കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം അന്തരീക്ഷത്തില്‍ കേന്ദ്രീകരിക്കുന്നത് ഭൂമിയിലെ ജീവന് ഭീഷണിയായി വളരും എന്ന് അമേരിക്കന്‍ ഫോസില്‍ ഇന്ധന വ്യവസായത്തിന് 1954 മുതല്‍ക്കേ അറിയാമായിരുന്നു. എന്നാല്‍ ആ മുന്നറീപ്പ് പൊതുജനത്തിന് കൊടുക്കുന്നതില്‍ പരാജയപ്പെട്ടു. Stanford ചരിത്രകാരന്‍ Nature Climate Change ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. Caltech ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ 1950കളില്‍ American Petroleum Institute ഒരു പഠനം നടത്തി. ഒരു ശതാബ്ദം കൊണ്ട് CO2 ന്റെ അളവ് 5% വര്‍ദ്ധിച്ചു എന്ന് അതില്‍ കണ്ടെത്തി. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വ്യവസായം ധനസഹായം കൊടുത്ത് നടത്തിയ ആദ്യത്തെ പഠനമാണ്. ആ കണ്ടെത്തലുകള്‍, ആഗോളതപനത്തിന്റെ ഭീഷണിയെക്കുറിച്ച് 1965 ല്‍ പ്രസിഡന്റ് ലിന്‍ഡണ്‍ ജോണ്‍സണിന്റെ Science Advisory Committee ഒരു റിപ്പോര്‍ട്ട് നിര്‍മ്മിക്കുന്നതിലേക്ക് നയിച്ചു. എണ്ണ വ്യവസായികളുടെ ആ വര്‍ഷത്തെ സമ്മേളനത്തില്‍ അന്നത്തെ American Petroleum Institute പ്രസിഡന്റായ Frank Ikard മുന്നറീപ്പ് നല്‍കി, “ഈ റിപ്പോര്‍ട്ട് വികാരപരവും, ഭയമുണ്ടാക്കുന്നതും പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുന്നതുമാണ്. മലിനീകരണത്തിന്റെ മഹാദുരന്ത പ്രത്യാഘാതത്തില്‍ നിന്ന് ലോക ജനതയെ രക്ഷിക്കുന്നതിന് ഇനിയും സമയമുണ്ട് എന്നാണ് ഈ റിപ്പോര്‍ട്ടിന്റെ സത്ത. എന്നാല്‍ സമയം തീര്‍ന്നുകൊണ്ടിരിക്കുകയാണ്.” American Petroleum Institute പിന്നീട് ദശാബ്ദങ്ങളോളം ചെയ്തത് കാലാവസ്ഥാ മാറ്റത്തെ വിസമ്മതിക്കുന്നതിന് ധനസഹായം കൊടുക്കുക എന്ന പരിപാടിയായിരുന്നു. അതോടൊപ്പം അവര്‍ പുനരുത്പാദിതോര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ തടയുകയും ചെയ്തു.
— സ്രോതസ്സ് democracynow.org | Nov 21, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.