 ലക്ഷം ഡോളറിലധികം വരുന്ന ഒരു ഒത്തുതീര്‍പ്പില്‍ അവര്‍ എത്തിച്ചേര്‍ന്നു എന്ന് New York Times റിപ്പോര്‍ട്ട് ചെയ്തു. Fox News ചെയര്‍മാനായ Roger Ailes കഴിഞ്ഞ ജൂലൈയില്‍ ജോലിക്കാരായ സ്ത്രീകള്‍ക്കെതിരെ നടത്തിയ പല ലൈംഗികാക്രമണ ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാജിവെച്ചിരുന്നു.
— സ്രോതസ്സ് democracynow.org