പാലസ്തീന്‍കാരുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന BDS പ്രസ്ഥാനവും അതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന Human Rights Watch പോലുള്ള ധാരാളം പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര പ്രതിഷേധങ്ങളുടെ ഫലമായി ഇസ്രായേലിന്റെ നിയമവിരുദ്ധ കോളനികളില്‍ ബിസിനസ് നടത്തുന്നത് നിര്‍ത്താന്‍ Airbnb തീരുമാനിച്ചു. തദ്ദേശീയരായ പാലസ്തീന്‍കാരുടെ ഭൂമിയും പ്രകൃതി വിഭവങ്ങളും ഇസ്രായേല്‍ തട്ടിയെടുക്കുന്നതില്‍ നിന്ന് ലാഭം നേടുന്നത് അവസാനിപ്പിച്ചത് ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവട് പടിയാണ്.
എന്നിരുന്നാലും Airbnb തങ്ങളുടെ പ്രസ്താവനക്ക് വിരുദ്ധമായി പഴയ നഗരം ഉള്‍പ്പടെ കിഴക്കന്‍ ജറുസലേമിലെ കൈയ്യേറ്റ കോളനികളിലെ ആസ്തികള്‍ ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. കൈയ്യേറിയ പാലസ്തീനിലേയും, സിറിയയിലേയും ഇസ്രായേലിന്റെ എല്ലാ കോളനികളും അന്താരാഷ്ട്ര നിയമ പ്രകാരം യുദ്ധക്കുറ്റമാണ്. കിഴക്കന്‍ ജറുസലേം ഒരു അപവാദമല്ല.
— സ്രോതസ്സ് bdsmovement.net | Nov 20, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.