CIA യില്‍ നിന്നുള്ള രേഖകള്‍ പുറത്തുവിടുന്ന Vault 7 പ്രൊജക്റ്റിന്റെ ഭാഗമായി പുതിയ കൂട്ടം രേഖകള്‍ വിക്കിലീക്സ് പുറത്തുവിട്ടു. അമേരിക്കന്‍ രഹസ്യാന്വേഷണ സംഘം ഭൂമിയിലെ സ്ഥാനം (Geo-Location) കണ്ടെത്താനായി ELSA മാല്‍വെയര്‍നെ WiFi ഉപകരണങ്ങളില്‍ ഉപയോഗിക്കുന്നുവെന്ന് കാണിച്ച് തരുന്നു. ഉപകരണത്തില്‍ ഒരിക്കല്‍ ഈ മാല്‍വെയര്‍ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നീട് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. തെളിവിനായി ELSA പ്രൊജക്റ്റിന്റെ CIA ഉപയോഗിക്കുന്ന ഇതിന്റെ user manual ആണ് വിക്കിലീക്സ് പുറത്തിവിട്ടത്.
മാര്‍ച്ച് 7 മുതല്‍ വിക്കിലീക്സ് Vault 7 പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ 8,761 രേഖകളാണ് പ്രസിദ്ധപ്പെടുത്തിയത്. ജൂണ്‍ 22 ന് പ്രസിദ്ധപ്പെടുത്തിയത് CIA “Brutal Kangaroo” ഹാക്കിങ് ഉപകരണത്തിന്റെ വിവരങ്ങളായിരുന്നു.
— സ്രോതസ്സ് sputniknews.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.